1 GBP = 94.20 INR                       

BREAKING NEWS

ജനക്ഷേമ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കിയ അസുര രാജാവിനെ ഓണനാളില്‍ വീണ്ടും വരവേല്‍ക്കുവാന്‍ മലയാളികള്‍ തയ്യാറാവുന്നത് അദ്ദേഹത്തിന്റെ സത്ഭരണത്തിലുള്ള അംഗീകാരമാണ്; ആധുനിക യുഗത്തിലെ ജനകീയ നേതൃത്വം മാതൃകയാക്കേണ്ട സത്ഭരണം

Britishmalayali
റോയ് സ്റ്റീഫന്‍

പ്രവാസ ജീവിതത്തില്‍ ഒരു ഓണക്കാലം കൂടി കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനതായ സവിശേഷതകളുടെയും  പാരമ്പര്യങ്ങളുടെയും ഓര്‍മ്മപുതുക്കലിനുപരി സുഹൃത്തുക്കളുമായി കുറച്ചു സമയം ചിലവിടാനുള്ള അവസരവുമായി മാറുകയാണ്. മലയാളികളില്‍ സ്വരുമ നിലനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും ഒരുമിച്ചുകൂടി ഒരോണം ഉണ്ണുവാനും അതോടൊപ്പം നാടന്‍ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളും പ്രാവര്‍ത്തികമാക്കുവാന്‍ നെട്ടോട്ടമോടുന്ന സംഘടനാഭാരവാഹികളും മലയാളികള്‍ക്ക് മാത്രമുള്ള സ്വകാര്യ അഹങ്കാരമായിത്തന്നെ നിലനില്‍ക്കുന്നു. മലയാളികളുടെ പുതു തലമുറ ഓണത്തിന്റെ നിഷ്‌കളങ്കതകളും സന്ദേശങ്ങളും പൂര്‍ണ്ണമായി ഗ്രഹിക്കുന്നില്ലെങ്കിലും മാതാപിതാക്കളുടെ സന്തോഷത്തില്‍ ആടാനും പാടാനും തയ്യാറാവുന്നതും മലയാളികളുടെ സുശക്തമായ കുടുംബ ജീവിതത്തിന്റെ അടയാളങ്ങളുമാണ്.

സ്നേഹിതര്‍ക്കിടയില്‍ ഓണത്തിന്റെ ഓര്‍മ്മകള്‍ അന്യോന്യം പങ്കു വയ്ക്കുമ്പോള്‍ ഓരോ മലയാളിക്കും വേറിട്ട ധാരാളം കാര്യങ്ങളുണ്ടാവും ഓര്‍ത്തെടുക്കുവാന്‍. കാരണം മറ്റൊന്നുമല്ല  കേരളത്തിന്റെ നാനാഭാഗത്തുനിന്നുമെത്തി പ്രവാസത്തില്‍ ഒരുമിക്കുന്ന മലയാളികള്‍ക്ക് വേറിട്ട ജീവിതാനുഭവങ്ങളാണ് പങ്കു വയ്ക്കാനുള്ളത് കേരളത്തിലെ പതിനാലു ജില്ലകള്‍ക്കും ഓണാഘോഷങ്ങള്‍ക്ക് പ്രത്യേകം സവിശേഷതകളുണ്ട്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ അങ്ങോളമിങ്ങോളം പരമ്പരാഗതമായ ജീവിതശൈലികളും വ്യത്യസ്ത ഭാഷാ വിനിയോഗവും വ്യാഖ്യാനങ്ങളും ഇന്നും നിലനില്‍ക്കുന്ന കേരളത്തിന്റെ സ്വന്തം ഓണാഘോഷത്തിലെ വ്യതിരസ്ഥത മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളം എല്ലാ മലയാളികളും ആസ്വദിച്ചു കൊണ്ടിരിക്കും.

വ്യത്യസ്തതകള്‍ നിറഞ്ഞ ഈ പ്രപഞ്ചത്തില്‍ മനുഷ്യജീവിതം വിജയകരമാക്കുന്നത് എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന വിവിധങ്ങളാകുന്ന ഈ വ്യത്യസ്തതകള്‍ തന്നെയാണ്. ഒരേ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തിത്ത്വങ്ങളെ കണ്ടെത്തുവാന്‍ സാദ്ധ്യമാകാത്തതും പ്രപഞ്ചത്തിലെ അനന്തമായ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതും വ്യക്തികളെ നയിക്കുന്നതും. പ്രത്യേകിച്ചും വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് അനുദിന ജീവിതത്തില്‍ അവരുടെ അഭിരുചിക്ക് അനുസൃതമായതും ആവശ്യാനുസൃതമായ എല്ലാ വസ്തുവകകളും നിലവില്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ജീവിത സാഹചര്യങ്ങള്‍. ഭക്ഷണ സാമഗ്രിഹികള്‍ നേരിട്ടറിഞ്ഞും രുചിച്ചറിഞ്ഞും വാങ്ങണമെങ്കില്‍ പുതിയതും വര്‍ണ്ണാഭമായതുമായ ഭക്ഷണ സാധനങ്ങള്‍ വ്യക്തികള്‍ക്കിഷ്ടപ്പെട്ട വിതരണക്കാരുടെ മാത്രം വേണ്ടുവോളം തിരഞ്ഞെടുക്കുവാനുമുള്ള അവസരങ്ങള്‍.

