1 GBP = 92.40 INR                       

BREAKING NEWS

ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം ഗള്‍ഫ് മേഖലയില്‍ ആശങ്ക വിതയ്ക്കുന്നു; അബാഖൈഖിലും ഖുറൈസിലുമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൂചനയോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി സൗദിയും; ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്ലാന്റിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് അരാംകോ അധികൃതര്‍; എണ്ണ പമ്പിംഗും നിര്‍ത്തിവെച്ചു; ഹോര്‍മുസ് കടലിടുക്കിലും സംഘര്‍ഷം മുറുകുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്കും പുതിയ സാഹചര്യത്തില്‍ ആശങ്ക

Britishmalayali
kz´wteJI³

റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തന്നെയെന്ന് സൂചന. ഇതോടെ ഗള്‍ഫ് മേഖലയില്‍ ആശങ്ക പെരുകുകയാണ്. ഇന്നത്തെ ഡ്രോണ്‍ ആക്രമണത്തില്‍ അരംകോയ്ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിഷയത്തില്‍ സൗദി അരാംകോ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതര്‍ നേരത്തേ സൗദിക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റോയെന്നു വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്. തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

തീ നിയന്ത്രണ വിധേയമാക്കണം എന്നാണ് അരംകോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എണ്ണ വിതരണ പമ്പുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുള്ളതിനാല്‍ പമ്പിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നും വലിയ രീതിയിലുള്ള തീ പടരുന്ന നിലയിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റുകളിലൊന്നാണ് അബാഖൈഖിലേതെന്നാണ് ആരാംകോ അവകാശപ്പെടുന്നചത്.
2006 ഫെബ്രുവരിയില്‍ ഇവിടെ അല്‍ഖ്വയിദയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകള്‍ 2015 മുതല്‍ സംഘര്‍ഷത്തിലാണ്. ഇവിടെ ഇടയ്ക്കിടെ ഡ്രോണ്‍ ആക്രമണം ഹൂതി വിമതര്‍ നടത്താറുണ്ട്. യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. നേരത്തെ അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നേരത്തെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

നാല് വര്‍ഷം മുമ്പ് യമനില്‍ വിമത പ്രവര്‍ത്തനം നടത്തുന്ന ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവര്‍ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈല്‍ വേധ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തായിഫില്‍വെച്ച് തകര്‍ത്തിരുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്.
ഹൂതികളെ മറയാക്കി ഇറാന്‍ ആക്രമണം നടത്തുന്നു എന്നാണ് സൗദിയുടെ പരാതി. ഇപ്പോഴത്തെ ആക്രമണത്തിനും ഇറാന് കൈകഴുക്കാന്‍ സാധിക്കില്ലെന്നാകും സൗദി വാദിക്കുക. ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും. നിലവില്‍ ഈ സംഘര്‍ഷത്തില്‍ സൗദി പക്ഷത്താണ് അമേരിക്ക. എന്നാല്‍, അമേരിക്കയുടെ ഭീഷണിയെ ചെറുക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് ഇറാന്‍ നിലപാട്, അടുത്തിടെ ഡ്രോണുകള്‍ക്ക് നേരെ തൊടുക്കാവുന്ന വിധത്തിലുള്ള യാസിന്‍ മിസൈലുകളാണ് ഇറാന്‍ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെന്‍സറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാന്‍ എന്ന മിസൈലാണ് മറ്റൊന്ന്. അടുത്തിടെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ അടക്കം ഇറാന്‍ പിടിച്ചെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category