1 GBP = 90.60 INR                       

BREAKING NEWS

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിരക്ക് 3000 രൂപ; മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് വെറും രണ്ടര മണിക്കൂര്‍ കൊണ്ട് പറന്നെത്താം; 2023 ഡിസംബറോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മരങ്ങള്‍ വെട്ടി നീക്കാതെ പിഴുത് മാറ്റി നടുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിലെ ടിക്കറ്റ്‌നിരക്ക് 3000 രൂപയ്ക്ക് അടുത്തായിരിക്കുമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അചല്‍ഖരേ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടുന്നത്. പ്രധാന നിര്‍മ്മാണജോലികള്‍ 2020 മാര്‍ച്ചില്‍ തന്നെ ആരംഭിക്കുമെന്നും 2023 ഡിസംബറോടെ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ചുതുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇരുവശത്തേക്കും പ്രതിദിനം 35 വീതം തീവണ്ടികള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. 508 കിലോമീറ്റര്‍ ദൂരത്തില്‍ 12 സ്റ്റേഷനുകള്‍ ഉണ്ട്. അഹമ്മദാബാദിലെ സ്റ്റേഷന്‍നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 45 ശതമാനം സ്ഥലമെടുപ്പും പൂര്‍ത്തിയായി. വന്മരങ്ങള്‍ വെട്ടിനീക്കാതെ പിഴുതുമാറ്റിനടുകയാണ് ചെയ്യുക. പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പദ്ധതി പ്രദേശത്തെ വലിയ മരങ്ങള്‍ പറിച്ചുനടാനായി എന്‍എച്ച്എസ്ആര്‍സിഎല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങള്‍ വിന്യസിച്ചിട്ടുള്ളതായയും ഇതുവരെ 4,000 വലിയ മരങ്ങള്‍ മറ്റിടങ്ങളിലേക്ക് പറിച്ചുനട്ടെന്നും ഖരേ പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഏഴ് കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിന്‍ കടന്നു പോവും. ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ 508 കിലോമീറ്റില്‍ 27 കിലോമീറ്റര്‍ തുരങ്കപാതയും 13 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമായിരിക്കും. 21 കിലോമീറ്ററാണ് ഈ തുരങ്ക പാതയുടെ ദൂരം. കടലിനടിയിലൂടെയുള്ള തുരങ്കമടക്കം നാല് വലിയ ജോലികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 50,000 കോടി രൂപയോളം വരുന്ന ജോലികളാണിവ.

1.08 ലക്ഷം കോടി രൂപയാണ് ആകെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 88,000 കോടി രൂപ ജപ്പാന്‍ ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കും. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാര്‍. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. പ്രതിവര്‍ഷം 0.1 ശതമാനം പലിശ നിരക്കില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയാണ് നിക്ഷേപം നടത്തുന്നത്. പരമാവധി 320 കിലോമീറ്റര്‍ വേഗത്തിലോടിച്ചാല്‍ രണ്ടുമണിക്കൂര്‍ ഏഴ് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനായെങ്കില്‍ നിശ്ചിത സമയപരിധിയില്‍ തന്നെ പാളം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category