വസ്ത്ര വ്യാപാര മേഖലകളില്‍ വീണ്ടും ധാരാളം വൈവിധ്യതകള്‍, നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും ആവശ്യാനുസരണം ലഭിക്കുന്ന വസ്ത്രങ്ങള്‍. ധാരാളം ജോലി സാദ്ധ്യതകള്‍, പ്രഥമ ദൃഷ്ട്യത്തില്‍ യോജിച്ചവയല്ലെങ്കിലും സാഹചര്യങ്ങള്‍ക്ക്  അനുകൂലമായി മാറുവാന്‍ സാധിക്കുന്ന അവസരങ്ങള്‍. അങ്ങനെ ഈ ലോകം ഓരോ വ്യക്തികള്‍ക്കും ഏറെ വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഭൂമിയുടെ നാനാഭാഗങ്ങളില്‍ വലിയ പ്രതിബന്ധങ്ങളില്ലാതെ എത്തിച്ചേരുവാനുള്ള അവസരങ്ങള്‍ നിലനില്‍ക്കുന്നു. ഓരോ വ്യക്തികളുടെയും കഴിവുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവാനും ജീവിക്കുവാനുമുള്ള സാധ്യതകളുമുണ്ട്.

ഇത്രയും അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ വൈവിധ്യത നിറഞ്ഞ നിരവധിയായ അവസരങ്ങളില്‍ നിന്നും ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായതും മെച്ചപ്പെട്ടവയായതും സ്വതന്ത്രമായി തിരഞ്ഞെടുക്കുവാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും പലരും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞുനോക്കുവാന്‍ ശ്രമിക്കുന്നു. സ്വന്തം ജീവിതത്തില്‍ ധാരാളം നേട്ടങ്ങളും അതിലുപരി പരിപൂര്‍ണ്ണത നേടിയ ധാരാളം അഭിമാന നിമിഷങ്ങള്‍ നിലനില്‍ക്കുമ്പോളും മറ്റുള്ളവരുടെ ചെറിയ നേട്ടങ്ങളില്‍ അസൂയാലുവാകുകയും അതേ തുടര്‍ന്ന് അവരോടുള്ള വെറുപ്പും വിധ്വേഷവും ഉടലെടുക്കുകയും ചെയ്യുന്നു. പിന്നീട് വ്യക്തിപരമായ  ജീവിത വിജയം നേടണമെന്ന പരമപ്രധാനമായ ലക്ഷ്യത്തിനു പകരം മറ്റുള്ളവരെ തോല്‍പ്പിക്കണമെന്നു മാത്രമുള്ള കുടിലലക്ഷ്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ സ്വന്തം ജീവിതത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതം കൂടി അനൈക്യത്തിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉളവാകുന്നു. അപാരതകളില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളും മറ്റുള്ളവര്‍ക്കും സമൂഹത്തിനും മുതല്‍കൂട്ടാവേണ്ടവരാണ്.

