1 GBP = 92.70 INR                       

BREAKING NEWS

കേരളത്തിലെ പോലെ യുകെയിലും മദ്യപര്‍ക്കു കഷ്ടകാലം; കച്ചവടം ഇല്ലാത്ത പബുകള്‍ രക്ഷിക്കാന്‍ കടകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില കുത്തനെ ഉയര്‍ത്തി; മുന്തിയ ബ്രാന്റുകള്‍ ഇഷ്ടപ്പെട്ടിരുന്ന യുകെ മലയാളികളുടെ പോക്കറ്റ് കീറാതിരി ക്കാന്‍ 'സാദാ' മദ്യം വേണ്ടി വരും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തിലേത് പോലെ യുകെയിലും മദ്യവിലയില്‍ കനത്ത വര്‍ദ്ധനവ്. കേരളത്തില്‍ മദ്യോപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായും സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴിയായി മദ്യ വില കൂടുമ്പോള്‍ യുകെയില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന പബ് വ്യവസായം സംരക്ഷിക്കുന്നതിനാണ് കടകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ പബ്ബില്‍ വില്‍ക്കുന്ന മദ്യത്തിന് നാമമാത്ര വില വര്‍ദ്ധന നടപ്പിലാക്കി തകര്‍ന്നു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സംസ്‌കാരത്തെ രക്ഷിക്കാന്‍ ഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇതോടെ പബ്ബുകളിലേക്കു മദ്യപരെ ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സൈഡര്‍ അടക്കമുള്ള മദ്യങ്ങള്‍ക്കു ഇരട്ടിയോളമാണ് കടകളില്‍ വില വര്‍ദ്ധിക്കുക. ഇത്തരം മദ്യമാണ് പബ്ബുകളില്‍ ഏറെ പ്രിയമുള്ളതും. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇംഗ്ലീഷ് ഗ്രാമങ്ങളില്‍ പൂട്ടിക്കൊണ്ടിരിക്കുന്ന പബ്ബുകളെ എങ്ങനെ രക്ഷിക്കാം എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുള്ളതാണ്. ഇതിനു ഒരു പോംവഴി എന്ന നിലയിലാണ് യുകെയില്‍ മദ്യവില കുത്തനെ ഉയരുന്നത്.

അതേ സമയം ബ്രക്സിറ്റ് അടക്കമുള്ള ഭീക്ഷണി മൂലം ജീവിത ചിലവിനു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്ന യുകെ മലയാളികള്‍ അടക്കമുള്ള സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്താന്‍ മദ്യവില വര്‍ധനക്ക് കഴിയും എന്ന് കരുതപ്പെടുന്നു. കുടിയേറ്റ സമൂഹത്തിലെ ബഹുഭൂരിഭാഗം പേരും കടകളില്‍ നിന്നും മദ്യം വാങ്ങി കഴിക്കുന്നവരാണ്.

ഇക്കാരണത്താല്‍ പെട്രോള്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധന ഒരു വശത്തു അടിക്കടി ഉയരുമ്പോള്‍ മദ്യത്തിന്റെ വില കൂടി ഉയരുന്നത് മദ്യപര്‍ക്കു താങ്ങാനാകാത്ത വാര്‍ത്തയായി മാറുകയാണ്. ഏറ്റവും വിലക്കുറവില്‍ മദ്യം കിട്ടുമായിരുന്ന സ്ഥലങ്ങളില്‍ ഒന്ന് എന്ന വിശേഷണം ഇതോടെ ബ്രിട്ടന് അന്യമാകും. നേരത്തെ കുടിവെള്ളത്തെക്കാള്‍ വിലക്കുറവില്‍ ബിയര്‍ അടക്കമുള്ള മദ്യങ്ങള്‍ വില്‍ക്കുന്ന കടകളുടെ നയത്തെ മാധ്യമങ്ങളും മറ്റും ചോദ്യം ചെയ്തിരുന്നു.

വിലവര്‍ദ്ധനയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആപ്പിളും മറ്റും പുളിപ്പിച്ചു തയ്യാറാക്കുന്ന സൈഡര്‍ വിഭാഗത്തിലെ മദ്യമാണ്. ലഹരി അല്‍പം കുറവാണെങ്കിലും ഇതിന്റെ ചവര്‍പ്പ് കലര്‍ന്ന രുചിയാണ് ഒരു വിഭാഗം മദ്യപരെ ആകര്‍ഷിക്കുന്നത്. സൈഡര്‍ വില 3.70 ല്‍ നിന്നും 7.37 ആയി ഉയര്‍ന്നിരിക്കുന്നു. ഏകദേശം 99 ശതമാനം വര്‍ദ്ധനയാണിത്. എന്നാല്‍ മലയാളി മദ്യപര്‍ക്കു ഇഷ്ടമായ വിസ്‌കി, വോഡ്ക, ബിയര്‍, വൈന്‍ എന്നിവയ്ക്ക് അഞ്ചു ശതമാനം മുതല്‍ 31 ശതമാനം വരെയാണ് വില വര്‍ദ്ധനവ്. പത്തു പൗണ്ടിന് ലഭിച്ചിരുന്ന വോഡ്ക ഇനി 13 പൗണ്ട് നല്‍കിയാലേ ലഭിക്കൂ. പബുകളിലും ബാറുകളിലും മദ്യ വില്‍പ്പന ഏഴു ശതമാനം കുറവുണ്ടായതോടെയാണ് സര്‍ക്കാര്‍ അല്‍പം കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.

യുകെയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ നികുതി ഘടനയും തെറ്റാണെന്നു വാദിക്കുന്നവരുണ്ട്. ഏതു തരത്തില്‍ പെട്ട മദ്യമാണെന്ന് തരം തിരിച്ചാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യത്തില്‍ ആറു ശതമാനം ലഹരിയുള്ള സൈഡറിന് ഒരു യൂണിറ്റില്‍ ഏഴുപെന്‍സാണ് നികുതി. എന്നാല്‍ ഇതേ ലഹരിയുള്ള വൈനിന്റെ കാര്യം വരുമ്പോള്‍ ഒരു യൂണിറ്റില്‍ നികുതി അമ്പതു പെന്‍സ് ആയി ഉയരുകയാണ്. ഈ വര്‍ഷം 230 പബുകള്‍ പൂട്ടിയതോടെയാണ് സര്‍ക്കാര്‍ അറ്റകൈ പ്രയോഗം നടത്താന്‍ ഒരുങ്ങിയത്. രണ്ടു വര്‍ഷമായി സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍ ബ്രക്സിറ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പല അടിസ്ഥാന വിഷയങ്ങളും ശ്രദ്ധയില്‍ എത്തിയില്ല എന്നതാണ് പബ്ബുകള്‍ അടച്ചു പൂട്ടലില്‍ എത്തിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു പബ്ബുകളില്‍ ഒന്നെന്ന വീതം പൂട്ടും എന്ന കണക്കും പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ പബ്ബുകളെ രക്ഷിക്കാന്‍ മദ്യപരെ വില ഉയര്‍ത്തി പിഴിയുന്നത് കടുത്ത അനീതിയാണെന്ന് ഒരു വിഭാഗം പരാതിപ്പെടുന്നു. പബ്ബുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് നന്നാവുക എന്നും മദ്യപരെ അനുകൂലിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ഏഴു ബജറ്റുകളില്‍ ആറിലും സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുറയ്ക്കുകയോ പിടിച്ചു നിര്‍ത്തുകയോ ആയിരുന്നെന്നു സര്‍ക്കാരും ന്യായീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category