1 GBP = 91.20 INR                       

BREAKING NEWS

കൊച്ചിന്‍ കോമഡി ഹിറ്റ്‌സ് ടീമിന്റെ പ്രകടനം ഈ ഓണക്കാലത്തെ സമ്പന്നമാക്കും; പൂക്കളും കലാവിരുന്നുകളും ഒരുമിക്കുന്ന ലിംകയുടെ ഓണാഘോഷം ഈമാസം 28ന്

Britishmalayali
kz´wteJI³

ലിംക ഓണം 2019, ഈമാസം 28നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ വച്ചു നടത്തുകയാണ്. ഈ അസുലഭ നിമിഷങ്ങള്‍ക്ക് മികവേകാന്‍ കൊച്ചിന്‍ കോമഡി ഹിറ്റ്സ് ടീം അംഗങ്ങളായ 'മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടിയിലൂടെ പ്രശസ്തനായ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്‌കൂള്‍ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോള്‍, അമൃതാ ടിവിയുടെ ട്രൂപ്പ് വിന്നര്‍ ആയ അറാഫത് കടവില്‍, യുകെയിലെ മുന്‍നിര കോമഡി താരമായ അശോക് ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്'. 

അതോടൊപ്പം ലിംക ഡാന്‍സ് സ്‌കൂള്‍ കുട്ടികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും ലിംക കലാകാരന്‍മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തി പിടിക്കുന്ന ഓണക്കളികള്‍, പൂക്കളം ഒരുക്കല്‍ മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര, ചെണ്ടമേളം, മാവേലിയെ സ്വീകരിക്കല്‍ തുടങ്ങി വൈവിധ്യമായ പരിപാടികളോടെ നടക്കുന്ന ലിംക ഓണം 2019 ലേക്ക് ഏവരേയും സന്തോഷ പൂര്‍വം ലിംക കുടുംബം ഒന്നായി സ്വാഗതം ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാല്‍ പ്രവേശനം പാസ് മൂലം മാത്രമായിരിക്കും.
പ്രവേശന പാസ് ലഭിക്കാന്‍ വിളിക്കുക 07902579970

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category