എന്നാല്‍ അനവസരങ്ങളിലുള്ള അസൂയയും വിദ്വേഷവും മൂലം ചിലരുടെയെങ്കിലും നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്‌നങ്ങളായി മാറുകയും ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് സമൂഹത്തിനുണ്ടാവേണ്ട വളര്‍ച്ചകളും ഉയര്‍ച്ചകളുമാണ്. ജീവിതത്തില്‍ ആഘോഷ വേളകളില്ലാത്ത വ്യക്തികള്‍ വിരളമാണ് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും ദേശീയമായും ധാരാളം ആഘോഷങ്ങളും അവസരങ്ങളും മതിവരുവോളം ഉത്സാഹത്തോടെ  ആസ്വദിക്കുവാനുള്ള സാദ്ധ്യതകള്‍ എപ്പോഴും നിലനില്‍ക്കുന്നു. അതോടൊപ്പം ആഘോഷവേളകളെല്ലാം തന്നെ വ്യക്തികളെയും സമൂഹങ്ങളെയും വീണ്ടും ഒരുമിപ്പിക്കുവാനുള്ള അവസരങ്ങളുമാണ്. പുറം ലോകവുമായി നിരന്തരം ആശയവിനിമയത്തില്‍ നില നില്‍ക്കുമ്പോഴാണ് മനുഷ്യര്‍ക്ക് അന്യോന്യം മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും സാധിച്ചുകൊണ്ടിരുന്നത് എന്നുള്ള വസ്തുത പുരാതന കാലങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ പോലും മനസിലാക്കിയിരുന്നു. ആധുനികയുഗത്തിലെ ഗതാഗത സൗകര്യങ്ങള്‍ നിലനില്‍ക്കാതിരുന്നപ്പോഴും മനുഷ്യരും സമൂഹങ്ങളും ആഘോഷങ്ങളിലൂടെ ഒരുമിക്കുകയും അന്യോന്യം അറിയുകയും അഭിനന്ദിക്കുകയും അറിവ് പങ്കു വച്ചിരുന്നതുമായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഈ സൗഹാര്‍ദ്ദപൂര്‍ണമായ സഹകരണ ജീവിതത്തിലൂടെ മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റിയും നിലനില്‍പ്പിനെപ്പറ്റിയും ഭാവിയെക്കുറിച്ചുമുള്ള ശരിയായ ധാരണകളുണ്ടായിരുന്നു. സഹകരണത്തിലൂടെ ലഭിച്ച അറിവിന്റെ വഴിയിലൂടെ അവരുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍ അര്‍ത്ഥവത്തുള്ളതാക്കി രൂപാന്തരപ്പെടുത്തുവാനും അവര്‍ക്ക് സാധ്യമായി. ആഘോഷവേളകളിലൂടെ വ്യക്തികളും സമൂഹങ്ങളും ഒരുമിപ്പിക്കുമ്പോഴുണ്ടാവുന്ന ഊര്‍ജ്ജമാണ് വ്യക്തികളില്‍ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടുവാനുള്ള കരുത്തേകുന്നത്. ചുരുക്കത്തില്‍ ഒരുമയുള്ള സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തികളും കൂടുതല്‍ കരുത്താര്‍ജിക്കുകയും സല്‍ഫലങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്നവരായി മാറുകയും ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ചുള്ള വിശ്വാസ സങ്കല്‍പങ്ങളില്‍ എത്രത്തോളം ശരിയുണ്ടെന്നതിലുപരി ഒരു ജനതയെ മുഴുവന്‍ ഒരുമിപ്പിക്കുന്ന ആഘോഷം തന്നെയാണ് മലയാളികളുടെ മാത്രം സ്വന്തമായ ഓണാഘോഷങ്ങള്‍.

രാഷ്ട്രീയ സാമുദായിക ചിന്താഗതികള്‍ക്കും  ജാതിമത ചിന്താഗതികള്‍ക്കുമപ്പുറമായി മലയാളികളെന്ന കാഴ്ച്ചപ്പാടില്‍ മാത്രം ചരിത്രത്തില്‍ നിലനിന്നതും വരും കാലങ്ങളില്‍ നിലനില്‍ക്കുന്നതുമായ സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷം. മാനുഷ്യരെല്ലാരും ഒരുമിച്ചു കലാലയങ്ങളിലും ക്ലബുകളിലുമൊക്കെ കൂട്ടുകാരും നാട്ടുകാരും ഒത്തുചേര്‍ന്ന് വടംവലിയും കസേരകളിയും തിരുവാതിരയും ഓണസദ്യയും പുതിയതായുള്ള നൃത്തസംഗീത പരിപാടികളിലൂടെ ആഘോഷിക്കുന്നത് പതിവായി മാറിയപ്പോള്‍. യഥാര്‍ത്ഥ ഓണത്തിന്റെ ചരിത്രവശങ്ങള്‍ അതായത് ജനകീയനായിരുന്ന അസുര രാജാവിനെ ദേവന്മാര്‍ ചതിയിലൂടെ നശിപ്പിച്ചുകളഞ്ഞ വഞ്ചനയുടെ ഓര്‍മ്മദിനമാണ് ഓണമെന്നുള്ള ചരിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നില്ല പകരം നന്മയും സ്നേഹവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ മാത്രമായി നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു.

കേരളത്തില്‍ സവര്‍ണചിന്താഗതികളും ജീവിതരീതികളും കൊടുകുത്തി വാണിരുന്ന ഒരു നീണ്ട കാലഘട്ടത്തില്‍ നിന്നും ഒരുപാടു ദൂരം സഞ്ചരിച്ചു ഇന്നത്തെ ഏകീകൃത സമൂഹിക ജീവിതത്തിലെത്തിയതുപോലെ ഇന്നത്തെ ഓണത്തിനും ധാരാളം പരിണാമ കഥകള്‍ പറയാനുണ്ടാവും നാലുകെട്ടുകളില്‍  നിന്നും പരിണമിച്ചു നാല്‍ക്കവലകളിലേക്ക്  എത്തിയ ജനകീയ ഓണത്തിനു. ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ മതമൗലിക വാദികള്‍ ജനപ്രീയ ആഘോഷങ്ങളും ചടങ്ങുകളും തങ്ങളുടേ മാത്രം സംസ്‌കാരമെന്ന് സ്ഥാപിക്കുവാനുള്ള നിലവിലെ  ഗൂഢശ്രമങ്ങള്‍ ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശം പോലും നിഷ്പ്രഭമാക്കുന്നതാണ്.

