1 GBP = 92.30 INR                       

BREAKING NEWS

റെജി ചെറിയാന്‍ മരിച്ചത് ബാത്ത് ടബ്ബില്‍ മറിഞ്ഞു വീണു തലയിടിച്ച്; ഫോമയുടെ നേതാവിന്റെ മരണം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍

Britishmalayali
kz´wteJI³

അറ്റ്ലാന്റാ: അമേരിക്കയിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്ന കോഴഞ്ചേരി സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ പ്രവാസി സമൂഹം. അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ (59)താണ് അറ്റ്ലാന്റയില്‍ വെച്ച് നിര്യാതനായത്. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ നിരവധി സേവനങ്ങള്‍ നടത്തിയ അദ്ദേഹം അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്നു.

ബാത്ത് ടബ്ബില്‍ തെന്നി വീണ് തല ഇടിച്ച് രക്തം വാര്‍ന്നാണ് റെജി ചെറിയാന്‍ ദാരുണമായി മരണപ്പെട്ടത്. അദ്ധ്യാപികയായ മകള്‍ വീട്ടില്‍ വന്നപ്പോഴാണ് പിതാവ് ബാത്ത് ടബ്ബില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റെജി ചെറിയാന്റെ അപ്രതീക്ഷി വിയോഗം അറ്റ്ലാന്റെ വാസികള്‍ക്ക് ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. 

ഓര്‍ത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാല ജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാന്‍ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയില്‍ എത്തുകയും, പിന്നീട് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന നിരവധി സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തില്‍ ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്‍ ഇതുവഴി വിശാലമായ ബന്ധങ്ങള്‍ ഉണ്ടാക്കിയടെുത്ത വ്യക്തിത്വത്തിന് ഉടമായിരുന്നു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഫോമയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായി ഒരു വര്‍ഷം മുമ്പ് പ്രഖ്യാപനം നടത്തിയ വ്യക്തി കൂടിയാണ് റെജി ചെറിയാന്‍. എന്തുകൊണ്ടും ആ പദവി കൈയാളാന്‍ യോഗ്യനായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സഹജീവികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തവനും സംഘാടകന്‍ എന്ന നിലയിലെ മികവും അദ്ദേഹത്തെ ഫോമ അധ്യക്ഷ പദവിയില്‍ എത്തിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം കൊണ്ടു പോയത്.
അമേരിക്കന്‍ പ്രവാസി ലോകത്ത് സജീവ സാന്നിധ്യമായിരുന്ന റെജി ചെറിയാന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ്. റെജിയുടെ അകാല വിയോഗം വിശ്വാസിക്കാന്‍ ഇപ്പോഴും സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും സുഹൃത്തുക്കള്‍ക്ക് അറിയാത്ത അവസ്ഥയാണ്.
പുത്തന്‍കാവ് സ്വദേശിയായ ആനി ചെറിയാന്‍ ആണ് ഭാര്യ, ലീന ചെറിയാന്‍, അലന്‍ ചെറിയാന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് അറ്റലാന്റ്‌റയില്‍ നടക്കും. കോഴഞ്ചേരി തേവര്‍വേലില്‍ വലിയവീട്ടില്‍ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാന്‍. അനു ചെറിയാന്‍ (കോഴഞ്ചേരി), സജി ചെറിയാന്‍ (ന്യൂയോര്‍ക്ക്), ബിജു മാത്യു ചെറിയാന്‍ (ഓസ്റ്റിന്‍) എന്നിവര്‍ സഹോദരങ്ങളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category