1 GBP = 91.50 INR                       

BREAKING NEWS

മൂന്ന് ഹൈക്കോടതികളില്‍ വിചാരണ സ്റ്റേജിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണോ? സോഷ്യല്‍ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാദത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്താണ്? ഫേസ്ബുക്കിനെയും ഗൂഗിളിനെയും ട്വിറ്ററിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍; നിലപാട് എടുക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍: സോഷ്യല്‍ മീഡിയയുടെ മറവില്‍ ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന മുഖമില്ലാത്തവര്‍ക്ക് വെപ്രാളം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ പന്ത് കേന്ദ്രസര്‍ക്കാറിന്റെ കോര്‍ട്ടിലേക്ക്. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ സമൂഹ്യ മാധ്യമങ്ങളില്‍ മുഖമില്ലാതെ തെറിവിളിക്കുന്നവര്‍ക്ക് വെപ്രാളം ഉണ്ടായിട്ടുണ്ട്. ഏറ്റവും അധികം വ്യക്തിഹത്യാ പോസ്റ്റുകളും മറ്റും ഉണ്ടാകുന്നത് ഫേക് പ്രൊഫൈലുകളില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നടപടി സോഷ്യല്‍ മീഡിയയിലെ ഇത്തര മോശം പ്രവണതക്കാര്‍ക്ക് തിരിച്ചടിയാകും.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫേസ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം.

നിലവിലെ സാഹചര്യത്തില്‍ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും പറഞ്ഞു. നിലവില്‍ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളില്‍ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹര്‍ജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യേണ്ട സാഹചര്യം നിലവിലുണ്ടോ എന്നും സുപ്രീംകോടതി ചോദിക്കുന്നു.


ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സെപ്റ്റംബര്‍ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയില്‍ ഭേദഗതി വേണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിചാരണയുടെ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു പോകാന്‍ കോടതിക്ക് ആകുന്നില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞു. പല ക്രിമിനല്‍ കേസുകളിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കില്‍ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കേസുകളെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹര്‍ജിയും ഗൂഢ ലക്ഷ്യങ്ങളോടെയാണ്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫേസ്ബുക് ലക്ഷ്യമെന്നും തമിഴ്നാട് വാദിച്ചു. എന്നാല്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കണമെന്നാണ് ഫേസ്ബുക് വാദം. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളും പലതരം കാഴ്ചപ്പാടുകളാണ് ഉന്നയിക്കുന്നതെന്നും ഫേസ്ബുക് വാദിക്കുന്നു.

അതേസമയം ആധാറുമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്ന നിലപാട്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ കൂട്ടമായി പിരിഞ്ഞു പോക്കിന് ഇടയാക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കുകയ മന്ത്രിസഭയുമായി കൂടിയാലോചിച്ചായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category