1 GBP = 93.35 INR                       

BREAKING NEWS

അവസാന ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ; ഒന്നാമിന്നിങ്സില്‍ 69 റണ്‍സ് ലീഡ് നേടി ഇംഗ്ലീഷ് പട; ബാറ്റിങ് തകര്‍ച്ചയില്‍ വീണ്ടും ഓസീസിനെ രക്ഷിച്ച് സ്റ്റീവ് സ്മിത്; ജോഫ്രാ ആര്‍ച്ചര്‍ക്ക് ആറ് വിക്കറ്റ്

Britishmalayali
kz´wteJI³

ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 294 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 225 റണ്‍സിന് എല്ലാവരും പുറത്തായി. ആതിഥേയര്‍ക്ക് 69 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്റ്റീവ് സ്മിത് ആണ് ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസിനെ ഒരിക്കല്‍ കൂടി രക്ഷിച്ചത്. 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി ഒരിക്കല്‍ കൂടി ബൗളിങ്ങില്‍ മികവ് കാട്ടി.

ലബൂഷെയ്‌നുമായും മിച്ചല്‍ മാര്‍ഷുമായും സ്മിത്ത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഓസീസിന്റെ സ്‌കോര്‍ 200 കടത്തിയത്. 14 റണ്‍സ് ആയപ്പോള്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഓസീസിനെ മൂന്നാം വിക്കറ്റില്‍ ലബൂഷെയ്‌നും സ്മിത്തും കര കയറ്റുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 84 പന്തില്‍ 48 റണ്‍സ് നേടിയ ലബൂഷെയ്‌നെയെ ആര്‍ച്ചര്‍ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നീട് അഞ്ചാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷുമായി സ്മിത്ത് 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ 17 റണ്‍സെടുത്ത മാര്‍ഷും ആര്‍ച്ചര്‍ക്ക് മുന്നില്‍ വീണു. നഥാന്‍ ലിയോണ്‍ 30 പന്തില്‍ 25 റണ്‍സെടുത്തു. ജോഫ്രെ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി 23.5 ഓവറില്‍ 62 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. സാം കറന്‍ മൂന്നു വിക്കറ്റുമായി ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കി. ക്രിസ് വോക്‌സ് ഒരു വിക്കറ്റെടുത്തു. നേരത്തെ എട്ടിന് 271 റണ്‍സ് എന്ന തലേദിവസത്തെ സ്‌കോറില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 294 റണ്‍സില്‍ അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category