എല്ലാക്കാലങ്ങളിലും സമൂഹത്തിലെ ഒരു വിഭാഗം പ്രബലര്‍ സമൂഹത്തെ പ്രതിനിധികരിക്കുന്ന പ്രതീകങ്ങളിലും ജനപ്രീയ സംരംഭങ്ങളും മറ്റും ചില നിര്‍ണായക ഇടപെടലുകളിലൂടെ തങ്ങളുടെ മാത്രം സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ നിരന്തരം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഓണത്തിന്റെ കാര്യത്തില്‍ മാത്രം ഒരു ജനകീയ ഉത്സവമായി നിലനില്‍ക്കുവാന്‍ കാരണവുമുണ്ടായിരുന്നു. വിളവെടുപ്പിന്റെ ആഘോഷങ്ങളും അവധിക്കാലത്തിലെ ഒത്തുചേരലിന്റെ ആഹ്ലാദവും അതിലെല്ലാമുപരി സ്വര്യജീവിതത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളുടെ അവസാനവും. ഓണവും ഓണം നല്‍കുന്ന ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ എന്നും മലയാളികളായ എല്ലാവരുടെയും സ്വന്തമായെങ്കില്‍ മാത്രമേ മലയാളം നിലനില്‍ക്കുകയുള്ളൂ മലയാളിത്തനിമ നിലനില്‍ക്കുയുള്ളൂ മലയാളദേശത്തു നിന്നും അകന്നു ജീവിക്കുന്ന പ്രവാസികളായ മലയാളികളില്‍ ഒരുമയും സാഹോദര്യവും നിലനില്‍ക്കുകയുള്ളൂ.

മലയാളികളുടെ വരും തലമുറകള്‍ ഓണം ആഘോഷിക്കുകയുള്ളു അതിലൂടെ മാത്രം വീണ്ടും മലയാളത്തിന്റെയും കേരളത്തിന്റെയും ഓര്‍മ്മകള്‍ പ്രവാസികളില്‍ നിറഞ്ഞുനില്‍ക്കുകയുമുള്ളൂ. കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും കാലഘട്ടങ്ങളില്‍ വ്യക്തിഗത ജീവിതാഘോഷങ്ങള്‍ പരിമിധികളുണ്ടായിരുന്നപ്പോഴും  ചരിത്രപരമായി ഓണമുള്‍പ്പെടുന്ന എല്ലാ ആഘോഷങ്ങളും സാധാരണക്കാര്‍ക്ക് ഉല്ലാസത്തിനുള്ള വേളകളായിരുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാധാരണ മലയാളികള്‍ക്ക് ഓണാഘോഷം സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്തോഷം നല്‍കുന്ന വേളകള്‍ മാത്രമാണ്. ഒരുമിച്ചുകൂടുവാനും പഴയ ബന്ധങ്ങള്‍ പുതുക്കുവാനും പുതിയവ തുടങ്ങാനുമുള്ള അവസരത്തോടൊപ്പം തിരക്കേറിയ അനുദിന ജീവിതത്തില്‍ നിന്നും ഒരു ദിവസം സഹജീവികള്‍ക്കൊപ്പം ഉല്ലസിക്കുവാനുള്ള അവസരമായി  നിലനില്‍ക്കുന്നു.

സവര്‍ണ്ണരായ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കിടയിലും ജനകീയനായ ഒരു അസുരരാജാവ് ജനക്ഷേമ ഭരണം കാഴ്ച്ചവെച്ചെങ്കില്‍ രാജാവ് തന്റെ സ്ഥാനമാനങ്ങള്‍ക്കുപരി തന്റെ ജനങ്ങളെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ആ ജനകീയ രാജാവിനെ വര്‍ഷത്തിലൊരിക്കലെങ്കിലും ആദരിക്കുവാന്‍ ലഭിക്കുന്ന അവസരം മാത്രമായി നിലനിര്‍ത്തുകയും അതോടൊപ്പം ചെറുതും വലുതുമായ സംഘടനാ ഭാരവാഹികള്‍ക്കും സാംസ്‌കാരിക നേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങളെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുവാനുള്ള മാതൃകയായി മാത്രം ചിത്രീകരിക്കുകയും ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category