1 GBP = 92.00 INR                       

BREAKING NEWS

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സെപ്റ്റംബര്‍ 11ന് കാണാതായ അമേരിക്കന്‍ മലയാളി യുവതി എവിടെ? പതിനെട്ടുവര്‍ഷം നീണ്ട തിരോധാനത്തിന്റെ പൊരുള്‍ കണ്ടെത്താനാകാതെ ന്യുയോര്‍ക്ക് പോലീസ്; സ്‌നേഹ ആന്‍ ഫിലിപ്പിന്റെ രഹസ്യ ജീവിതം ഇപ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ദുരൂഹത

Britishmalayali
kz´wteJI³

2001 സെപ്റ്റംബര്‍ 10-ന് ഉച്ചയ്ക്ക് ബാറ്ററി പാര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നിറങ്ങിയതാണ് ഡോ. സ്‌നേഹ ആന്‍ ഫിലിപ്പെന്ന അമേരിക്കന്‍ മലയാളി ഡോക്ടര്‍. പിന്നീട് അവരെ കാണുന്നത് മാന്‍ഹട്ടനിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍നിന്ന് ഏതാനും വസ്ത്രങ്ങളും അടിവസ്ത്രങ്ങളും കിടക്കവിരികളും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിലാണ്. സ്‌നേഹ ഫിലിപ്പിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 2001 സെപ്റ്റംബര്‍ 11-ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ 2751-ാമത്തെ ഇരയായി 2008-ല്‍ അവരെ രേഖപ്പെടുത്തി. 3000 പേരാണ് അല്‍ഖ്വായ്ദ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സ്‌നേഹയെ കാണാതായ ദിവസം അവരുട ഭര്‍ത്താവ് റോണ്‍ ലിബര്‍മാന്‍ ജോലികഴിഞ്ഞ് വീ്ട്ടിലെത്തിയത് അര്‍ധരാത്രിയോടടുത്താണ്. അപ്പാര്‍ട്ട്‌മെന്റില്‍ അപ്പോഴാരും ഉണ്ടായിരുന്നില്ല. കൂട്ടുകാര്‍ക്കൊപ്പം രാവേറെച്ചെല്ലുംവരെ ആഘോഷിക്കാറുണ്ടായിരുന്ന സ്‌നേഹയെ കാണാതാരുന്നതില്‍ റോണിന് അതുകൊണ്ടുതന്നെ സംശയമൊന്നും തോന്നിയതുമില്ല. പിറ്റേന്ന് രാവിലെയായിരുന്നു അവര്‍ തിരിച്ചുവന്നില്ല. റോണ്‍ ജോലിക്കുപോവുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കകം അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവര്‍ ഇടിച്ചുതകര്‍ത്തു. അമേരിക്ക നടുങ്ങിവിറച്ചു.

അതോടെ, റോണിന് സ്‌നേഹ തിരിച്ചുവരാത്തതില്‍ ആധിയായി. വേള്‍ഡ് ട്രേഡ് സെന്ററിന് ഏതാനും ബ്ലോക്കുകള്‍മാത്രം അകലെയായിരുന്നു റോണിന്റെയും സ്‌നേഹയുടെയും ഒറ്റമുറി ട്രിബേക്ക അപ്പാര്‍ട്ട്‌മെന്റ്. സ്‌നേഹയുടെ ഫോണിലേക്ക് തുടരെ റോണ്‍ വിളിച്ചെങ്കിലും ഒരുമറുപടിയും കിട്ടിയില്ല. സ്‌നേഹയുടെ കുടുംബത്തിലുള്ളവര്‍ക്കും അവരെപ്പറ്റി വിവരമൊന്നുമില്ലാതായതോടെ ആശങ്ക വര്‍ധിച്ചു. തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരാംബുലന്‍സില്‍ക്കയറി റോണ്‍ മടങ്ങിവന്നെങ്കിലും താറുമാറായ ട്രാഫിക്കിലൂടെ വീട്ടിലെത്താന്‍ ആറുമണിക്കൂറിലേറെയെടുത്തു.

