1 GBP = 88.50 INR                       

BREAKING NEWS

ക്യാമറ ഘടിപ്പിച്ച കണ്ണട കാണ്മാനില്ല! തെളിവ് അപ്രത്യക്ഷമാക്കി പൊലീസിന്റെ ഇന്ദ്രജാലം; കണ്ണട സൂക്ഷിച്ചിരുന്ന ഹോസ്റ്റല്‍ മുറി പൂട്ടി സീല്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എല്ലാം തുറന്നിട്ടു; സീല്‍ ചെയ്തത് രണ്ടുദിവസം കഴിഞ്ഞ്; കണ്ണട കാണാനില്ലെന്ന് മനസ്സിലായത് തിങ്കളാഴ്ച ഹോസ്റ്റല്‍ മുറി തുറന്നപ്പോള്‍; ബിജെപി മുന്‍ എംപി ചിന്മയാനന്ദ പ്രതിയായ പീഡനക്കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം

Britishmalayali
kz´wteJI³

ഷാജഹാന്‍പൂര്‍: ബിജെപി മുന്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ, ചില തെളിവുകള്‍ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കാണാതായതായി കുടുംബം ആരോപിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി വിഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലുണ്ടെന്നും തന്റെ സുഹൃത്ത് അതു പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങള്‍ കൈമാറിയത്.

വിദ്യാര്‍ത്ഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി. എവ്വാല്‍, ആ കണ്ണട ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കാണാതായെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്. പെണ്‍കുട്ടിയെ കാണാതാകും മുമ്പ് ഹോസ്റ്റല്‍ മുറിയിലാണ് കണ്ണട വച്ചിരുന്നത്. തിങ്കളാഴ്ച ഹോസ്റ്റല്‍ മുറി തുറന്നപ്പോഴാണ് കണ്ണട കാണാനില്ലെന്ന് മനസ്സിലായത്. ഇതേ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് താന്‍ എഴുതുന്നുണ്ടെന്നം തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ മുറി സീല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ടുദിവസം കഴിഞ്ഞാണ് പൊലീസ് മുറി സീല്‍ ചെയ്തത്. എന്റെ മകളുടെ സുഹൃത്താണ് പെന്‍ഡ്രൈവ് ചിന്മയാനന്ദിനെതിരെ തെളിവ് അടങ്ങുന്ന പെന്‍ഡ്രൈവ് എസ്ഐടിക്ക് കൈമാറിയത്, അച്ഛന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടി ഇയാളെ പരിചയപ്പെടുന്നത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളജില്‍ അഡ്മിഷന്‍ എടുക്കുന്നതിന്റെ ഭാഗമായാണ് പരിചയപ്പെടുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ലോ കോളജില്‍ പ്രവേശനം ലഭിക്കുന്നതിനാണ് പെണ്‍കുട്ടി ചിന്മയാനന്ദിനെ കാണാന്‍ പോയത്. സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. പ്രവേശനം നല്‍കിയതിനൊപ്പം പെണ്‍കുട്ടിക്ക് കോളജ് ലൈബ്രറില്‍ ജോലി നല്‍കുകയും ചെയ്തു. അയ്യായിരം രൂപയായിരുന്നു പ്രതിഫലം. ഇതോടെ താമസം ഹോസ്റ്റലിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താന്‍ കുളിക്കുന്ന വിഡിയോ ദൃശ്യം കാട്ടിത്തരുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍, താനുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളും ചിന്മയാനന്ദ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.


ഴങ്ങാതിരുന്നപ്പോഴൊക്കെ തോക്കിന്മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുമായിരുന്നു. ഈ വര്‍ഷം ജൂലൈ വരെ പീഡനത്തിനിരയായ പെണ്‍കുട്ടി, വിഡിയോകള്‍ പകര്‍ത്തി ചിന്മയാനന്ദക്കെതിരെ തെളിവ് ശേഖരിച്ച് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടി ചിന്മായാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും കണ്ണടയില്‍ ക്യാമറ ഘടിപ്പിക്കുകയും ചെയ്തു. വാജ്‌പേയ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന 72കാരനായ ചിന്മായാനന്ദ് വിഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നു 23കാരിയായ വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജില്‍ വിദ്യാര്‍ത്ഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫേസ്ബുക്ക് വിഡിയോയിലൂടെ ഓഗസ്റ്റില്‍ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ പ്രതിഷേധമുയര്‍ന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്.

ആറു ദിവസത്തിനു ശേഷം രാജസ്ഥാനില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കുകയും വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ കേട്ട കോടതി, സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മായാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ചിന്മായാനന്ദിനെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവുകള്‍ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റിലില്‍ പരിശോധന നടത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category