1 GBP = 89.20 INR                       

BREAKING NEWS

നാല് പതിറ്റാണ്ടായി ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കുന്നത് സര്‍ക്കാര്‍; പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള ധൂര്‍ത്തു തുടങ്ങിയത് വി പി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്; മാറി മാറി വന്ന സര്‍ക്കാറുകളും ശീലം തെറ്റിക്കാതെ 'സൂത്രപ്പണി' തുടര്‍ന്നു; യോഗി സര്‍ക്കാറിനെ മന്ത്രിമാരുടെ നികുതി അടയ്ക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവിട്ടത് 86 ലക്ഷം രൂപ! വിഷയം വാര്‍ത്തകളില്‍ നിറഞ്ഞതോടെ മന്ത്രിമാര്‍ ആദായനികുതി സ്വയം നല്‍കണമെന്ന നിലപാടിലേക്ക് മാറി യോഗി സര്‍ക്കാര്‍

Britishmalayali
kz´wteJI³

ലക്നൗ: ഖജനാവിനെ ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍ ആരൊക്കെ മാറിമാറി അധികാരത്തില്‍ എത്തിയാലും ഒരേ നിലപാടാണ്. സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന കാര്യത്തില്‍ രാഷ്ട്രീയക്കാരെ കഴിഞ്ഞേ മറ്റുള്ളവര്‍ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന വിവരമാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ഉത്തര്‍ പ്രദേശില്‍ വര്‍ഷങ്ങളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നതാണ് ഈ വാര്‍ത്ത. 1981 ല്‍ വി.പി. സിങ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമപ്രകാരമാണ് ഈ കുതന്ത്രം നടന്നുവന്നത്.

ഈ നിയമപ്രകാരം ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും ആദായനികുതി ഇനത്തില്‍ ഖജനാവില്‍നിന്ന് അടച്ചത് 86 ലക്ഷം രൂപയാണ്. ഈ വിവര പുറത്തുവന്നതോടെയാണ് മന്ത്രിമാരുടെ നികുതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കുറഞ്ഞ ശമ്പളം മാത്രമുള്ള 'ദരിദ്രരായ' മന്ത്രിമാര്‍ക്ക് നികുതിയടയ്ക്കാന്‍ വകയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പണ്ടു നിയമം കൊണ്ടുവന്നത്. ശമ്പളം അക്കാലത്തു കുറവായിരുന്നുവെന്നതു സത്യമാണെന്ന് 'ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസലേനിയസ് ആക്ട് 1981' ല്‍ വ്യക്തമാണ്. നിയമത്തിലെ ഒരു വകുപ്പില്‍, മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 1000 രൂപയാണെന്നു പറയുന്നുണ്ട്. ഉപമന്ത്രിമാര്‍ക്ക് 650 രൂപയും. ഇപ്പോള്‍ ഇത് രണ്ടുലക്ഷത്തിലേറെ വരും. 1981 മുതല്‍ 19 മുഖ്യമന്ത്രിമാരും ആയിരത്തിലേറെ മന്ത്രിമാരും യുപിയിലുണ്ടായി.

എന്നാല്‍ വി പി സിങ്ങിന് ശേഷം മുഖ്യമന്ത്രിമാര്‍ മാറിമാറി വന്നു. മന്ത്രിമാരുടെ സാഹചര്യങ്ങളും മാറി. എന്‍ ഡി തിവാരി, മൂലായം സിങ് യാദവ്, മായാവതി, അഖിലേഷ് യാദവ്, കല്യാണ്‍ സിങ്, രാജ്നാഥ് സിങ് (ബിജെപി), നരേന്‍ ദത്ത് തിവാരി (കോണ്‍ഗ്രസ്) അടക്കമുള്ളവര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ യോഗി ആഥിത്യനാഥുമാണ് സംസ്ഥാനം ഭരിക്കുന്നത്. ഇവരും ഇവര്‍ക്കു കീഴിലുള്ള മന്ത്രിമാരും ആദായ നികുതി നല്‍കിയത് പൊതു ഖജനാവില്‍ നിന്നാണ്. വിഷയം ചര്‍ച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശര്‍മ്മ പറഞ്ഞു. 1981ല്‍ പാസാക്കിയ നിയമത്തിന്റെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

2016ല്‍ അഖിലേഷ് യാദവ് നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയെങ്കിലും ആദായനികുതിയുടെ ആനുകൂല്യം ഒഴിവാക്കിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളവര്‍ധനവില്‍ മാത്രം ആ ഭേദഗതി ഒതുങ്ങി. എന്തായാലും, 1981ലുണ്ടായ നിയമത്തിലെ ഈ ആനുകൂല്യം വലിയ ചര്‍ച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശര്‍മ്മ പ്രതികരിച്ചു. 1981ല്‍ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category