1 GBP = 97.50 INR                       

BREAKING NEWS

ഗോള്‍ഫ് ക്ലബ് വമ്പന്മാരുടെ കുടുംബസ്വത്തോ? മദ്യപിക്കാനും ഉല്ലസിക്കാനുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഗോള്‍ഫ് ക്ലബിനെ കൈപ്പിടിയില്‍ ഒതുക്കിയത് തന്ത്രപരമായി; ഗോള്‍ഫിനെ ജനകീയമാക്കുമെന്ന വാഗ്ദാനത്തോടെ സര്‍ക്കാരില്‍ നിന്നും 25.83 ഏക്കര്‍ സ്ഥലവും ക്ലബും സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു; സുരേഷ് ഗോപിയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ മാറ്റി പകരം അഴിമതി ആരോപണം നേരിടുന്ന ടെന്നീസ് കോച്ചിനെ പ്രതിഷ്ഠിച്ചു; ഗോള്‍ഫ് ക്ലബിന്റെ മറവിലെ കള്ളക്കളികള്‍ ഇങ്ങനെ

Britishmalayali
വിനയചന്ദ്രന്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട നിയപോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത കവടിയാര്‍ ഗോള്‍ഫ് ക്ലബ് പൂര്‍ണമായും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഒരുകൂട്ടം ഉന്നതര്‍ അണിയറയില്‍ സജീവം. ഉന്നതരടങ്ങുന്ന നിലവിലെ ക്ലബിന്റെ ഭരണസമിതിയാണ് ഗോള്‍ഫിനായി ചരടുവലിക്കുന്നത്. അടുത്തിടെ ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും പിന്നീട് അത് എല്ലാവരും മറന്നു. എന്നാല്‍ കോടികള്‍ വിലവരുന്ന മുതല്‍ കൈപിടിയിലാക്കാനുള്ള തിരക്കിട ശ്രമത്തിലാണ് ചിലര്‍. തുടര്‍ച്ചയായ അവധി ദിനങ്ങളാണെങ്കിലും ഇതിനായി തലസ്ഥാനം കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലക്ഷങ്ങള്‍ കൈയിട്ടുവാരാനും സ്വന്തം ഇഷ്ടങ്ങള്‍ നടപ്പിലാക്കാനുള്ള ഇടമായും ഗോള്‍ഫ് ക്ലബിനെ ചിലര്‍ മറയാക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. വി എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പിടിച്ചെടുത്ത ഗോള്‍ഫ് ക്ലബ് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് വീണ്ടും കൈവിട്ട് പോയത്.

ഗോള്‍ഫ് ക്ലബിനെ അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ 2014ല്‍ സായി ഡയറക്ടറായിരുന്ന ജിജി തോസംണ്‍ സര്‍ക്കാരില്‍ നിന്നും ക്ലബിനെതന്ത്രപരമായി പാട്ടത്തിനെടുത്തതോടെയാണ് കളികളുടെ തുടക്കം. 25.83 ഏക്കര്‍ സ്ഥലവും പ്രതിവര്‍ഷം 1 രൂപാ നിരക്കില്‍ 33 വര്‍ഷത്തേക്കാണ് നല്‍കിയിരിക്കുന്നത്. ഗോള്‍ഫ് ക്ലബ് അക്കാഡമി ആക്കിമാറ്റുമെന്ന മോഹനസുന്ദരവാഗ്ദാനം കായിക പ്രേമികള്‍ മറുന്നു. എന്നാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചതോടെ ജിജിതോംസണ്‍ പൂര്‍ണമായും ഗോള്‍ഫ് ക്ലബില്‍ ശ്രദ്ധകേന്ദീകരിച്ചു. അതോടെ ക്ലബ് നഗരമദ്ധ്യത്തിലെ ഉന്നതരുടെ തറവാട്ടു സ്വന്തായിമാറി. മദ്യപിക്കാനും ആര്‍ത്തുല്ലസിക്കാനുമുള്ള വെറും കേന്ദ്രമായി ഗോള്‍ഫ് ക്ലബ് മാറി.

