1 GBP = 89.20 INR                       

BREAKING NEWS

സാഹിത്യകാരന്‍ ശിവരാമന്‍ ചെറിയനാട് അന്തരിച്ചു; വിടവാങ്ങിയത് മികച്ച ഒരു അദ്ധ്യാപകനും സാഹിത്യരംഗത്തെ അതികായനും

Britishmalayali
kz´wteJI³

മാവേലിക്കര: സാഹിത്യകാരനായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമന്‍ ചെറിയനാട് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിര്‍വാഹകസമിതിയംഗവും സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആര്‍.രാജരാജവര്‍മ സ്മാരക ഭരണസമിതി അംഗവുമാണ് അദ്ദേഹം. സാഹിത്യകാരനിലുപരി അദ്ധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം 1989-ല്‍ ലഭിച്ചിട്ടുണ്ട്. ഒന്‍പതുവര്‍ഷം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു. സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആര്‍.രാജരാജവര്‍മ സ്മാരക ഭരണസമിതി വൈസ് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാര്‍ഡ്, എ.പി.കളയ്ക്കാട് അവാര്‍ഡ് എന്നിവയും പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. പുതിയ പാഠങ്ങള്‍, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടന്‍, വിയറ്റ്‌നാം കഥകള്‍, കാറ്റിന്റെ നിറം, കള്ളന്‍ വാസൂള്ളയുടെ ഷഷ്ടിപൂര്‍ത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തന്‍, ദൈവത്തിന്റെ കാള (കഥാസമാഹാരങ്ങള്‍), അദ്ദേഹം, കോട, തോല് (നോവലുകള്‍), ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്), ചെപ്പുകുടത്തിലെ ചെങ്കടല്‍, കൂട്, വീട്, സുന്ദരപുരി, തേന്‍വരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലന്‍, അമ്മ വിളിക്കുന്നു (ബാലസാഹിത്യം), പാറപ്പുറത്ത് ഓണാട്ടുകരയുടെ കഥാകാരന്‍, മലയാറ്റൂര്‍ ജീവിതവും കൃതികളും (പഠനങ്ങള്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category