1 GBP = 89.20 INR                       

BREAKING NEWS

പ്രളയകേരളത്തിന് കൈത്താങ്ങായ കാന്റര്‍ബറി കേരളൈറ്റ്‌സിന്റെ ഓണാഘോഷവും വേറിട്ടത്; കര്‍ഷക ശ്രീ അവാര്‍ഡും പൊന്നോണ പൂവിളികളും നാളെ ഉയരും

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ 88700 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇത്രയും വലിയൊരു തുക സമാഹരിക്കുവാന്‍ ബ്രിട്ടീഷ് മലയാളിക്കൊപ്പം നിന്ന അസോസിയേഷനായിരുന്നു കാന്റര്‍ബറി കേരളൈറ്റ്‌സ് അസോസിയേഷന്‍. ഇവരുടെ ആഭിമുഖ്യത്തില്‍ മാത്രം 5170 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് സമാഹരിച്ചത്.

ഇൗ വര്‍ഷവും പ്രളയ കേരളത്തിന് കൈത്താങ്ങായി അസോസിയേഷന്‍ സജീവമായിരുന്നു. ഇത്തരത്തില്‍, സമൂഹത്തിലെ എല്ലാ മേഖലയിലും വേറിട്ട പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന കാന്റര്‍ബറി കേരളൈറ്റ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നാളെ നടത്തപ്പെടും. കര്‍ഷക ശ്രീയും സ്പോര്‍ട്സ് ഡേയും കള്‍ച്ചറല്‍ പ്രോഗ്രാമുകളും വിഭവ സമൃദ്ധമായ ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കര്‍ഷക ശ്രീക്കു അടുക്കളത്തോട്ടങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

മറ്റന്നാള്‍ ഞായറാഴ്ചയാണ് സ്‌പോര്‍ട്‌സ് ഡേ നടക്കുക. രാവിലെ 9.30 മുതല്‍ ജാക്ക്മാന്‍ ഫീല്‍ഡ് ഫുട്‌ബോള്‍ പിച്ചിലാണ് പരിപാടി. അഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് സൗജന്യ പ്രവേശനവും കുടുംബത്തിന് 40 പൗണ്ടും ഒരു കുട്ടിക്ക് 35 പൗണ്ടും ഒരാള്‍ക്ക് 15 പൗണ്ടുമാണ് പ്രവേശന ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനൂപ് ജോസ് (പ്രസിഡന്റ്) - 07921950445, സാജു എബ്രഹാം (സെക്രട്ടറി) - 07462887455, സുനോജ് ജേക്കബ് (ട്രഷറര്‍) - 07828932908
സ്ഥലത്തിന്റെ വിലാസം
Jackman Field Football Pitch, Near St. Edmunds, Public School, Canterbury
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category