1 GBP = 89.20 INR                       

BREAKING NEWS

ബ്രസീലിലെ ഫാമിലുണ്ടായ തീ പിടിത്തത്തില്‍ രൂപപ്പെട്ടത് തീ ചുഴലി; 'ഫയര്‍ ഡെവിള്‍' എന്ന് അറിയപ്പെടുന്ന തീ ചുഴലി വായുവില്‍ പടര്‍ന്ന് പിടിച്ചത് മീറ്ററുകളോളം ഉയരത്തില്‍; വരണ്ട കാലാവസ്ഥയും ആഞ്ഞ് വീശിയ കാറ്റും കാരണമായെന്ന് വിലയിരുത്തല്‍; പ്രകൃതിയിലെ അപൂര്‍വ്വ പ്രതിഭാസങ്ങളിലൊന്നാണെന്ന് വിദഗ്ദര്‍

Britishmalayali
kz´wteJI³

ബ്രസീല്‍: ബ്രസീലിലെ ഫാമില്‍ ഇന്നലെയുണ്ടായ തീ പിടിത്തത്തില്‍ രൂപപ്പെട്ടത് തീ കൊണ്ടുള്ള ചുഴലിക്കാറ്റ്. തുടര്‍ന്ന് ഈ തീക്കാറ്റ് ആഞ്ഞ് വീശുകയും വായുവിലേക്ക് മീറ്ററുകളോളം ഉയരുകയും ചെയ്തു. ബ്രസീലിലെ സാന്താ ഹെലീന ഡി ഗോയിസിന് സമീപം മോട്ടോര്‍വേയുടെ തീരത്ത് ചുഴലിക്കാറ്റ് പടര്‍ന്ന് പിടിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഫാമിന് ചുറ്റുമുള്ള തരിശായ ഉണങ്ങിയ സ്ഥലത്താണ് തീ ചുഴലി ഉണ്ടായത്. ഫയര്‍ ഡെവിള്‍ എന്നറിയപ്പെടുന്ന ഈ തീ ജ്വാല ചെറിയ സ്ഫോടനത്തോടെയാണ് പടര്‍ന്ന് പിടിച്ചത്.

തീവ്രമായ ചൂടും പ്രക്ഷുബ്ധമായ കാറ്റിന്റെ അവസ്ഥയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായാണ് ഈ തീ ചുഴലി ഉണ്ടാകുന്നത്. 1,090 ഡിഗ്രി വരെ ഇത് എത്തും. സംഭവം നടക്കുമ്പോള്‍ ഈ പ്രദേശത്തെ കാലാവസ്ഥ വളരെ വരണ്ടതായിരുന്നുവെന്നും കാറ്റ് ആഞ്ഞ് വീശിയതാണ് ഇതിന് കാരണമായതെന്നും പ്രദേശത്തുള്ളവര്‍ പ്റയുന്നു. അഗ്നിശമന വകുപ്പിന്റെ അഭിപ്രായത്തില്‍, തീ ചുഴലിക്കാറ്റ് ഉണ്ടായത് അവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയ്ക്കും കാരണമായി. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ തീ കെടുത്താന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കഴിഞ്ഞു. ആളപായം ഉണ്ടായെന്നുള്ള വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ബ്രസീലിലെ സാവോ പോളോ സോമര്‍ മെറ്റീരിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ തീ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് 'പ്രകൃതിയിലെ അപൂര്‍വ സംഭവങ്ങളിലൊന്നാണ്. ഉയര്‍ന്ന താപനില, പ്രക്ഷുബ്ധമായ കാറ്റ്, കുറഞ്ഞ വായു ഈര്‍പ്പം, വരണ്ട മണ്ണ് എന്നിവയുടെ ഫലമാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1923 ല്‍ ജപ്പാനിലെ ഗ്രേറ്റ് കാന്റോയിലെ ഭൂകമ്പം നഗരത്തിലുടനീളം വലിയ തീപിടുത്തങ്ങള്‍ക്ക് കാരണമായി. ഇത് പിന്നീട് തീ ചുഴലി രൂപപ്പെടാന്‍ കാരണമായി. ടോക്കിയോയുടെ ചില ഭാഗങ്ങളിലും ആര്‍മി ക്ലോത്തിങ് ഡിപ്പോയിലും അഭയം തേടിയ 38,000 ആളുകളെയാണ് ഇത് ബാധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category