1 GBP = 92.00 INR                       

BREAKING NEWS

കേന്ദ്രത്തിന്റെ അച്ചടക്ക നടപടിയില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഖേദം പറഞ്ഞ് തലയൂരി; നോട്ടീസ് നല്‍കിയത് സര്‍വീസില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാതെ വിദേശത്ത് ഉപരിപഠനത്തിനു പോയതിന്റെ പേരില്‍; നിയമത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നു പറഞ്ഞതിനാല്‍ നടപടി ഒഴിവായി; നടപടികളില്‍ നിന്നും തടിയെടുക്കുന്ന ശ്രീറാം മോഡലിന് ഒരു ഉദാഹരണം കൂടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഓടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍ത്ഥമായി ഊരിപ്പോകുമെന്ന ഘട്ടമാണ് നിലവിലുള്ളത്. കേസില്‍ ശാസ്ത്രീയ പരിശോധനകളില്‍ നിന്നും രക്ഷപെട്ടിരിക്കയാണ് ശ്രീറാം. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍ത്ഥമായി മറ്റൊരു നടപടിയില്‍ നിന്നും രക്ഷപെട്ടത്. കേന്ദ്രസര്‍ക്കാറിന്റെ അച്ചടക്ക നടപടിയില്‍ നിന്നുമാണ് ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപെട്ടത്.

സര്‍വീസില്‍ നിശ്ചിതകാലാവധി പൂര്‍ത്തിയാക്കാതെ വിദേശത്ത് ഉപരിപഠനത്തിനു പോയതിന്റെ പേരില്‍ ശ്രീറാമിനു കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനാല്‍ നടപടി ഒഴിവായി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തേത്തുടര്‍ന്ന് ശ്രീറാം നിലവില്‍ സസ്‌പെഷനിലാണ്. സര്‍വീസില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് അദ്ദേഹം സംസ്ഥാനസര്‍ക്കാരിന് അപേക്ഷ നല്‍കി, വിദേശത്ത് ഉപരിപഠനത്തിനു പോയത്. ഇടുക്കി സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറി, തലസ്ഥാനത്ത് എംപ്ലോയ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റശേഷമായിരുന്നു ഇത്.

വിദേശത്തുനിന്നു മടങ്ങിയെത്തിയപ്പോഴാണു കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പില്‍നിന്നു ശ്രീറാമിനു നോട്ടീസ് ലഭിച്ചത്. ചട്ടം ലംഘിച്ച് വിദേശത്തു പോയതിന്റെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കാന്‍ കാരണം കാണിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, ശ്രീറാം ഖേദം പ്രകടിപ്പിച്ച് വിശദീകരണം നല്‍കിയതിനേത്തുടര്‍ന്ന് തുടര്‍നടപടി അവസാനിപ്പിച്ചു. വിദേശപഠനം കഴിഞ്ഞെത്തിയ ശ്രീറാം സര്‍വേ ഡയറക്ടറായി നിയമിക്കപ്പെട്ടതിനേത്തുടര്‍ന്ന് നടത്തിയ സല്‍ക്കാരത്തിനുശേഷമാണു അമിത വേഗതയില്‍ കാറോടിച്ച് ബഷീറിനെ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സസ്‌പെഷനിലായി. യഥാസമയം, ലഹരിപരിശോധന നടത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതുകൊണ്ടു മാത്രം ശ്രീറാമിനു കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.

അതിനിടെ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസും നല്‍കിയിരുന്നു. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണം. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി നടപടിയില്‍നിന്ന് ശ്രീറാമിനെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്.

പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നോട്ടീസ് നല്‍കിയിരുന്നത്. സംഭവത്തില്‍ ശ്രീറാം സസ്പെന്‍ഷനിലാണ്. അത് തുടരുന്നതിന് നോട്ടീസ് നല്‍കി മറുപടി വാങ്ങണം. എന്നാല്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകണമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനത്തിലേ പറ്റൂ. അതിന് കോടതി നിശ്ചിത കാലത്തേക്ക് ശിക്ഷിക്കണം. ഈ കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ.

മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. മദ്യപിച്ചോയെന്ന് പരിശോധിക്കാന്‍ ഒമ്പത് മണിക്കൂറിനു ശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. ഇതുള്‍പ്പടെയുള്ള പൊലീസ് നടപടികളും മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയതുമൊക്കെ ഏറെ വിവാദമായിരുന്നു. അപകടസ്ഥലത്ത് കാണാതായ ബഷീറിന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category