1 GBP = 88.40 INR                       

BREAKING NEWS

ഇനി ലക്ഷ്യം പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക; `വിഷയത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാര്‍`; എന്ത് നിര്‍ദ്ദേശിച്ചാലും നടപ്പിലാക്കാന്‍ പട്ടാളം സജ്ജമെന്ന് സൈനിക മേധാവി; കശ്മീര്‍ വിഷയത്തില്‍ സൈന്യം എന്തിനും തയ്യാറെന്ന് ആവര്‍ത്തിച്ച് ബിപിന്‍ റാവത്ത്; കശ്മീര്‍ ജനത 30 വര്‍ഷം അനുഭവിച്ച ഭീകരതയെ തുടച്ച് നീക്കുമെന്നും റാവത്ത്; സ്വന്തം രാജ്യത്തെ കാര്യം നോക്കു എന്ന് യുഎന്നില്‍ മറുപടി നല്‍കിയ ശേഷം വീണ്ടും പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ

Britishmalayali
kz´wteJI³

ഡല്‍ഹി: പാക് അധീന കാശ്മീര്‍ വിഷയത്തില്‍ സൈന്യം എന്തിനും തയ്യാറെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിര്‍ദ്ദേശം നല്‍കിയാലും അത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ സേന തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നും കരസേനാ മേധാവി പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യ കൈക്കൊണ്ടത് ആണ് യഥാര്‍ത തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും കശ്മീരിലെ ജനങ്ങളാണ്. അവിടെ ഇപ്പോള്‍ സര്‍ക്കാരും സൈന്യവും ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം തന്നെ ജനങ്ങളുടെ നല്ലതിന് വേണ്ടി മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത്കൊണ്ട് തന്നെയാണ് ഇപ്പോള്‍ 370 റദ്ദാക്കിയിരിക്കുന്നത്. കശമീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങളാണ് സൈന്യം നടത്തി വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ ജനത കഴിഞ്ഞ 30 വര്‍ഷത്തോളമായി നേരിട്ടത് സമാനതകളില്ലാത്ത ഭീകര ആക്രമണങ്ങളാണ്. സമാധാനം പൂര്‍ണമായും കൈവരിക്കുമ്പോള്‍ ആയിരിക്കും ഇപ്പോഴത്തെ തീരുമാനത്തിന്റെ ഗുണങ്ങള്‍ ആ ജനതയ്ക്ക് മനസ്സിലാക്കാന്‍ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്. കശ്മീര്‍ വിഷയം ഇന്ത്യയുടെ അഭ്യന്തര കാര്യമാണ് എന്നും ജനാധിപത്യപരമായ തീരുമാനമാണ് അവിടെ എടുത്തത് എന്നും ഇന്ത്യ പറഞ്ഞിരുന്നു. ഒപ്പം തന്നെ തീവ്രവാദത്തിന് വളം ഇടുന്ന പാക്കിസ്ഥാന്‍ മനുഷ്യാവകാശത്തെ പറ്റി പറയാന്‍ യോഗ്യരല്ലെന്നും ഇന്ത്യ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞിരുന്നു.

നേരത്തെ പാര്‍ലമെന്റില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അതിന് വേണ്ടി ജീവന്‍ കൊടുക്കാനും തയ്യാറാണ് എന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും, കശ്മീര്‍ വിഷയത്തില്‍ ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ അത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ പറ്റിയായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങും വ്യക്തമാക്കിയിരുന്നു. കാശ്മീരില്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളുണ്ടാകണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു.ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനം തീര്‍ത്തും പുരോഗമനപരമാണ്. രാജ്യമൊട്ടുക്കുമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്തത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതുകൊണ്ട് തന്നെ ഇതിന് പൂര്‍ണ അവകാശം ഇന്ത്യക്ക് ഉണ്ട്. ലിംഗനീതിയുടെ വിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ ജമ്മു കശ്മീരിന്റെ തനത് നിയമഘടനയിലുണ്ടായിരുന്നു. ഗാര്‍ഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരില്‍ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ജമ്മുകാശ്മീരില്‍ ഇന്ത്യ നടപ്പിലാക്കിയ കാര്യം നിയമപരവും രാജ്യത്തെ പൗരന്മാര്‍ ഇരുകൈകളും നീ്ട്ടി സ്വീകരിച്ചതുമാണ്. കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതി തീര്‍ത്തും രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണ്, മറ്റ് നിയമങ്ങളെപ്പോലെത്തന്നെ. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് തീര്‍ത്തും അനുവദിക്കില്ല. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം എന്ന് പാക്കിസ്ഥാനെ കുറിച്ച് ഇന്ത്യ പറഞ്ഞു. മറുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ അവനവന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം എന്നും ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category