1 GBP = 89.20 INR                       

BREAKING NEWS

ലേബര്‍ അധികാരത്തിലെത്തിയാല്‍ വര്‍ക്കിങ് ഡേയ്സ് ആഴ്ചയില്‍ നാലാക്കി മാറ്റും; ഒരാള്‍ക്ക് ആഴ്ചയില്‍ ജോലി ചെയ്യാന്‍ കഴിയുന്നത് മുപ്പത് മണിക്കൂര്‍ വരെ; കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഓവര്‍ടൈം അലവന്‍സ് നല്‍കേണ്ടിവരും

Britishmalayali
kz´wteJI³

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ആഴ്ചയില്‍ പ്രവൃത്തിദിനങ്ങള്‍ നാലാക്കി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ജോലി ഉറപ്പുനല്‍കുമെന്നും ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ വേതനം കുറയ്ക്കാതെ പ്രവൃത്തി സമയം കുറയ്ക്കുന്നതെങ്ങനെയെന്ന് പഠിക്കാന്‍ ലോര്‍ഡ് സ്‌കിഡെല്‍സ്‌കിയെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ആഴ്ചയില്‍ പരമാവധി ജോലിസമയം 35 മണിക്കൂറായി ചുരുക്കുന്ന കാര്യം പരിഗണിക്കണമെന്നും സ്‌കിഡെല്‍സ്‌കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവൃത്തി ദിനങ്ങള്‍ നാലായി കുറയ്ക്കണമെന്ന നിര്‍ദേശത്തോട് ബിസിനസ് ലോകത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരമൊരു നീക്കം സാമ്പത്തിക മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതികരിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നതിനും ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നതിനും ചെറിയ വരുമാനക്കാരുടെ കുടുംബബജറ്റ് തകര്‍ക്കാനും മാത്രമേ ഇത്തരമൊരു നീക്കം സഹായിക്കൂവെന്ന് ടോറികള്‍ കുറ്റപ്പെടുത്തുന്നു.

പ്രവൃത്തിദിനങ്ങളുടെ എണ്ണം നാലായി കുറയ്ക്കുന്നതിനും ആഴ്ചയിലെ പരമാവധി ജോലി സമയം നിശ്ചയിക്കുന്നതിലും പൊതുമേഖലയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടതെന്ന് ജോണ്‍ മക്‌ഡോണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാനദണ്ഡങ്ങളും ചട്ടങ്ങളും മറ്റെല്ലാ മേഖലകളും അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. സ്വകാര്യമേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക്, അവസാന ആശ്രയമെന്നോണം തൊഴില്‍ദാതാവായി സര്‍ക്കാര്‍ മാറണമെന്നും അതുവഴി, തൊഴിലില്ലായ്മ തുടച്ചുനീക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.


പ്രവൃത്തിദിനങ്ങളുടെ എണ്ണം നാലായി കുറയ്ക്കുന്നത് തെറ്റായ ദിശയിലുള്ള തീരുമാനമാണെന്ന് ബിസിനസ് ഗ്രൂപ്പ് സിബിഐ ചൂണ്ടിക്കാട്ടി. പ്രവൃത്തിദിനങ്ങളുടെ എണ്ണവും ജോലി സമയവും നോക്കാതെയുള്ള അധ്വാനമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് സിബിഐ വക്താവ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെയും വാണിജ്യ-വ്യവസായ മേഖലയെയും തുണയ്ക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് രാഷ്ട്രീയക്കാര്‍ മുന്‍കൈയെടുക്കേണ്ടതെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ആഴ്ചയില്‍ പരമാവധി ജോലിസമയം 35 മണിക്കൂറാക്കുന്നതിലൂടെ ഒന്നുകില്‍ കുറഞ്ഞ ജോലി സമയമുള്ള അഞ്ച് പ്രവൃത്തി ദിനങ്ങളോ അല്ലെങ്കില്‍, നാല് പ്രവൃത്തിദിനങ്ങളോ ആയി ചുരുക്കുകയാണ് ജോണ്‍ മക്‌ഡോണല്‍ ലക്ഷ്യമിടുന്നത്. 2017-ലെ പൊതുതിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചതിനെക്കാള്‍ അപ്രതീക്ഷിതമായ വാഗ്ദാനങ്ങളാകും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മുന്നോട്ടു വെക്കുകയെന്നതിന്റെ വ്യക്തമായ സൂചനയാണ് ജോണ്‍ മക്‌ഡോണലിന്റെ ഈ റിപ്പോര്‍ട്ട്.

പൊതുതിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്നതിനെക്കുറിച്ച് തനിക്കിപ്പോള്‍ വ്യക്തമായ സൂചനകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ജോണ്‍ മക്‌ഡോണല്‍ പറഞ്ഞു. എന്നാല്‍, സ്‌കിഡെല്‍സ്‌കി റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗങ്ങള്‍ പ്രകടനപത്രിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നയങ്ങള്‍ക്കനുസൃതമായി പ്രകടനപത്രിക തയ്യാറാക്കുന്ന ജോലി അണിയറയില്‍ സജീവമായി നടക്കുകയാണ്. ലേബര്‍ സര്‍ക്കാരാകും അടുത്തതായി വരാന്‍ പോകുന്നതെന്നും അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category