1 GBP = 92.20 INR                       

BREAKING NEWS

സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പൊലീസില്‍ കീഴടങ്ങി; പാര്‍ട്ടി ബന്ധം തള്ളി എസ്.ഡി.പി.ഐ നേതൃത്വം; എസ്.ഡി.പി.ഐയെ സംഘപരിവാര്‍ വലിച്ചിഴയ്ക്കുകയാണെന്ന് നേതൃത്വത്തിന്റെ വിശദീകരണം; അലി അഷ്‌കര്‍ ക്യാമ്പസ് ഫ്രണ്ട് ജോയിന്റ് സെക്രട്ടറിയായിരുന്ന വ്യക്തി; പ്രതികളുടെ പാര്‍ട്ടി പശ്ചാത്തലം പരിശോധിക്കുമെന്ന് കരുനാഗപ്പള്ളി സിഐ; അയല്‍പക്ക തര്‍ക്കം കൊലയില്‍ കലാശിച്ചെന്ന നിഗമനത്തില്‍ പൊലീസും; സുജിത്തിന്റെ കൊലപാതകത്തില്‍ കരുനാഗപ്പള്ളിയില്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്ത് ബിജെപിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ യുവാവിന്റെ കൊലപാതകത്തില്‍ പ്രതികളായ അലി അഷ്‌കറും ഷെഹിന്‍ഷായും പൊലീസില്‍ കീഴടങ്ങി. കരുനാഗപ്പള്ളി കുലശേഖരപുരം കുഴുവേലിമുക്കിന് സമീപമാണ് ഉത്രാട രാത്രിയില്‍ നീലികുളം ലാലി ഭവനത്തില്‍ സുജിത്ത് (ലാലുക്കുട്ടന്‍) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവരാണ് ഇരുവരും. ഇവരെ പിടികൂടാത്തത് പൊലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഘട്ടത്തിലാണ് പ്രതികള്‍ കീഴടങ്ങിയത്. പ്രതിസ്ഥാനത്തുള്ളവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍, ഈ ആരോപണം എസ്ഡിപിഐ നിഷേധിക്കുകയും ചെയ്തു.

വ്യക്തിപരമായി ഉണ്ടായ വഴക്കില്‍ എസ്.ഡി.പി.ഐ പങ്കാളികളായിട്ടില്ലെന്നാണ് എസ്.ഡി.പി.ഐ കൊല്ലം ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം. സംഭവത്തിന് പിന്നില്‍ അയല്‍പക്കക്കാര്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും എസ്.ഡി.പി.ഐയെ ബിജെപി ബോധപൂര്‍വം വലിച്ചിഴയ്ക്കുകയാണെന്നും എസ്.ഡി.പി.ഐ നേതൃത്വം മറുനാടനോട് വ്യക്തമാക്കി. ബിജെപിയുടെ കുപ്രചരണങ്ങളില്‍ കൊല്ലം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു. അതേസമയം സുജിത്തിനെ കൊലപ്പെടുത്തിയ പ്രതികളായ അലി അഷ്‌കര്‍ നിലവില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളാണ്. അഷ്‌ക്കര്‍ കാമ്പസ് ഫ്രണ്ട് യോഗത്തിലും റാലിയിലും പങ്കെടുക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം അന്വഷണം ഊര്‍ജ്ജിതമായി നടക്കുകയാണന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ച് അന്വേഷണം തുടരുകയാണെന്നുമാണ് കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി മറുനാടനോട് വ്യക്തമാക്കിയത്. പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്.ഐ ആറില്‍ സഹോദരങ്ങളായ അലി അഷ്‌കറും, ഷെഹിന്‍ഷയും പ്രതികളാണെന്നും സിഐ പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ബന്ധങ്ങള കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും സിഐ വ്യക്തമാക്കുന്നു.

ബിജെപി അനുഭാവിയായ സുജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് യുവ മോര്‍ച്ച രംഗത്തെത്തിയതിന് പിന്നാലെ ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഇന്ന് വൈകിട്ട അഞ്ചിന് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള നാളുകള്‍ നീണ്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ ചെന്ന് അവസാനിപ്പിച്ചത്. മത്സ്യവ്യാപാരിയായ കുഴുവേലിമുക്ക് സ്വദേശി സരസനെന്ന വ്യക്തിയോട് അയല്‍വാസികളായ ഷജിന്‍ഷാ,സഹോദരന്‍ അഷകര്‍ എന്നിവരുടെ വൈരാഗ്യമായിരുന്നു ഉത്രാടദിനത്തില്‍ കൊലപാതകത്തില്‍ കലാശിച്ചിരുന്നത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഉത്രാട ദിനത്തില്‍ രാത്രിയില്‍ പത്തോടെയാടെയാണ് അരും കൊല അരങ്ങേറിയത്.

