
നെടുമ്പാശേരി: വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവില്പനയില് ക്രമക്കേട്. യാത്രക്കാരന് അനുവദിച്ചതിലധികം വിദേശ മദ്യം വില്പന നടത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ഡ്യൂട്ടിഫ്രീ അധികൃതരോട് ഒരു വര്‍ഷത്തെ മദ്യവില്പനയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം വിമാനത്താവളത്തില്‍ മദ്യപരിശോധന കര്ശനമാക്കിയപോഴാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ക്രമക്കേട് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഗള്‍ഫില്‍ നിന്നും നിന്നും കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും അനുവദിച്ചതില്‍ അധികം മദ്യം കണ്ടെടുത്തിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതരോട് കസ്റ്റംസ് ഒരാഴ്ചത്തെ മദ്യവില്പനയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഒരാഴ്ചത്തെ കണക്കിലും ഒരുമാസത്തെ കണക്കിലും ക്രമക്കേട് ബോധ്യപ്പെട്ടപ്പോഴാണ് പിന്നീട് ഒരു വര്‍ഷത്തെ കണക്ക് ഹാജരാക്കാനായി ഡ്യൂട്ടിഫ്രീ അധികൃതരോട് കസ്റ്റംസ് ആവശ്യപ്പെട്ടത്.
ഒരു മാസത്തെ മദ്യ വില്പനയുടെകണക്ക് പരിശോധിച്ചപ്പോള്‍ അറുപതോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. വിദേശത്ത് നിന്ന്എത്തുന്ന യാത്രക്കാരന് രണ്ട് ലിറ്റര്‍ വിദേശമദ്യമാണ് ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്ന് വങ്ങാവുന്നത്. പാസ്പോര്‍ട്ട്, യാത്രാ രേഖകള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത ശേഷമാണ് മദ്യം നല്‍കുന്നത്. എന്നാല്‍ ഒരു യാത്രക്കാരന് പലപ്പോഴും രണ്ടിലധികം ലിറ്റര്‍ മദ്യം നല്‍കിയതായാണ് കണ്ടെത്തല്‍.
ഒരു യാത്രക്കാരന് തന്നെ വിവിധ വിമാന നമ്പറും, സമയവും രേഖപെടുത്തി മദ്യം നല്‍കിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സിയാല്‍ നേരിട്ടാണ് നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്. സെര്‍വര്‍ തകരാറിലാകുമ്പോഴാണ് ഇത്തരത്തില്‍ രണ്ടിലധികം ലിറ്റര്‍ മദ്യം യാത്രക്കാര്‍ വാങ്ങിയിരിക്കുന്നതെന്നാണ് ഇക്കാര്യത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam