1 GBP =99.10INR                       

BREAKING NEWS

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം ഒരാഴ്ച്ചകാലം പൊളിച്ച് കളയണമെന്ന് നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നല്‍കിയ നഗരസഭയ്ക്ക് മുമ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ സത്യാഗ്രഹം ഇരിക്കുന്നതിനേക്കാള്‍ വലിയ കാപട്യം എന്താണുള്ളത്? അന്തസ്സോ മര്യാദയോ തൊട്ട് തീണ്ടിയിട്ടില്ലാത്ത പിണറായി വിജയനോടും സിപിഎമ്മിനോടും പൊറുക്കാന്‍ എന്നെങ്കിലും കാലത്തിന് കഴിയുമോ?

Britishmalayali
kz´wteJI³

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം ഒരാഴ്ച്ചകാലം പൊളിച്ച് കളയണമെന്ന് നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നല്‍കിയ നഗരസഭയ്ക്ക് മുമ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ സത്യാഗ്രഹം ഇരിക്കുന്നതിനേക്കാള്‍ വലിയ കാപട്യം എന്താണുള്ളത്? അന്തസ്സോ മര്യാദയോ തൊട്ട് തീണ്ടിയിട്ടില്ലാത്ത പിണറായി വിജയനോടും സിപിഎമ്മിനോടും പൊറുക്കാന്‍ എന്നെങ്കിലും കാലത്തിന് കഴിയുമോ?

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ഞാന്‍. അതിന്റെ പ്രധാനപ്പെട്ട കാരണം വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധമില്ലായ്കയാണ്. ഒരുവശത്ത് ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയുമൊക്കെ ഗീര്‍വാണങ്ങള്‍ മുഴക്കുന്ന ഈ സര്‍ക്കാര്‍ മറുവശത്ത് വാക്കുകളുമായി ഒരു ബന്ധവുമില്ലാത്ത പ്രവര്‍ത്തികളില്‍ തുടര്‍ച്ചയായി ഇടപെടുന്നു എന്നതാണ് ഈ സര്‍ക്കാരിനോടുള്ള എന്റെ ഏറ്റവും വലിയ വിയോജിപ്പ്.

ധൂര്‍ത്തിനെതിരെ സത്യപ്രതിജ്ഞ ചെയ്യുകയും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നത് പോലും വേണ്ടെന്ന് പറയുകയും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കും എന്ന് പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തുകൊണ്ട് അധികാരത്തിലെത്തിയ പിണറായി വിജയന്‍ ഈ പറഞ്ഞതൊക്കെ വിപരീതമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരം കുത്തിമുറിവേല്‍പ്പിക്കുന്നതിന് വേണ്ടി പിണറായിവിജയന്‍ പറഞ്ഞിരുന്നത് സുപ്രീംകോടതിയും ഭരണഘടനയുമായിരുന്നു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി എന്ന പരമോന്നത നീതിപീഠം ഒരു കാര്യം ചെയ്യാന്‍ പറഞ്ഞാല്‍ അത് ചെയ്യേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാരിന്. ആ ബാധ്യത മാത്രമാണ് നിറവേറ്റിയത് എന്ന് ശബരിമല വിഷയത്തില്‍ പലതവണ പറഞ്ഞ പിണറായി വിജയന്‍ അവസരം കിട്ടുമ്പോഴൊക്കെ സുപ്രീംകോടതി വിധി അട്ടിമറിക്കുന്നതിന് വേണ്ടി നേതൃത്വം കൊടുക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മൂന്ന് സുപ്രധാനമായ വിധികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചത് കണ്ടിട്ട് രോഷാകുലനായി കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് വരെ ചോദിച്ച സാഹചര്യമുണ്ടായി.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന ഭരണഘടനാ ലംഘനം- സത്യപ്രതിജ്ഞാ ലംഘനമാണ് മരട് ഫ്ളാറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍. സിപിഎം എന്ന പാര്‍ട്ടിയും അതിന്റെ സെക്രട്ടറിയും അതിന്റെ പ്രതിനിധിയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ കപടവേഷക്കാരും കപടനാട്യക്കാരും നുണയന്മാരും എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അത് മാറുന്നു. ഞങ്ങള്‍ ഇരകള്‍ക്കൊപ്പമാണ്, ഞങ്ങള്‍ ഫ്ള്ാറ്റുടമകള്‍ക്കൊപ്പമാണ്. സിപിഎമ്മുകാര്‍ ഇവിടെ ഉള്ളിടത്തോളം കാലം ആര്‍ക്കും മരടിലെ ഫ്ളാറ്റ് ഒഴിഞ്ഞുപോകേണ്ടി വരില്ല എന്ന് സിപിഎം എന്ന് പറയുന്ന പാര്‍ട്ടിയുടെ സെക്രട്ടറി ഇന്ന് മരടിലെ സത്യാഗ്രഹ പന്തലില്‍ ഇരുന്ന് പറഞ്ഞെങ്കില്‍ അത് സത്യപ്രതിജ്ഞാ ലംഘനമല്ലേ? ഭരണഘടനാ വിരുദ്ധമല്ലേ?

രാജ്യത്തെ പരമോന്നത നീതിപീഠം പറയുന്നു അത് പൊളിച്ചുമാറ്റാന്‍. അത് പൊളിച്ച് മാറ്റുകയില്ല എന്ന് പാര്‍ട്ടിയുടെ സെക്രട്ടറി പറയുന്നു. ഏത് പാര്‍ട്ടിയുടെ? നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ. അതിനേക്കാള്‍ വലിയ കാപട്യം ഒരുവശത്ത് ഫ്ളാറ്റ് ഉടമകള്‍ക്ക് ഒപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരാഹാരമിരിക്കുന്ന ഈ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായ സംസ്ഥാന ചീഫ് സെക്രട്ടറി മറുവശത്ത് ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ നഗരസഭയുടെ പുറത്ത് കെട്ടിവെച്ച് നിയമം ലംഘിച്ചാല്‍ പിടിച്ച് അകത്തിടും എന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category