എസ്.ഡി.പി.ഐ സജീവ പ്രവര്‍ത്തകനായിരുന്ന ഷെഹിന്‍ഷാ, സഹോദരന്‍ അഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് സുജിത്തിനെ കുത്തിവീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചോരവാര്‍ന്ന് കിടന്ന സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേതന്നെ ജീവന്‍ നഷ്ടമായിരുന്നു. വീടിന്റെ മുന്നില്‍ പടക്കംപൊട്ടിച്ച് പ്രകോപനം സൃഷ്ടിച്ചപ്പോള്‍ ചോദ്യം ചെയ്ത സരസനേയും മകന്‍ അനന്തുവിനേയും പ്രതികളടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിനോട് ചേര്‍ന്ന് ഇറച്ചിവെട്ടും കോഴിക്കടയും നടത്തിവരുകയാണ് ഇവര്‍. കൊല അരങ്ങേറുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കം നടക്കുന്നത്.

ഇതേതുടര്‍ന്ന് പ്രതികള്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കുക ആയിരുന്നു എന്നാണ് സാക്ഷി മൊഴി. പിതാവിനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ അനന്തുവാണ് അയല്‍വാസിയായ സുജിത്തിനെ വിളിച്ചു വരുത്തിയത്. ആക്രമിസംഘത്തെ അനുനയിപ്പിക്കാന്‍ സുജിത്ത് ശ്രമിച്ചെങ്കിലും കൂട്ടം ചേര്‍ന്ന് സുജിത്തിനെ അക്രമിക്കുകയും ചെയ്തു. സുജിത്തും തിരിച്ച് പ്രതിരോധിച്ചെങ്കിലും പ്രതികള്‍ സുജിത്തിനെ കുത്തിവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കുത്തുകൊണ്ട് ഓടി നടന്ന് പിടഞ്ഞ ശേഷമാണ് സുജിത്ത് വീണ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രശ്നം അറിഞ്ഞ് നാട്ടുകാരാണ് സുജിത്തെ ആശുപത്രിയില്‍ എത്തിച്ചത്. കരുനാഗപ്പള്ളി ആശുപത്രിയില്‍ സുജിത്തിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്‍ക്വസ് നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നേടപടികള്‍ നടത്തിയത്.

പ്രതികളില്‍ ഓരാളായ ഐഹിന്‍ഷാ നാട്ടിലെ എസ്.ഡി.പി.ഐ സജീവ പ്രവര്‍ത്തകനായിരുന്നു എന്ന നാട്ടുകാര്‍ തന്നെ സ്ഥിരീകരിക്കുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ രണ്ട് മാസം മുന്‍പാണ് ലീവിനെത്തിയത്. ഷെഹിന്റെ സഹോദരന്‍ അഷ്‌കര്‍ സ്‌കൂള്‍ പഠന കാലം മുതല്‍ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയും. സുജിത്തിനെ ആക്രമിസംഘം കുത്തിയത് ഹൃദത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവേല്‍പിച്ചാണ്. ചങ്കില്‍ തറച്ച കത്തിയൂരിപ്പോഴേക്കും ചോരചിതറിയാണ് സുജിത്ത് പിടഞ്ഞുവീണത്.
കുത്തേറ്റ് സുജിത്ത് മരിച്ചതോടെ നാട്ടുകാര്‍ പ്രകോപിതരാകുകയായിരുന്നു. പ്രശ്‌നം അറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പി സി. വിധ്യാധരന്‍, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിചേര്‍ന്നത്. പൊലീസിനും നിയന്ത്രിക്കാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക് സ്ഥിതിഗതികള്‍ വഷളായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിന്നീട് പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. തിരുവോണ ദിനത്തില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടായിരുന്നു പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചത്. സംഭവം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിട്ടുണ്ട്. എസ്ഡിപിഐയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category