1 GBP = 93.80 INR                       

BREAKING NEWS

ചേതന യുകെ പത്താം വര്‍ഷത്തിലേക്ക്; ആഘോഷങ്ങള്‍ക്ക് ഈമാസം 21നു ഓക്‌സ്‌ഫോര്‍ഡില്‍ തുടക്കം; ഡോ. സുനില്‍ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും

Britishmalayali
ലിയോസ് പോള്‍

ചേതന യുകെയുടെ പത്താം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടു കൂടി കൊണ്ടാടാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടം എന്ന നിലയില്‍, ഈമാസം 21നു ശനിയാഴ്ച വൈകിട്ട് നാലിന് ഓക്സ്‌ഫോഡിലെ നോര്‍ത്തവേ ചര്‍ച്ച് ഹാളില്‍ ചേതന യുകെ പ്രസിഡന്റ് സുജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരും.

പൊതു സമ്മേളനത്തില്‍ വച്ച് പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിലെ മികച്ച പ്രഭാഷകനും, ചിന്തകനും, ഗ്രന്ഥകാരനും, അദ്ധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം 'ജനാധിപത്യം, അകവും പുറവും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈജ്ഞാനികമായ ഉള്ളടക്കത്തോടു കൂടിയ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡിലെ മിടുക്കരായ കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് സ്നേഹവിരുന്നോടു കൂടി പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടി രാത്രി 9.30നു സമാപിക്കും. വിഞ്ജാനപ്രദമായ സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടര്‍ന്നുള്ള കലാസന്ധ്യയിലേക്കും എല്ലാവരെയും ചേതന യുകെ സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം
North Way Church Hall, 12 Station Road, Marston, Oxford, OX3 9RB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category