1 GBP = 91.50 INR                       

BREAKING NEWS

ശ്രീനാരായണ ജയന്തിയാഘോഷം ഇന്ന് ടോണ്ടനില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ചെമ്പഴന്തി കുടുംബ യൂണിറ്റ്

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ജയന്തിയാഘോഷം ഇന്ന് ലോകമെമ്പാടും കൊണ്ടാടുന്ന വേളയില്‍ യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തില്‍ ടോണ്ടനില്‍ (സോമര്‍സെറ്റ്) വച്ചും ആഘോഷിക്കുന്നു. രാവിലെ ഏഴു മണിക്ക് ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ക്ക് തിരി തെളിയും. രാവിലെ ഒന്‍പതു മണിക്ക് ഗുരു പുഷ്പാഞ്ജലി തുടര്‍ന്ന്, സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ കീര്‍ത്തനാലാപനം, ഉച്ചയ്ക്ക് ഒരു മണിക്ക് സമൂഹ സദ്യ എന്നിവ നടക്കും. വൈകിട്ട് ആറു മണിക്ക് അര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, ഭജന എന്നിവയും നടക്കും. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ യുകെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രാജേഷ് നടേപ്പള്ളി ഉദ്ഘാടനം ചെയ്യും. സുധാകരന്‍ പാലാ പ്രഭാഷണം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെമ്പഴന്തി കണ്‍വീനര്‍ അഖിലേഷ് മാധവനും ജോയിന്റ് കണ്‍വീനര്‍ സോജ് കെ, ജയപ്രകാശ്, ജയന്തിയാഘോഷ കമ്മറ്റി കണ്‍വീനര്‍ എം. കെ. ബിജുമോന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07414608807, 07551657164
സ്ഥലത്തിന്റെ വിലാസം
19 Hawthorn Road, TA1 2QS

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category