1 GBP = 89.20 INR                       

BREAKING NEWS

ബാങ്കില്‍നിന്നും വന്ന ഫോണിന് ഉത്തരം നല്‍കിയ ടിവി അവതാരകയ്ക്ക് നഷ്ടമായത് 70,000 പൗണ്ട്; സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞൊടിയിടയില്‍ കാലിയാകും

Britishmalayali
kz´wteJI³

ഫോണ്‍വിളിയായും എസ്.എം.എസായും ഇ-മെയിലായും തട്ടിപ്പുകള്‍ അരങ്ങുവാഴുന്ന കാലമാണിത്. ഓരോ ദിവസവും ഓരോ പുതിയ രീതിയിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ ശരിയേത് തെറ്റേത് എന്ന് കണ്ടെത്തുന്നതും വിഷമമാണ്. ബാങ്കില്‍നിന്നുവന്ന ഫോണ്‍വിളിയാണ് ബിബിസി അവതാരക ഹെലന്‍ സ്‌കെല്‍റ്റണിന്റെ 70,000 പൗണ്ട് തട്ടിയെടുത്തത്.

വീട്ടില്‍ കുട്ടികളുമൊത്തിരിക്കുമ്പോഴാണ് ഹെലന് ഫോണ്‍ വന്നത്. ഏതാനും ചില ചോദ്യങ്ങള്‍ മാത്രമായിരുന്നു 'ബാങ്കു'കാര്‍ ചോദിച്ചത്. അതിനുത്തരം പറയുമ്പോള്‍ തട്ടിപ്പാണെന്ന് സംശയിക്കാന്‍തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹെലന്‍ പറയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോളാണ് അക്കൗണ്ടില്‍നിന്ന് 70,000 പൗണ്ട് പിന്‍വലിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്.

ജീവിതസമ്പാദ്യം മുഴുവന്‍ ഒറ്റദിവസംകൊണ്ട് കള്ളന്മാര്‍ ഊറ്റിയെടുക്കുകയായിരുന്നുവെന്ന് ഹെലന്‍ പറയുന്നു. ഫോണ്‍വിളി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ബാങ്കില്‍നിന്ന് പണം നഷ്ടപ്പെട്ടത്. അപ്പോഴേക്കും താന്‍ ഈ ഫോണ്‍വിളിയുടെ കാര്യം പോലും മറന്നിരുന്നതായി അവര്‍ പറയുന്നു. അക്കൗണ്ട് സംബന്ധമായ ഏതാനും ചോദ്യങ്ങളായിരുന്നു വിളിച്ചവര്‍ ചോദിച്ചത്.

സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് ഒരു പരിപാടി ഐടിവിക്കുവേണ്ടി ചെയ്യുകയാണ് ഹെലനിപ്പോള്‍. അതിനുവേണ്ടി സമീപിച്ച പലരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി അവര്‍ പറയുന്നു.  ബാങ്കില്‍നിന്നാണെന്ന് പറയുന്നതോടെ വിശ്വസിച്ച് അക്കൗണ്ട് വിവരങ്ങളെല്ലാം നല്‍കുന്നതോടെ തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ക്കയറിപ്പറ്റിയിട്ടുണ്ടാകും.

പ്രായംചെന്നവര്‍ മാത്രമാണ് തട്ടിപ്പിനിരയാകുന്നതെന്ന വിശ്വാസം തെറ്റാണെന്ന് ഹെലന്‍ തന്റെ അനുഭവം മുന്‍നിര്‍ത്തി പറയുന്നു. ഇന്റര്‍നെറ്റും മറ്റുമറിയാത്തവര്‍ മാത്രമാണ് തട്ടിപ്പിനിരയാകുന്നതെന്നതും തെറ്റാണ്. പുതിയ പുതിയ രീതികളില്‍ തട്ടിപ്പുകാര്‍ സമീപിക്കുകയാണ്. അവരെ തിരിച്ചറിയുകതന്നെ പ്രയാസമായിട്ടുണ്ടെന്നും ഹെലന്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് ഓഫീസര്‍, നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി പല രീതികളിലാണ് തട്ടിപ്പുകാര്‍ സമീപിക്കുന്നത്. ചിലപ്പോള്‍ നികുതി റിട്ടേണ്‍ കി്ട്ടാനുണ്ടെന്നും അതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്നുമാകും ആവശ്യപ്പെടുക. തെറ്റായി അക്കൗ്ണ്ടില്‍ പണമെത്തിയിട്ടുണ്ടെന്നും അതൊഴിവാക്കുന്നതിന് അക്കൗണ്ട് നമ്പര്‍ വേണമെന്നും പറഞ്ഞും വിളിക്കാറുണ്ട്.

ലോകത്ത് ഇത്തരം തട്ടിപ്പുകളിലൂടെ ഒരുവര്‍ഷം 24 ബില്യണ്‍ പൗണ്ടെങ്കിലും ഉടമകള്‍ക്ക് നഷ്ടമാകാറുണ്ടെന്നാണ് കണക്കാക്കുന്നത്. എല്ലാ രാജ്യത്തും ഇത്തരം തട്ടിപ്പുകളുണ്ട്. ബ്രിട്ടനില്‍ ഒരാള്‍ക്ക് ശരാശരി ഏഴ് തട്ടിപ്പ് ഫോണ്‍വിളികളെങ്കിലും മാസത്തില്‍ ലഭിക്കാറുണ്ടെന്നും കണക്കാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category