നിലവില്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് ഗോള്‍ഫിന്റെ മേല്‍നോട്ട ചുമതല. തിരുവനന്തപുരം സെന്ററില്‍ നിന്നും ഒരു കോച്ചിനെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ അതെല്ലാം പേരിനുമാത്രം. നിയന്ത്രണം ജിജിതോംസണന്റെ കൈകളിലാണെന്ന് പകല്‍ പോലെവ്യക്തം. സായില്‍ ആകെയുള്ള 30തോളം സെക്യൂരിറ്റി ജീവനക്കാരില്‍ 4 പേരെയാണ് ഗോള്‍ഫിലേക്ക് നിയമിച്ചിരിക്കുന്നത്. രേഖകളില്‍ നാലുണ്ടെങ്കിലും ജോലിക്ക് മൂന്നു പേര്‍ മാത്രം. ഒരാള്‍ വര്‍ഷങ്ങളായി വെള്ളയമ്പലം എന്‍.സി.സി റോഡിലുള്ള ജിജി തോസംണിന്റെ വീട്ടിലാണ് ജോലിചെയ്യുന്നത്. പ്രതിമാസം 19000 രൂപയാണ് സായില്‍ നിന്നും സെക്യൂരിറ്റിക്ക് നല്‍കുന്നത്. പതിവായി പോകുന്ന ആള്‍ അവധിയാണെങ്കില്‍ ഗോള്‍ഫിലെ മറ്റൊരു സെക്യൂരിറ്റി ജിജി തോംസണിന്റെ വീട്ടിലെത്തണമെന്നാണ് നിര്‍ദ്ദേശം.

തങ്ങളുടെഷ്ടങ്ങള്‍ക്ക് വഴങ്ങുന്നവരെയാണ് കാലാലങ്ങളായി സായി പ്രിന്‍സിപ്പല്‍ മുഖാന്തരം ഗോള്‍ഫിന്റെ മേല്‍നോട്ട ചുമതലയ്ക്കായി നിയോഗിക്കുന്നത്. അടുത്തിടെ സുരേഷ് ഗോപി എംപി പരാതിനല്‍കിയതിനെ തുടര്‍ന്ന് സായി ഡയറക്ടര്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുകയും നിവലിലെ ഉദ്യോഗസ്ഥരെ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളെ നിയമിച്ചു. പകരം സായിയില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ടെന്നീസ് വിഭാത്തിലെ കോച്ചിനാണ് ചുമതല നല്‍കിയത്. സായി പ്രിന്‍സിപ്പല്‍ കിഷോര്‍ കുമാറിന്റെ മാനസപുത്രനായ സ്റ്റാന്‍ലിന്‍ നാഗരാജനാണ് ഇപ്പോള്‍ ഗോള്‍ഫിന്റെ ചുമതല.

ഇവരുടെ ഒത്താശയോടെയാണ് ഗോള്‍ഫ്ക്ലബ് കൈപ്പിടിയിലൊതുക്കാന്‍ ഭരണസമിതിയുടെ ശ്രമം. ഭാരവാഹികള്‍ക്കു കൂടുതല്‍ ഭരണാവകാശം നല്‍കിക്കൊണ്ട് ക്ലബിന്റെ ഭരണഘടനയില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം ബാര്‍ പുനരാരംഭിക്കും. വി എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സുപ്രീം കോടതിവരെ നീണ്ട നിയമനടപടികളിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാര്‍ എക്‌സൈസ് വകുപ്പ് ഇടപെട്ട് പൂട്ടുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ക്ലബ് ഭാരവാഹികളുമൊക്കെ ഉള്‍പ്പെട്ട ഭരണസമിതിയാണ് ക്ലബിന്റെ ചുമതല. നിലവിലെ ഭരണസമിതിയുടെ കാലാവധി ഉടന്‍ അവസാനിക്കും. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിനു മുന്‍പേ ക്ലബിന്റെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണു നീക്കം. പുതുക്കുന്ന ചട്ടപ്രകാരം ക്ലബ് ഭാരവാഹികള്‍ക്കായിരിക്കും കൂടുതല്‍ ഭരണാവകാശം. ബാര്‍ ലൈസന്‍സിനു വേണ്ടി ക്ലബ് സെക്രട്ടറി അപേക്ഷയും നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category