ബര്‍മിംങ്ഹാം: രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്വന്ഷന് നാളെ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കല്‍ കണ്വന്ഷന് നയിക്കും. ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോങ്ലി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ ഷാജി ജോര്‍ജ്, ബ്രദര്‍ ജോണ്സന് ജോസഫ്, സൂര്യ ജോണ്സന് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.
കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്വന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്കി വരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു. ഇതിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്.
കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്വന്ഷന് സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്വന്ഷന് വൈകിട്ട് നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്വന്ഷന് സമാപിക്കും.
കണ്‍വന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ മാസത്തിലെ കണ്‍വന്‍ഷനായി നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
കണ്വെന്ഷന് വേദിയുടെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്സന് - +44 7506810177, അനീഷ് - 07760254700, ബിജുമോന് മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു എബ്രഹാം - 07859890267, ജോബി ഫ്രാന്‍സിസ് - 07588 809478