1 GBP = 90.60 INR                       

BREAKING NEWS

തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്! ജനീവയിലെ എച്ച് എസ് ബി സി ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ച് വിശദീകരണം തേടിയത് ആദായ നികുതി വകുപ്പിന്റെ മുംബൈ ഓഫീസ്; 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ നോട്ടീസിലെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ മറുപടി

Britishmalayali
kz´wteJI³

മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലും നിയന്ത്രിക്കുന്ന അതിസമ്പന്നനാണ് മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ഉയരുന്നത് വലിയ ആശ്ചര്യമാണ്. തീക്കട്ടയില്‍ ഉറുമ്പരിക്കുമോ എന്നു ചോദിക്കുന്നവര്‍ പോലും നിരവധിയാണ്. ഉന്നതരുമായുള്ള മുകേഷ് അംബാനിയുടെ ബന്ധം തന്നെയാണ് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നത്.

എന്തായാലും മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയ വിവരം ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ടു ചെയ്തത്. വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മുന്ന് കുട്ടികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനീവയിലെ എച്ച് എസ് ബി സി ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്ര്സ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചാണ് വിശദീകരണം തേടിയതെന്നാണ് വാര്‍ത്തകള്‍. ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.

2015 ലെ കള്ളപ്പണനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് മുകേഷ് അംബാനിയുടെ കുടുംബത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എച്ച് എസ് ബി സിയെ നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നല്‍കിയത്. ഈ അക്കൗണ്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച് 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തിയത്. പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് നോട്ടീസ് നല്‍കിയത്.


എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്. മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ തുക ആത്യന്തികമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹോള്‍ഡിങ്ങ്‌സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കമ്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റര്‍പ്രൈസസാണ്.

എച്ച്എസ്ബിസി ജനീവയില്‍ 700 വ്യക്തികള്‍ക്ക് അക്കൗണ്ട് ഉള്ളതായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐടി വിഭാഗം അന്വേഷണം ആരംഭിച്ചത്. എച്ച്എസ്ബിസി ജനീവ അക്കൗണ്ട് ഉള്ളവരുടെ എണ്ണം 1,195 ആയി വര്‍ധിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പ് അന്വേഷണ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കിയത് 2019 ഫെബ്രുവരി നാലിനാണ്. ഇതിനു ശേഷം മാര്‍ച്ച് 28 നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസിലെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് റിലയന്‍സ് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category