രാത്രി ഒമ്പതുമണിക്ക് റോണ്‍ എത്തുമ്പോള്‍, കെട്ടിടം നിന്നയിടം തകര്‍ന്ന അവസ്ഥയായിരുന്നു. വൈദ്യുതിയുമില്ല. സുഹൃത്തിന്റെ വീട്ടില്‍ ഉറങ്ങാനാവാതെ റോണ്‍ അന്നുരാത്രി വെളുപ്പിച്ചു. പിറ്റേന്നാണ് വീട്ടിലേക്ക് പോകാനായത്. വീട്ടിലെത്തുമ്പോള്‍ പൊടിനിറഞ്ഞ അവസ്ഥയിലായിരുന്നു അവിടമാകെ. സ്‌നേഹ വീട്ടിലുള്ളതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ പത്തിന് അമ്മയുമായി മെസഞ്ജറിലൂടെ നടത്തിയ സംഭാഷണത്തില്‍ സ്‌നേഹ വേള്‍ഡ് ട്രേഡ് സെന്ററിലുള്ള വിന്‍ഡോസ് ഓഫ് ദ വേള്‍ഡ് റെസ്റ്റോറന്റില്‍ പോകുമെന്നതിന്റെ സൂചനകളുണ്ടായിരുന്നു.

സെപ്റ്റംബര്‍ പത്തിന് വൈകിട്ട് ആറുമണിയോടെയാണ് സ്‌നേഹ സെഞ്ചുറി 21 ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെത്തിയത്. ഇവിടുത്തെ സെയ്ല്‍സ്മാന്‍ സ്‌നേഹയും സുഹൃത്തും കൂടിയാണ് ഷൂ വാങ്ങാനെത്തിയതെന്ന് വ്യക്തമായി ഓര്‍ക്കുന്നു. എന്നാല്‍, വീഡിയോ ദൃശ്യങ്ങളില്‍ സ്‌നേഹ തനിച്ചാണ് എത്തിയിട്ടുള്ളത്. സ്‌നേഹയുടെ രഹസ്യ സുഹൃത്ത് പിന്നീടവരെ അന്വേഷിച്ചെത്തിയതുമില്ല. സ്‌നേഹയുടെ വീട്ടുകാരും റോണും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രൈവറ്റ് ഡിക്ടറ്റീവും അവരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, ഒരു തുമ്പും കിട്ടിയില്ല.

ന്യുയോര്‍ക്ക് പോലീസിന്റെ അന്വേഷണത്തിലും സ്‌നേഹയുടെ സൂചനകള്‍ കിട്ടിയില്ല. സ്‌നേഹ സെപ്റ്റംബര്‍ പത്തിന് നടത്തിയ ഷോപ്പിങ്ങില്‍ വാങ്ങിയ സാധ്‌നങ്ങളും കണ്ടെത്താനായില്ല. അതോടെയാണ് ഭീകരാക്രമണത്തിനുശേഷം അവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നത്. അപപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ഒരുദൃശ്യം മാത്രമാണ് സ്‌നേഹ ആക്രമണത്തില്‍പ്പെട്ടിരിക്കാമെന്നതിന്റെ സൂചനയായുള്ളത്. അതാകട്ടെ, സ്‌നേഹയാണെന്ന് ഉറപ്പിക്കാനും ആയിട്ടില്ല.

ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവര്‍ ആക്രമിക്കുന്നതിന് മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍, കെട്ടിടത്തിന്റെ ലോബിയില്‍ ഒരു യുവതി തനിച്ചുനില്‍ക്കുന്നതായുള്ള വീഡിയോ ദൃശ്യമാണത്. ഒറ്റനോട്ടത്തില്‍ സ്‌നേഹയോട് സാദൃശ്യമുണ്ടെങ്കിലും വെയിലത്ത് മുഖം വ്യക്തമാകാത്തതിനാല്‍, അത് സ്‌നേഹയാണെന്ന് റോണിന് തിരിച്ചറിയാനും സാധിച്ചിട്ടില്ല. എലിവേറ്ററിന് മുന്നില്‍നില്‍ക്കുന്ന യുവതി പെട്ടെന്ന് തിരിച്ചുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഭീകരാക്രമണത്തിന്റെ ശബ്ദം കേട്ട് അതെന്താണെന്നുനോക്കാന്‍ അവര്‍ തിരിച്ചുപോയതാകാമെന്നാണ് അനുമാനിക്കുന്നത്.

