1 GBP = 93.00 INR                       

BREAKING NEWS

സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടും; വഴക്കാളികളെ ഷോക്കടിപ്പിച്ച് വിരട്ടും; ജനാലകളോ ടോയ്‌ലറ്റോ ഇല്ലാത്ത കുടുസ്സു മുറികളില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കും; ജയില്‍ ഗാര്‍ഡുമാര്‍ തടവുകാരെ കെട്ടിത്തൂക്കി രസിക്കും; ഇറാനി യന്‍ ജയിലുകളിലെ ഞെട്ടിപ്പി ക്കുന്ന കാഴ്ചകള്‍ പുറംലോകത്തെത്തുമ്പോള്‍

Britishmalayali
kz´wteJI³

ടവറകളിലെ ക്രൂരതകള്‍ ചരിത്രത്തില്‍ പലതവണ പുറംലോകത്തെത്തിയിട്ടുണ്ട്. ഗ്വാണ്ടനാമോ തടവറകളിലെ ക്രൂരതകള്‍ സമീപകാലത്ത് ലോകത്തെ ഞെട്ടിപ്പിച്ചവയാണ്. ഇപ്പോഴിതാ, ഇറാനില്‍നിന്നാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന വിവരണങ്ങള്‍ വരുന്നത്. ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടവില്‍ കഴിയേണ്ടിവന്ന ഓസ്‌ട്രേലിയക്കാരിയായ ബ്ലോഗര്‍ ജൂലി കിങ്ങാണ് തടവറയിലെ ക്രൂരതകള്‍ പുറംലോകത്തെയറിയിച്ചത്.

ടെഹ്‌റാന് സമീപം ഡ്രോണ്‍ പറത്തിയതിന് കാമുകന്‍ മാര്‍ക്ക് ഫിര്‍ക്കിനൊപ്പമാണ് ജൂലൈയില്‍ ജൂലി അറസ്റ്റ് ചെയ്യപ്പെടുന്നത്. 2016 മുതല്‍ തടവറയില്‍ കഴിയുന്ന ഇറാനിയന്‍ വംശജയായ ബ്രിട്ടീഷുകാരി നസാനിന്‍ സഘാരി റാറ്റ്ക്ലിഫിനൊപ്പമാണ് അവരെ തടവില്‍ പാര്‍പ്പിച്ചത്. അവരില്‍നിന്നാണ് തടവറയിലെ ക്രൂരതകളെക്കുറിച്ച് ജൂലി മനസ്സിലാക്കുന്നത്.

ജനാലകളോ ടോയ്‌ലറ്റോ ഇല്ലാത്ത ഇരുട്ടുമുറികള്‍പോലുള്ള കുടുസ്സുമുറികളിലിടുക, തടവുകാരെ തലകീഴായി കെട്ടിത്തൂക്കിയിട്ട് രസിക്കുക തുടങ്ങിയവയാണ് ജയില്‍ ഗാര്‍ഡുമാര്‍ ചെയ്തുകൊണ്ടിരുന്നത്. സ്ത്രീ തടവുകാരെ ബലാല്‍സംഗം ചെയ്യുന്നതും ഇവിടെ മുമ്പുണ്ടായിരുന്നതായി നസാനില്‍നിന്ന് ജൂലി മനസ്സിലാക്കി.

1972-ലാണ് ആല്‍ബര്‍ട്ട് കുന്നിന്റെ താഴ്‌വരയില്‍ എവിന്‍ ജയില്‍ സ്ഥാപിക്കുന്നത്. തന്റെ ഏറ്റവും കടുത്ത ശത്രുക്കളെ പീഡിപ്പിക്കുന്നതിനായി അന്നത്തെ ഭരണാധികാരി മുഹമ്മദ് റെസ പഹ്‌ലാവി സ്ഥാപിച്ചതാണ് ഈ കുപ്രസിദ്ധ തടവറ. ക്രൂരതകള്‍ക്കും കൊലപാതകങ്ങള്‍ക്കും മടിയില്ലാതിരുന്ന സവാക് എന്നറിയപ്പെട്ട വിശ്വസ്ത കിങ്കരന്‍മാരെയാണ് അദ്ദേഹം ഈ തടവറയുടെ ചുമതലയേല്‍പ്പിച്ചത്.

