1 GBP = 89.20 INR                       

BREAKING NEWS

ഫോട്ടോ എടുത്തുവെന്ന് ആരോപിച്ച് പ്ലംബറെ ക്രൂരമായി മര്‍ദ്ദിച്ച സല്‍മാന്‍ രാജാവിന്റെ മകള്‍ക്ക് പത്തുമാസം തടവുവിധിച്ച് പാരീസ് കോടതി; ഹാസ് ബിന്‍ സല്‍മാനെ ശിക്ഷിച്ചത് വിചാരണയ്ക്ക് ഹാജരാകാതിരിക്കെ എക്‌സ്പാര്‍ട്ടിയായി; സൗദി ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയ ഒരു തല്ലുകഥ

Britishmalayali
kz´wteJI³

ന്റെ ആഡംബര ഫ്‌ലാറ്റില്‍ ജോലിക്കെത്തിയ പ്ലംബറെ സുരക്ഷാ ജീവനക്കാരനെക്കൊണ്ട് തല്ലിച്ച കേസില്‍ സൗദി രാജകുമാരി ഹാസ ബിന്റ് സല്‍മാന് പാരീസിലെ കോടതി പത്തുമാസം തടവുശിക്ഷ വിധിച്ചു. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തന്റെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുനിന്ന് ചിത്രങ്ങളെടുത്ത അഷ്‌റഫ് ഈദെന്ന പ്ലംബറെ റാനി സെയ്ദിയെന്ന സുരക്ഷാ ജീവനക്കാരനെക്കൊണ്ട് മര്‍ദിച്ചതിനാണ് സൗദി രാജകുമാരിയെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞുവെച്ചിട്ടുണ്ട്.

തടവുശിക്ഷയ്ക്കുപുറമെ, പതിനായിരം യൂറോ പിഴയും രാജകുമാരിയടക്കണം. വിചാരണയില്‍ ഒരുദിവസം പോലും പങ്കെടുക്കാതിരുന്ന രാജകുമാരിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷയും വിധിച്ചത്. കേസിലെ ഒന്നാംപ്രതിയായ സെയ്ദി മാത്രമാണ് കോടതിയില്‍ ഹാജരായത്. അയാള്‍ക്ക് എട്ടുമാസത്തെ തടവുശിക്ഷയും 5000 യൂറോ പിഴയുമാണ് ശിക്ഷ. തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ട്.

പാരീസിലെ ഏറ്റവും വിലപിടിച്ച അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലൊന്നായ അവന്യൂ ഫോക്കിന്റെ ഏഴാംനിലയില്‍ പ്ലംബിങ് ജോലിയിലായിരുന്നു അഷ്‌റഫ്. ആ സമയത്താണ് അഞ്ചാംനിലയിലേക്ക് അയാളെ വിളിപ്പിച്ചത്. വാഷ് ബേസിന്‍ തകരാറ് പരിഹരിക്കുന്നതാനിയാണ് വിളിച്ചത്. അയാള്‍ ബാത്ത്‌റൂമിന്റെ ചിത്രങ്ങളെടുത്തു. ഇങ്ങനെയെടുത്ത ചിത്രങ്ങളിലൊന്നില്‍ കണ്ണാടിയിലൂടെ തന്റെ പ്രതിബിംബം പതിഞ്ഞുവെന്നാരോപിച്ചാണ് ഹാസ സുരക്ഷാ ഉദ്യോഗസ്ഥനോട് അഷ്‌റഫിനെ തല്ലാന്‍ പറഞ്ഞത്.

തന്നെ കെട്ടിയിടുകയും ഹാസയുടെ കാല്‍പ്പാദത്തില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും അഷ്‌റഫ് കോടതിയില്‍ ബോധിപ്പിച്ചു. ചിത്രങ്ങളെടുത്തത് ജോലിയുടെ ഭാഗമായാണെന്നും രാജകുമാരിയുടെ ചിത്രമെടുക്കാന്‍ താനുദ്ദേശിച്ചിരുന്നില്ലെന്നും അഷ്‌റഫ് ബോധിപ്പിപ്പു. മണിക്കൂറുകള്‍ക്കുശേഷമാണ് അഷറ്ഫിനെ അപ്പാര്‍ട്ടുമെന്റില്‍നിന്ന് വിട്ടയച്ചത്. അയാളുടെ ഫോണും നശിപ്പിച്ചു. ജീവിക്കാന്‍ കൊള്ളാത്ത അവനെ കൊന്നുകളയാന്‍ രാജകുമാരി ആജ്ഞാപിച്ചതായും അഷ്‌റഫ് പറയുന്നു.

സൗദിയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന രാജകുടുംബാംഗമെന്ന നിലയിലാണ് 42-കാരിയായ ഹാസ വിലയിരുത്തപ്പെടുന്നത്. ജീവകാരുണ്യരംഗത്തും അവര്‍ സജീവമാണ്. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്ലംബറെ തല്ലിച്ച കേസ് അവരുടെ പ്രതിഛായക്ക് വലിയ കോട്ടം വരുത്തിയിരുന്നു. സൗദി രാജകുടുംബത്തിനേറ്റ മറ്റൊരു തിരിച്ചടിയായും ഈ ശിക്ഷ വിലയിരുത്തുന്നു.

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയില്‍ കൊല്ലപ്പെട്ടത് സൗദി കിരീടാവകാശിയും ഹാസയുടെ സഹോദരനുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണെന്ന ആരോപണം രാജകുടുംബത്തെയാകെ ഉലച്ചിരുന്നു. ഖഷോഗി വധത്തിനുപിന്നില്‍ സൗദി രാജകുടുംബമാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. രാജകുമാരനെതിരായ ആരോപണങ്ങളെല്ലാം ഇല്ലാതായെങ്കിലും, ഇപ്പോഴത്തെ സംഭവം അന്താരാഷ്ട്ര തലത്തില്‍ കുടുംബത്തിന്റെ സല്‍പേരിന് മറ്റൊരു കളങ്കമായി മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category