1 GBP = 89.20 INR                       

BREAKING NEWS

ഈ ആഘോഷം നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ കൂടിയുള്ളത്; ഓണക്കളികളും കലാവിരുന്നും സദ്യയുമായി ജാഗ്വാര്‍ ടെക്കി കൂട്ടായ്മയുടെ ഓണം കവന്‍ട്രിയില്‍

Britishmalayali
kz´wteJI³

വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ ടെക്കി മലയാളി കൂട്ടായ്മയായ ജാഗ്വാര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം മറ്റന്നാള്‍ ഞായറാഴ്ച കവന്‍ട്രിയില്‍ നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് ആഘോഷം. പൂക്കളമിടുന്നതോടു കൂടിയാണ് പരിപാടിക്ക് തുടക്കമാകുക. അതിനു ശേഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, ചെണ്ടമേളത്തോടെ മാവേലിക്കു സ്വീകരണം, കുട്ടികളുടെയും അസോസിയേഷനിലെ കലാകാരന്മാരുടെയും പരിപാടികള്‍, ഉച്ചയ്ക്ക് സദ്യ, ശേഷം ജാമിലെ ഗായകര്‍ കാഴ്ച വയ്ക്കുന്ന ഗാനമേള, ഏകദേശം ഒരുമാസമായി നടന്നു വരുന്ന മത്സരങ്ങളുടെ സമ്മാനദാനം എന്നിവയും നടക്കും.

ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കാരംസ് ടൂര്‍ണമെന്റുകല്‍ പാചക മത്സരം, പായസ മത്സരം തുടങ്ങിയവയാണ് കഴിഞ്ഞ ഒരുമാസമായി നടന്നു വന്നിരുന്നത്. ഇവയിലൊക്കെ സമ്മാനാര്‍ഹരായ ആളുകള്‍ക്ക് സമ്മാനദാനം, അക്കാദമിക് വിജയം നേടിയ കുട്ടികള്‍ അനുമോദനം തുടങ്ങിയ പരിപാടികളും നടക്കും.

പരിപാടിക്കു ശേഷം ബാക്കി വരുന്ന തുക നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കും. കഴിഞ്ഞ വര്‍ഷം ബാക്കി വന്ന തുക മുഴുവനായും പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കാണ് വിതരണം ചെയ്തത്. ബ്ലസന്റ് ജോര്‍ജ്ജ്, അനില്‍ കുമാര്‍ കെപി, ശ്രീകാന്ത് നമ്പൂതിരി എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
സ്ഥലത്തിന്റെ വിലാസം
Binley Banqueting Suite, 50 Grange Ave, Coventry, CV3 2ED

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category