1 GBP = 89.40 INR                       

BREAKING NEWS

യുപിയില്‍ നടക്കുന്നതാണ് ഹിന്ദുത്വ ഭരണമെങ്കില്‍ ജനാധിപത്യ വിശ്വാസികള്‍ എങ്ങനെയാണ് ഭയപ്പെടാതിരിക്കുന്നത്? ഏകാധിപതിയായ അമിത്ഷായിലേക്ക് അധികാര കേന്ദ്രം മാറുമ്പോവും ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടേണ്ടതുണ്ട്.. ജാധിപത്യത്തിന്റെ ജീവവായുവായ ഭരണഘടനയില്‍ അവര്‍ കൈവയ്ക്കുന്ന കാലം ഉണ്ടാവുമോ എന്ന് ആരെങ്കിലും ഭയപ്പെട്ടാല്‍ അവരെ എങ്ങനെ കുറ്റം പറയാനാവും?

Britishmalayali
kz´wteJI³

തിരുവനന്തപുരം: പലരും എന്നോട് ചോദിക്കാറുണ്ട് എന്താണ് ഷാജന്റെ രാഷ്ട്രീയമെന്ന്. എനിക്ക് രാഷ്ട്രീയം ഇല്ലാ എന്നു പറയുന്നത് അസത്യമായിരിക്കും. എനിക്ക് രാഷ്ട്രീയമുണ്ട് അതുപക്ഷേ ജനാധിപത്യം എന്ന ആശയത്തെക്കുറിച്ചുള്ള രാഷ്ട്രീയമാണ്. എന്റെ രാഷ്ട്രീയത്തില്‍ ഡെമോക്രസിയും ഫ്രീ സ്പീച്ചും ഉയര്‍ന്നു നില്‍ക്കുന്നു. ഏതു തരം ആശയവും താല്‍ക്കാലികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരവരുടെ ജീവിത സാഹചര്യവും ജീവിത വീക്ഷണവും അനുസരിച്ചാണ് രാഷ്ട്രീയം സ്വീകരിക്കുന്നു.

ഞാന്‍ സ്വതന്ത്രമായ മനസുള്ള ഒരു വ്യക്തിയാണ് ഞാന്‍ എല്ലാ ആശയങ്ങളെയും സ്വീകരിക്കുന്നു. അതില്‍ എതിര്‍ക്കപ്പെടേണ്ട എല്ലാ ആശയങ്ങളെയും ഞാന്‍ എതിര്‍ക്കുന്നു. എനിക്ക് സര്‍വ്വാധിപത്യത്തോട് എതിര്‍പ്പാണ്. അത് തൊഴിലാളിയുടെ ആണെങ്കിലും മുതലാളിയുടെ ആണെങ്കിലും മതത്തിന്റെ ആണെങ്കിലും പുരോഹിത വര്‍ഗ്ഗത്തിന്റെ ആണെങ്കിലും മനുഷ്യര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ സ്വതന്ത്രമായി പറയാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ പറയുന്നത് തെറ്റായിരിക്കും മണ്ടത്തരമായിരിക്കും പക്ഷേ ജനാധിപത്യം എന്ന സുന്ദരമായ സങ്കല്‍പ്പത്തിന്റെ ഭാഗമാണ് ഫ്രീസ്പീച്ച്. 

അപ്പോള്‍ ചോദിക്കും ജനാധിപത്യം എന്താണെന്ന്. ആരും ആരെയും അനാവശ്യമായി നിയന്ത്രിക്കാത്ത രാഷ്ട്രീയമാണ് ജനാധിപത്യം. ഞാന്‍ ജനാധിപത്യത്തിന്റെ ആരാധകനാണ്. ഇന്ത്യാ മഹാരാജ്യത്ത് അഭിമാനിക്കുന്നതും ആഹ്ളാദിക്കുന്നതും ഞാന്‍ ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അത്രയും സുന്ദരമായ ഒരു ജനാധിപത്യവും ഭരണ പ്രക്രിയയും ലോകത്ത് ഒരിടത്തും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണകാലത്ത് മോദിയും ബിജെപിയും ജനാധിപത്യത്തിന് വെല്ലുവിളി ആണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തത്.

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് ഏതുതരം ആശയവും. കൊലപാതകവും നിയമവിരുദ്ധവുമായ പ്രക്രിയകളെ ഞാന്‍ എതിര്‍ക്കുമ്പോഴും നക്സലൈറ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും ചര്‍ച്ച ചെയ്യപ്പെടണമെന്നും അവര്‍ക്കും ഇടം കൊടുക്കണമെന്നും അഭിപ്രായമുള്ള ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ മോദി സര്‍ക്കാരിനെയും ബിജെപിയെയോ അമിത് ഷായെയോ ഞാന്‍ ഭയക്കുന്നില്ല. കാരണം എന്റെ വിശ്വാസം ജനാധിപത്യത്തിലും ആ ജനാധിപത്യം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയിലുമാണ്. കൂടുതല്‍ കാണാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category