മുഹമ്മദ് റാസ ഭരണത്തില്‍നിന്ന് പുറത്തായശേഷം പിന്നീടുവന്ന അധികാരികള്‍ ജയില്‍ കൂടുതല്‍ വികസിപ്പിച്ചു. 1500 മുറികളുള്ള തടവറയായി ഇതുമാറി. അതില്‍ നൂറോളം എണ്ണം ഏതാന്ത തടവുകാര്‍ക്കുള്ളതായിരുന്നു. രാഷ്ട്രീയ തടവുകാരെയാണ് ഇത്തരം മുറികളില്‍ പാര്‍പ്പിച്ചിരുന്നത്.

1980-കളില്‍ ആധുനിക ലോകത്തെ ഏറ്റവും പൈശാചികമായ കൂട്ടക്കൊല നടന്നത് ഈ തടവറയില്‍വെച്ചാണ്. വിമതസംഘടനയായ പീപ്പിള്‍സ് മുജാഹിദീനില്‍പ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഇവിടെ തൂക്കിലേറ്റി. ഇപ്പോള്‍, ഭരണകൂടത്തെ എതിര്‍ക്കുന്ന ബ്ലോഗര്‍മാരെയും അധ്യാപകരെയും പണ്ഡിതരെയും എഴുത്തുകാരെയും പാര്‍പ്പിക്കുന്ന തടവറയായി ഇതുമാറി.

വിചാരണയോ നിയമസഹായമോ ഇല്ലാതെ വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്നവരാണ് ഏറെയും. ഒട്ടേറെ പണ്ഡിതര്‍ ജയിലിലുണ്ട്. എവിന്‍ യൂണിവേഴ്‌സിറ്റിയെന്ന വിളിപ്പേരും അതുവഴി തടവറയ്ക്ക് ലഭിച്ചു. കടുത്ത സുരക്ഷയാണ് ജയിലിനുള്ളത്.. ഇന്നേവരെ ഒരാള്‍പോലും തടവുചാടിയിയിട്ടില്ല.

ജയിലിലെ ക്രൂരപീഡനങ്ങളെക്കുറിച്ച് ഫര്‍സാദ് മഗാഗ്‌സാദെയെന്ന മുന്‍ തടവുകാരന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദിവസം 16 മണിക്കൂര്‍വരെ മര്‍ദനത്തിന് താന്‍ ഇരയായതായി അദ്ദേഹം പറയുന്നു. വൈദ്യുതിബന്ധമുള്ള ലാത്തികൊണ്ട് ഷോക്കേല്‍പ്പിക്കുക, ഫുട്‌ബോള്‍ തട്ടുന്നതുപോലെ ജയില്‍ഗാര്‍ഡുമാര്‍ ചുറ്റുംകൂടിനിന്ന് ചവിട്ടുക തുടങ്ങിയ പീഡനങ്ങളേല്‍ക്കേണ്ടിവന്നു. തടവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ഓരോ രാത്രിയും താന്‍ കിടന്നിരുന്നത് ഇനിയുണരരുതേയെന്ന പ്രാര്‍ഥനയോടെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തടവുകാരെ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് നല്‍കി മയക്കി ചോദ്യം ചെയ്യുന്ന രീതിയും അവിടെയുണ്ടായിരുന്നുവെന്ന് ഫര്‍സാദ് പറയുന്നു. ജയില്‍മോചിതനായ ശേഷം പാരീസിലേക്ക് കടന്ന ഫര്‍സാദ്, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണിപ്പോള്‍.

1986-ല്‍ 16-ാം വയസ്സില്‍ എവിന്‍ ജയിലില്‍ അടയ്ക്കപ്പെട്ട മറീമ നെമാത്തും അവിടെ നേരിടേണ്ടിവന്ന ക്രൂരതകള്‍ വെളിപ്പെടുത്തിയിരുന്നു. ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട മറീന, തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടു. നിയമവിധേയമായിട്ടുള്ള ശിക്ഷയായിരുന്നു അതെന്നും തനിക്കതേക്കുറിച്ച് പരാതിപ്പെടാന്‍പോലും സാധിച്ചില്ലെന്നും ജയില്‍ മോചിതയായി വിദേശത്തേക്ക് പോയശേഷം അവര്‍ വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category