1 GBP = 91.20 INR                       

BREAKING NEWS

ഹിജാബ് മാറ്റി മുടി അഴിച്ചിട്ട് പാശ്ചാത്യ വേഷം ധരിച്ച് ഷോപ്പിങ്ങ് മാളിലും തെരുവിലും നടന്ന് പ്രതിഷേധക്കാരികളായ യുവതികള്‍; മുഹമ്മദ് ബിന്‍ സല്‍മാന്‍ അയഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ മടിച്ച് മതപൊലീസ്; സൗദിയില്‍ ഞെട്ടിക്കുന്ന പുതുകാഴ്ച്ചകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ നിയമങ്ങള്‍ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാന്‍ എന്ന രീതി ഇപ്പോഴും തുടര്‍ന്ന് കൊണ്ട് പോരുന്നു. എന്നാല്‍ പ്രതിഷേധക്കാരായ ചില സ്ത്രീകള്‍ തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് കൊണ്ട് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്. ശരിഅത്ത് നിയമം അനുശാസിക്കുന്ന വിധത്തിലാണെങ്കില്‍ ഇത് കുറ്റകരമായ കാര്യമാണ്.

എന്നാല്‍, ഇപ്പോള്‍ പലപ്പോഴും സൗദി റോഡുകളില്‍ യുവതികള്‍ മുഖം കാണിച്ചു കൊണ്ടും മികച്ച വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥയുണ്ട്. കുറച്ച് കാലം മുന്‍പ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുകയില്ലായിരുന്നു. കൂടാതെ സൗദിയിലെ മത പൊലീസ് അറസ്റ്റ് ചെയ്യുന്നതും സ്ഥിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്ത്ര ധാരണത്തില്‍ ചെറിയ ഇളവ് വരുത്തുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്യാനും മടിച്ചിരിക്കുകയാണ് പൊലീസ്. ഇപ്പോഴിതാ റിയാദ് മാളിലൂടെ തലമുണ്ട് ഇല്ലാതെ നടന്ന് പോയ മഷേല്‍ അല്‍ ജലൗദിനെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ ജലൗദ് ഓറഞ്ച് നിറത്തിലുള്ള ടോപ് മാത്രം ധരിച്ചാണ് പുറത്തിറങ്ങിയത്. ഇതോടെ മാളിലിരുന്നവര്‍ എല്ലാം പുരികം ചുളിച്ചും രൂക്ഷമായും നോക്കാന്‍ ആരംഭിച്ചു. ചിലര്‍ നിങ്ങള്‍ സെലിബ്രിറ്റിയാണോ എന്ന് ചോദിച്ചതോടെ അല്ലെന്നും താന്‍ ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദ് പറഞ്ഞു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവര്‍ പറഞ്ഞു. മാളില്‍ കൂടി നടക്കുന്ന സമയത്ത് ഒരു സ്ത്രീ പൊലീസിനെ വില്‍ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ തലമുണ്ട് ധരിക്കാന്‍ നിര്‍ബന്ധയാണെന്നും അല്ലെങ്കില്‍ ജോലി പോകുമെന്നും അവര്‍ പറയുന്നു. ഈ അടുത്ത കാലത്ത് സൗദിയില്‍ തലമുണ്ട് ഉപേക്ഷിച്ച് പുറത്തിറങ്ങിയ ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണ് ജലൗദ്. ഇത്തരമൊരു മാറ്റം സൗദിയിലെ യുവസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വീര്യം പകരുന്നതാണ്.
ഇരുപത്തി അഞ്ചു കാരിയായ മനാഹെല്‍ അല്‍ ഒത്തെയ്ബി കഴിഞ്ഞ നാല് മാസങ്ങളായി സൗദിയില്‍ തലമുണ്ട് ഇല്ലാതെയാണ് ജീവിക്കുന്നത്. പുറത്തിറങ്ങുന്നതും അങ്ങനെ തന്നെ. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വതന്ത്രമായും നിയന്ത്രണങ്ങള്‍ ഇല്ലാതെയും ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇഷ്ടമില്ലാത്ത ഒന്ന് ധരിക്കാന്‍ ആരും നിര്‍ബന്ധിക്കരുത് എന്നാണ് മനാഹെല്‍ പറയുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും എന്നാല്‍ അടുത്ത കാലങ്ങളായി മാത്രം നിര്‍ബന്ധമായിത്തീര്‍ന്നതുമായ ഒന്നാണ് സൗദിയിലെ ഈ നിയമം. രാജ്യത്തെ മതപൊലീസാണ് ഇപ്പോള്‍ ഇത് നിര്‍ബന്ധമായും ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
വ്യക്തമായ നിയമങ്ങളും സംരക്ഷണവും ഇല്ലാത്തിടത്തോളം തനിക്ക് അപകടസാധ്യത ഉണ്ടാകാമെന്നും രാജ്യത്തെ മതഭ്രാന്തന്മാരില്‍ നിന്ന് ആക്രമണത്തിന് വിധേയമാകാമെന്നും ജലൗദ് പറയുന്നു. സൗദി തൊഴില്‍് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജോലി ചെയ്യുന്നവരെല്ലാം ശരീരം പൂര്‍ണമായും മൂടിയിരിക്കണം. സുതാര്യമായതൊന്നും തന്നെ ധരിക്കാന്‍ പാടില്ല. പല രീതിയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ കൊണ്ട് വരുന്നതില്‍ ഇപ്പോഴും കാലതാമസമുണ്ടാകാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category