1 GBP = 92.00 INR                       

BREAKING NEWS

തിരുവോണത്തിന് അമ്മ എത്തുന്നതും കാത്തിരുന്ന പെണ്‍ മക്കളെ തേടിയെത്തിയത് അച്ഛന്റെ വിസിറ്റിങ് വിസയിലെ ക്രൂരത; തിരുവനന്തപുരത്തെ ജോലി രാജിവച്ച് യുഎഇയിലെത്തിയത് ഭര്‍ത്താവുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും മോചനം തേടി; ജോലി ചെയ്യുന്ന കമ്പനിയിലെ പാര്‍ക്കിങ് സ്പെയ്സില്‍ യുഗേഷ് കുത്തിമലര്‍ത്തിയത് ഒരു കുടുംബത്തിന്റെ അത്താണിയെ; ഉത്രാടനാളില്‍ കൊല്ലപ്പെട്ട വിദ്യാചന്ദ്രന്റെ മൃതദേഹം ഇപ്പോഴും ദുബായില്‍; തിരുമുല്ലാവാരം കണ്ണീരില്‍ തന്നെ

Britishmalayali
എം മനോജ് കുമാര്‍

ദുബായ്: കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ നിറയുന്നത് കണ്ണുനീര്‍ മാത്രമാണ്. ദുബായില്‍ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാചന്ദ്രന്റെ (40) മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാന്‍ സര്‍ക്കാരുകള്‍ പോലും സഹായം ചെയ്യുന്നില്ല. പല വാതിലുകള്‍ മുട്ടിയെങ്കിലും ആരും ചന്ദ്രശേഖരന്‍ നായരെ സഹായിക്കാനില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് വിദ്യാചന്ദ്രന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകുന്നതെന്ന് ആര്‍ക്കും അറിയില്ല. ഈ മാസം ഒന്‍പതിന് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ആണ് വിദ്യയെ കൊലപ്പെടുത്തിയത്.

വിദ്യാ ഓണം ആഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തിയ പ്രതി അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാര്‍ക്കിങ്ങിലേക്ക് കൊണ്ടുപോയി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കമ്പനിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാല്‍ അതിന് അപ്പുറത്തേക്ക് വിദ്യാചന്ദ്രന്റെ മൃതദേഹം നാട്ടിലെത്താന്‍ മാത്രം ആരും സഹായം ചെയ്തില്ല. നാളെ മൃതദേഹം എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ദുബായ് പൊലീസ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പ്രതി അറസ്റ്റിലായതിനാല്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ മറ്റു നിയമ തടസ്സങ്ങളൊന്നുമില്ല. മതിയായ രേഖകളെല്ലാം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ അയച്ചു കൊടുത്തിട്ടുമുണ്ട്. എന്നിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുന്നില്ല. ഇന്നലെയും ഇന്നും വാരാന്ത്യ അവധി ആയതിനാല്‍ തടസ്സമായി. എന്നാല്‍ അടുത്ത ദിവസം കഴിയുമോ എന്ന് ആര്‍ക്കും ഉറപ്പുമില്ല. നാളെ കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ബന്ധുക്കളാരും സഹകരിക്കാത്തതും പ്രശ്നമാണ്. ഇതോടെ വിദ്യയുടെ മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ കണ്ണീരോടെ കാത്തിരിക്കുകയാണ്.

16 വര്‍ഷം മുന്‍പായരുന്നു വിദ്യാചന്ദ്രന്റേയും യുഗേഷിന്റേയും വിവാഹം. യുഗേഷ് വിദ്യയെ നിരന്തരം ശല്യപ്പെടുത്തി. ഭാര്യയെ സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ കാലമായി ഇരുവരും തമ്മില്‍ പിണക്കത്തിലുമായിരുന്നു. വിവാഹ മോചനത്തിനും ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഇരുവരെയും കൗണ്‍സിലിങ്ങിനും വിധേയരാക്കി.

ഒന്നര വര്‍ഷം മുമ്പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചാണ് യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്. ദുബായ് അല്‍ഖൂസിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍മക്കള്‍ നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.

