1 GBP = 88.50 INR                       

BREAKING NEWS

ഊണ് കഴിക്കുന്നതും ഒരു കുളി പാസാക്കുന്നതും പോലെ സാധാരണ കാര്യമാണ് സെക്സും; തൊടുന്യായം പറഞ്ഞ് ആനുകൂല്യം നിഷേധിക്കുന്ന പരിപാടി നടപ്പില്ല; ബിസിനിസ് ട്രിപ്പിനിടെ ഹോട്ടല്‍ മുറിയില്‍ അപരിചിതയായ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജീവനക്കാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തില്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം; പാരീസ് കോടതി വിധി ചര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

പാരീസ്: നിയമങ്ങള്‍ ചിലപ്പോഴൊക്കെ വിചിത്രമായി തോന്നാം. അറബ് നാടുകളില്‍ തല വെട്ടുന്ന നിയമം പ്രാകൃതമാണെന്ന് പലരും വിമര്‍ശിക്കാറുണ്ട്. ഏതായാലും ഓരോ നാട്ടിലും ഓരോ നിയമമാണ്. കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ചിലതൊക്കെ വിചിത്രമായി തോന്നാം. ഉലകം ചുറ്റി സഞ്ചരിക്കുന്ന വാലിബന്മാരായ ചില മലയാളികള്‍ക്ക് ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന് ഡംഭ് കാട്ടുകയും ചെയ്യാം. ഏതായാലും ഇത് സ്ഥലം പാരീസാണ്. കലാകാരന്മാരുടെ നാട്ടില്‍ ഒരുഫ്രഞ്ച് കമ്പനിയാണ് വലിയ കുരുക്കില്‍ ചെന്ന് പെട്ടത്.

അവരുടെ ഒരുജീവനക്കാരന്‍ ബിസിനസ് ട്രിപ്പിന് പോയപ്പോള്‍ അപരിചിതയായ ഒരുയുവതി ഹോട്ടല്‍ മുറിയില്‍ അദ്ദേഹത്തിന് അതിഥിയായുണ്ടായിരുന്നു. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഹൃദയ സ്തംഭനമുണ്ടായി. ജീവനക്കാരന്റെ മരണത്തിന് നഷ്ടപിരഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നാണ് പാരീസ് കോടതിയുടെ വിധി.

ഇത് വ്യവസായ മേഖലയിലുണ്ടായ അപകടമാണെന്നും, കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നുമാണ് കോടതി വിധി. ഹോട്ടല്‍ മുറിയില്‍ അതിഥിയോടൊപ്പം കഴിയുന്ന സമയത്ത് ഇയാള്‍ പ്രൊഫഷണല്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നില്ലെന്ന് കമ്പനി വാദിച്ച് നോക്കി. എന്നാല്‍, കോടതി സമ്മതിച്ചില്ല. ഫ്രഞ്ച് നിയമപ്രകാരം, ബിസിനസ് ട്രിപ്പിനിടെ ഉണ്ടാകുന്ന ഏത് അപകടത്തിനും ഉത്തരവാദി തൊഴില്‍ ഉടമ തന്നെയാണ്.

പാരീസിന് അടുത്തുള്ള റെയില്‍വെ സര്‍വീസസ് കമ്പനിയായ ടിഎസ്ഒയില്‍ എഞ്ചിനീയറായിരുന്നു 'സേവിയര്‍ എക്സ്. മധ്യഫ്രാന്‍സില്‍ ഒരു ബിനിസിനസ് ട്രിപ്പിനിടെ, ഹോട്ടലില്‍ വച്ചായിരുന്നു മരണം. ഇത് അപരിചിതയായ യുവതിയുമായുള്ള അവിഹിത ബന്ധമാണെന്ന് തൊഴില്‍ ഉടമ വാദിച്ചു. 2013 ലാണ് സംഭവം. തൊഴില്‍ സ്ഥലത്തെ അപകടമായി മരണത്തെ കണക്കാക്കണമെന്ന സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് അഥോറിറ്റിയുടെ തീരുമാനത്തിന് എതിരെയാണ് കമ്പനി ഹര്‍ജി നല്‍കിയത്.

കുളിക്കുന്നത് പോലെയോ ഊണ് കഴിക്കുന്നത് പോലെയോ ഉള്ള സാധാരണ പ്രവൃത്തിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നായിരുന്നു ഇന്‍ഷുറന്‍സ് ഏജന്‍സിയുടെ വാദം. ഈ വാദമാണ് പാരീസ് കോടതി ശരിവച്ചത്. ബിസിനസ് ട്രിപ്പിന് പോകുന്ന ഒരുജീവനക്കാരന് സാഹചര്യങ്ങള്‍ എന്തുതന്നെയായിക്കോട്ടെ, സാമൂഹ്യ സുരക്ഷയ്ക്ക് അവകാശമുണ്ട്, എന്നാണ് പാരീസ് കോടതി വിധിയുടെ അന്തസ്സത്ത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category