1 GBP = 93.35 INR                       

BREAKING NEWS

ഡെങ്കിപ്പനി ബാധിച്ച് മലയാളികള്‍ മരിക്കുന്ന കാലത്തിന് അറുതി വന്നേക്കും; കൊതുകുകളില്‍ ബാക്ടീരിയ കയറ്റിവിട്ട് നടത്തിയ പരീക്ഷണം വിജയം; മറ്റൊരു രോഗത്തെക്കൂടി കീഴടക്കി മനുഷ്യന്‍

Britishmalayali
kz´wteJI³

ഴക്കാലമായാല്‍ കേരളം ഏറ്റവും പേടിയോടെ കാണുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ആയിരങ്ങളാണ് പനിക്ക് ചികിത്സതേടി ആശുപത്രികളെത്തുന്നത്. മരണംവരെ സംഭവിക്കാവുന്ന പനി ഒട്ടേറെ ജീവനുകളും ഓരോ സീസണിലും കവര്‍ന്നെടുക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ഈ രോഗത്തെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനായേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.

ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനെ വഹിക്കുന്ന കൊതുകുകളെ നിര്‍വീര്യമാക്കുകയാണ് ശാസ്ത്രലോകം ഇതിന് കാണുന്ന പ്രതിവിധി. ബാക്ടീരിയ കടത്തിവിട്ട് വൈറസുകളെ വഹിക്കാനുള്ള കൊതുകുകളുടെ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യം. വോള്‍ബാച്ചിയ എന്ന ബാക്ടീരിയയെ ഇതിനുപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

വോള്‍ബാച്ചിയ ബാക്ടീരിയ കടത്തിവിട്ട കൊതുകുകളെ കാട്ടില്‍ തുറന്നുവിട്ടാണ് ഗവേഷകര്‍ ഈ പരീക്ഷണം നടത്തിയത്. ആഴ്ചകള്‍ക്കുശേഷം ഈ കൊതുകുകളിട്ട മുട്ടവിരിഞ്ഞുണ്ടായ കൊതുകുകളിലും വോള്‍ബാച്ചിയ ബാക്ടീരിയയുണ്ടായിരുന്നു. രോഗപ്രതിരോധ ശേഷിയുള്ള ബാക്ടീരിയയാണിത്. ഡെങ്കി വൈറസിനെ പ്രതിരോധിക്കാന്‍ ഇതിനാവുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

നോര്‍ത്ത് അമേരിക്കയിലാണ് ഈ പരീക്ഷണം ആദ്യമായി നടത്തിയത്. ഇപ്പോള്‍, ഒമ്പത് രാജ്യങ്ങളില്‍ പരീക്ഷണം നടത്തി വിജയകരമാണെന്ന് തെളിയിച്ചു. വിയറ്റ്‌നാമില്‍ ഈ പരീക്ഷണം വിജയിച്ചതോടെ, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയതോതില്‍ കുറവുണ്ടായി. രോഗബാധ 86 ശതമാനത്തോളം കുറയ്ക്കാനായെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

ലോകത്തേറ്റവും കൂടുതല്‍പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ്. പനി, കടുത്ത തലവേദന, കണ്ണുവേദന തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രത്യേകമായൊരു ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. മിക്കവാറുംപേര്‍ക്ക് ഒരാഴ്ചകൊണ്ട് രോഗം വിടും. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും അത് മരണകാരണം പോലുമായി മാറാറുണ്ട്.

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുകയുമൊക്കെ സംഭവിക്കാം. രക്തസമ്മര്‍ദം അപകടകരമായ രീതിയില്‍ കുറയുകയും പക്ഷാഘാതമുള്‍പ്പെടെ സംഭവിക്കുകയും ചെയ്യാം. ഇതൊക്കെയാണ് ഡെങ്കിപ്പനിയെ കരുതലോടെ നേരിടണമെന്ന് ഡോക്ടര്‍മാര്‍ പറയാനുള്ള കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category