വിഷ്ണത്ത്കാവ് തേവാരത്ത് ചന്ദ്രശേഖരന്‍ നായരും ചന്ദ്രികയുമാണ് വിദ്യയുടെ മാതാപിതാക്കള്‍. വിദ്യയെ കൂടാതെ ഇവര്‍ക്ക് ഒരാണ്‍കുട്ടി കൂടിയുണ്ട്. വിനയന്‍. വിനയന്‍ കൊല്ലത്ത് ഇവര്‍ക്ക് ഒപ്പമുണ്ട്. രണ്ടു മക്കളില്‍ മൂത്ത പെണ്‍കുട്ടിയെയാണ് ഉത്രാട നാളില്‍ ഈ കുടുംബത്തിനു നഷ്ടമായത്. മൂത്ത പെണ്‍കുട്ടിയായ സി.വിദ്യാചന്ദ്രന്‍ ദുബായില്‍ കത്തിമുനയില്‍ അവസാനിച്ചപ്പോള്‍ അനാഥമാകുന്നത് വിദ്യയുടെ രണ്ടു പെണ്‍കുട്ടികളാണ്. പതിനാറു വര്‍ഷം നീണ്ട പ്രശ്‌ന സങ്കീര്‍ണ്ണമായ വിദ്യയുടെയും യുകെഷിന്റെയും ദാമ്പത്യമാണ് ഇന്നത്തെ ഉത്രാടനാളില്‍ യുകേഷ് അവസാനിപ്പിച്ചത്. തിരുവനന്തപുരം നേമം സ്വദേശിയാണ് യുകേഷ്. വിസിറ്റിങ് വിസയിലാണ് യുകേഷ് ദുബായിലെത്തിയത്. ഈ യാത്ര വിദ്യയുടെ ജീവിതം അവസാനിപ്പിക്കാനുമായുള്ള വരവാകുകയും ചെയ്തു. ഇതാണ് കുടുംബത്തെ അസ്വസ്ഥമാക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന കുടുംബവഴക്ക് ഒത്തുതീര്‍ന്ന ലക്ഷണങ്ങള്‍ അവര്‍ കണ്ടതാണ്. അതിന്റെ ഭാഗമായി തന്നെയാണ് യുകേഷ് വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയത്. അതിനു ശേഷം ദുബായിലെ വീട്ടില്‍ എന്താണ് സംഭവിച്ചത് എന്ന് ഈ കുടുംബത്തിനു അറിയില്ല. വിദ്യയുടെ രണ്ടു പെണ്‍കുട്ടികളും കൊല്ലത്തെ കുടുംബവീട്ടില്‍ തന്നെയാണ്. വര്‍ഷങ്ങള്‍ ആയി തുടരുന്ന പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടികളെ ഇവര്‍ തിരുമുല്ലവാരത്തെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇണങ്ങിയും പിണങ്ങിയുമായിരുന്നു യുകെഷിന്റെയും വിദ്യയുടെയും ജീവിതം. രണ്ടുപേരുടെയും ജീവിതവും പ്രശ്‌നങ്ങളില്‍ അകപ്പെടുകയും കലങ്ങിമറിയുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ ഒത്തുതീരുമെന്ന് ബന്ധുക്കളും കരുതി. വിസിറ്റിങ് വിസയിലാണ് യുകേഷ് വിദ്യയെ കാണാന്‍ പോയത്. പക്ഷെ ഇതൊരു കൊലപാതകത്തില്‍ കലാശിക്കുമെന്ന് ബന്ധുക്കള്‍ കരുതിയില്ല. പ്രശ്‌നങ്ങള്‍ തീരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ദുബായ് അല്‍ഖൂസിലെ താമസ സ്ഥലത്ത് ആയിരുന്നു വിദ്യ കൊല്ലപ്പെട്ടത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് കുത്തിക്കൊന്നത്. ഇക്കാര്യം ദുബായ് ബോലീസ് സ്ഥിരീകരിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ വഴക്കിനൊടുവില്‍ കത്തി കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യയെ തേടി യുകേഷ് എത്തിയത്. എന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്. ഒപ്പം ദുബായ് പൊലീസിന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്. തന്നെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന യുഗേഷ് അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category