1 GBP = 90.60 INR                       

BREAKING NEWS

ലിവര്‍പൂളില്‍ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഈ മാസം 21, 22 തീയതികളില്‍

Britishmalayali
ജോണ്‍ മാത്യു

പിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്റെ നേതൃത്വത്തില്‍ ഐപിസി ശാലേം ലിവര്‍പൂള്‍ ചര്‍ച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഈ മാസം 21, 22 തീയതികളില്‍ നടത്തപ്പെടും. 21നു ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒന്‍പതു വരെ Aldosterone High School, Liverpool L18 3HS, 22നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 2. 30 വരെ Baptist Church, Liverpool, L11 5AW എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. പാസ്റ്റര്‍ ജോയി പാറയ്ക്കല്‍ മുഖ്യ പ്രഭാഷകനായിരിക്കും.

ഇമ്മാനുവല്‍ ഹെന്‍ട്രി, പാരീസ് ജോണ്‍, എബി തങ്കച്ചന്‍ എന്നിവരുടെ ഗാന ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ, വൈസ് പ്രസിഡന്റ്പാസ്റ്റര്‍ സറ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. റീജിയണിലെ എല്ലാ സഭാ വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗത്തിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നതായി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ വിത്സണ്‍ ബേബി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ വിത്സണ്‍ ബേബി - 07427353681, ജെറി ജോയി - 07412007787, ബ്രദര്‍ ബിജു തങ്കച്ചന്‍ - 07429479317

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category