1 GBP = 91.20 INR                       

BREAKING NEWS

ടോണ്ടനുകാര്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; അണിയറയില്‍ ഒരുങ്ങുന്നത് പഞ്ചാരി മേളവും ഓണസദ്യയും കലാകായിക മത്സരങ്ങളും അടക്കം ഗംഭീര വിരുന്നുകള്‍

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: മലയാളത്തനിമയുടെ കൂട്ടായ്മയും മലയാള ഭാഷാ പഠനവും ലക്ഷ്യമാക്കി രൂപം കൊണ്ട മലയാളം സാംസ്‌കാരിക സമിതി (മാസ് യുകെ) യുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം യുക്മ പ്രസിഡന്റ് മനോജ് പിള്ള ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9. 30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രാവിലെ 9.30 മുതല്‍ കലാ മത്സരങ്ങള്‍ കായിക മത്സരങ്ങള്‍ തുടര്‍ന്ന് കസേരകളി, വടംവലി മത്സരങ്ങള്‍, തുടര്‍ന്ന് പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന് വരവേല്‍പ്പ്, 12. 30 മുതല്‍ 2. 30 വരെ ഓണസദ്യ. 2. 30 ന് നടക്കുന്ന തിരുവോണ സാംസ്‌കാരിക സമ്മേളനം യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള ഉദ്ഘാടനം ചെയ്യും.

മാസ് യുകെ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. മാസ് രക്ഷാധികാരി സുധാകരന്‍ പാലാ തിരുവോണ സന്ദേശം നല്‍കും. മാസ് വൈസ് പ്രസിഡന്റ് ദ്വിദീഷ് ടി. പിള്ള സ്വാഗതവും സെക്രട്ടറി ജോമോന്‍ ജോസ് കൃതജ്ഞതയും പറയും. കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങള്‍, നൃത്തനൃത്യങ്ങള്‍, ഗാനമേള, മിമിക്രി, സ്‌കിറ്റ് എന്നിവ ആഘോഷത്തിന് മിഴിവേകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ജോസ് (സെക്രട്ടറി) - 07450269648, 07988678167, ബീന ബിജു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്) - 07988678167
സ്ഥലത്തിന്റെ വിലാസം
West Monkton Village Hall, TA2 8NE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category