1 GBP = 91.50 INR                       

BREAKING NEWS

'ഇത് നിങ്ങളുടെ ഏരിയ അല്ല; കടക്ക് പുറത്ത് '; ഒരിടവേളയ്ക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യയോട് മുഖം കറുപ്പിച്ച് ചൈനീസ് പട്ടാളം; കിഴക്കന്‍ ലഡാക്കില്‍ മുഖത്തോട് മുഖം നിന്ന് വാഗ്വാദം; സംഘര്‍ഷം ഉടലെടുത്തതോടെ കൂടുതല്‍ സൈനികരെ അയച്ച് ഇരുരാഷ്ട്രങ്ങളും; പ്രശ്നത്തിന്റെ തുടക്കം പാങ്ഗോങ് തടാകതീരത്ത് ഇന്ത്യന്‍ സൈനികര്‍ പട്രോളിങ്ങിന് പോയതോടെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ച പട്രോളിങ്ങിന് പോയതായിരുന്നു ഇന്ത്യന്‍ സൈനികര്‍. 134 കിലോമീറ്റര്‍ നീളമുള്ള പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ കരയില്‍ വച്ചാണ് സംഭവം. മേഖലയില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം ചൈനീസ് സൈനികര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ കൂടുതല്‍ സൈനികരെ ഇരുപക്ഷവും മേഖലയിലേക്ക് അയച്ചു. കിഴക്കന്‍ ലഡാക്കിലെ ഈ സംഭവം വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇത്തരം തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനായുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്‌ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

2017-ല്‍ ദോക്ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം. 2017ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പാങ്ഗോങ് തടാകതീരത്ത് രാവിലെ ആറ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഫിംഗര്‍4, ഫിംഗര്‍5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഇതേതുടര്‍ന്ന് ചൈനീസ് സൈനികര്‍, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും തിരിച്ചടിച്ചതോടെ ഇരുഭാഗത്തുമുള്ള സൈനികര്‍ക്ക് നേരിയ പരുക്ക് പറ്റിയിരുന്നു.

സിക്കിം അതിര്‍ത്തിയിലെ ദോക് ലായെ ചൊല്ലിയുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് അന്ന് ലഡാക്കിലും ചൈന അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. ജൂണ്‍ 16നാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. 50 ദിവസമാണ് ഇരുസൈനികരും മുഖാമുഖം നിന്നത്. ദോക് ലായില്‍ ചൈന റോഡു നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നായിരുന്നു ചൈനയുടെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category