ഈ യുവതി സ്‌നേഹയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ അന്വേഷണോദ്യോഗസ്ഥരെത്തിയ അനുമാനങ്ങളിതൊക്കെയാണ്. സെപ്റ്റംബര്‍ പത്തിന് രാത്രി റോണ്‍ വൈകി മാത്രമേ ജോലികഴിഞ്ഞെത്തൂവെന്ന് അറിയാവുന്ന സ്‌നേഹ, അന്നേ ദിവസം ഷോപ്പിങ് കഴിഞ്ഞ് സുഹൃത്തിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു. രാവിലെ റോണ്‍ ജോലിക്കുപോയശേഷമാണ് അവര്‍ മടങ്ങിയെത്തുന്നത്. പെട്ടെന്ന് ഭീകരാക്രമണം ഉണ്ടാവുകയും സ്‌നേഹ അതില്‍പ്പെടുകയും ചെയ്യുന്നു. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങളില്‍ കാണുന്ന യുവതിയുടെ കൈയില്‍ ഷോപ്പിങ് ബാഗുകളില്ലാത്തത് അത് സ്‌നേഹ തന്നെയാണെന്ന് ഉറപ്പിക്കാനും തടസ്സമാകുന്നു.

2003 ഒക്ടോബറില്‍ റോണ്‍ നഷ്ടപരിഹാരത്തിനുവേണ്ടി വിക്ടിംസ് കോംപന്‍സേഷന്‍ ഫണ്ടില്‍ സ്‌നേഹയുടെ തിരോധാനം സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തു. സ്‌നേഹയുടെ തിരോധാനം അന്വേഷിച്ച ന്യുയോര്‍ക്ക് പോലീസ് കുറേക്കൂടി നടുക്കുന്ന കണ്ടെത്തലുകളിലാണ് എത്തിയത്. സ്‌നേഹയുടെ ഇരട്ട ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു അത്. റോണിനൊപ്പം നല്ല കുടുംബിനിയായി ജീവിച്ച സ്‌നേഹയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും നിറഞ്ഞ ആഘോഷരാവുകളും ലെസ്ബിയന്‍ സൗഹൃദങ്ങളുമൊക്കെയായി സ്‌നേഹയുടെ ഇരുള്‍നിറഞ്ഞ ജീവിതമാണ് പോലീസ് കണ്ടെത്തിയത്. വ്യാജ ക്രിമിനല്‍ കേസ് നല്‍കിയതിന് മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ സ്‌നേഹയ്‌ക്കെതിരേ കേസുള്ളതായും പോലീസ് കണ്ടെത്തി.

പോലീസിന്റെ നിഗമനങ്ങള്‍ ഇതായിരുന്നു. സെപ്റ്റംബര്‍ പത്തിനുണ്ടായ ഏതോ ദുരൂഹ സാഹചര്യങ്ങളില്‍ അവര്‍ പെട്ടുപോയിരിക്കാം. അല്ലെങ്കില്‍, സെപ്റ്റംബര്‍ പതിനൊന്നിനുണ്ടായ ആക്രമണത്തിന്റെ മറവില്‍ വീട്ടില്‍നിന്ന് മുങ്ങിയ സ്‌നേഹ എവിടെയോ രഹസ്യ ജീവിതം നയിക്കുന്നുണ്ടാവാം. എന്നാല്‍, തന്റെ പാസ്‌പോര്‍ട്ടോ ക്രെഡിറ്റ് കാര്‍ഡുകളോ ലൈസന്‍സോ ഒന്നും സ്‌നേഹ എടുത്തിട്ടില്ലെന്നത് പോലീസിന്റെ ഈ കണ്ടെത്തല്‍ പൊള്ളയാണെന്ന് തെളിയിച്ചു. സെപ്റ്റംബര്‍ പത്തിനുശേഷം അവര്‍ പണം പിന്‍വലിച്ചതിനും തെളിവുകളില്ല. ഇപ്പോഴും, സ്‌നേഹ അമേരിക്കന്‍ പോലീസിന് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി ശേഷിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category