1 GBP = 92.40 INR                       

BREAKING NEWS

സ്വന്തമായി സുന്ദരന്‍ താമസസ്ഥലങ്ങള്‍ ഉണ്ടായിരിക്കവെ കായലിന്റെ തീരത്തിരുന്ന് രണ്ടെണ്ണം വീശാന്‍ വേണ്ടി ഫ്‌ളാറ്റില്‍ നിക്ഷേപിക്കാന്‍ നേരം എന്തുകൊണ്ട് നിങ്ങള്‍ നിയമ ലംഘനത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചില്ല.? സുപ്രീം കോടതിയില്‍ കേസ് നടക്കുമ്പോള്‍ പോലും എന്തുകൊണ്ട് നിങ്ങള്‍ കക്ഷി ചേരാന്‍ ശ്രമിച്ചില്ല? മരടിലെ ആഡംബര ഫ്‌ളാറ്റ് വാങ്ങി അതിമിടുക്ക് കാട്ടിയ മുതലാളിമാര്‍ ക്ഷമിക്കുക... സഹതപിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല..

Britishmalayali
kz´wteJI³

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന ഒരു മാധ്യമമാണ് മറുനാടന്‍ എന്ന് പറയുന്നവര്‍ ഏറെയുണ്ട്. സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ അതിശക്തമായി പിന്തുണക്കുകയും പിന്നീട് ഫ്ളാറ്റ് ഉടമകളുടെ വിഷമത്തിന്റെ കഥകള്‍ പുറത്തേക്ക് വന്നപ്പോള്‍ അത് പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത മറുനാടന്റെ നിലപാട് എന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ഇത്തരം വിഷയത്തില്‍ ഒരു നിലപാട് എടുക്കേണ്ടതുണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. സുപ്രീംകോടതിയുടെ വിധി വ്യക്തവും കൃത്യവുമായി റിപ്പോര്‍ട്ട് ചെയ്യുക, അതേസമയം, ആ വിധി ബാധിക്കുന്നവരുടെ നിലപാടും വ്യക്തമാക്കുക. അതിനപ്പുറമുള്ള താല്പര്യങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ കുറേദിവസമായി കേരളത്തിലെ ചാനലുകളും പത്രങ്ങളും മാത്രമല്ല ഇടത്-വലത്-ബിജെപി രാഷട്രീയ കക്ഷികളും ഒരുമിച്ച് മരടിലെ ഫ്ളാറ്റില്‍ താമസിക്കുന്ന പാവപ്പെട്ട മുതലാളിമാരുടെ വേദന പുറംലോകത്തെത്തിക്കാന്‍ നടത്തുന്ന ശ്രമം കണ്ടപ്പോള്‍ മാത്രമാണ് ഇതിന്റെ ആഴം ഇറങ്ങി പരിശോധിക്കാന്‍ എന്നെപോലെയൊരാള്‍ തുനിഞ്ഞത്. അതുകൊണ്ട് തന്നെ ഒരു നിലപാട് ഇപ്പോള്‍ എടുക്കുന്നു. ആ നിലപാട് മുതലാളിമാരായ ഫ്ളാറ്റ് ഉടമകള്‍ക്ക് എതിരാണ്. ആദ്യമേ പറയട്ടെ, മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ മറ്റൊരു കിടപ്പാടമില്ലാത്ത ആരെങ്കിലും പാര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് താല്‍ക്കാലികമായ പാര്‍പ്പിടം ഒരുക്കിക്കൊടുക്കേണ്ട ബാധ്യത മരട് മുന്‍സിപ്പാലിറ്റിക്കുണ്ട്. അത് ചെയ്തേ മതിയാകൂ.

ആരെയും അവന്റെ കിടപ്പാടം നഷ്ടപ്പെടുത്തി പുറത്തേക്ക് പറഞ്ഞുവിടുന്നത് ഉചിതമല്ല. ജീവിത സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചെന്നും ഏക കിടപ്പാടം എന്നും ഇതോടുകൂടി പട്ടിണിയിലാകും എന്നുമൊക്കെ പറയുന്ന സൗബിനെപോലെയുള്ള ഒരു നടന്‍ കഴിഞ്ഞ ദിവസമാണ് ഏതാണ്ട് മുക്കാല്‍ കോടിയോളം രൂപ മുടക്കി ഒരു ലക്സസ് കാര്‍ വാങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടത്. സൗബിന് കാശുണ്ടെങ്കില്‍ കാറ് വാങ്ങാം. അതില്‍ ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. ഒന്നല്ല, ഒന്നിലധികം കാറുകള്‍ വാങ്ങാം. നമ്മുടെ പൃഥ്വിരാജിനെ പോലെ ലംബോര്‍ഗിനിയില്‍ തന്നെ നമ്മുടെ നടന്മാര്‍ നടന്ന് കാണണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നു എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്ന പാവങ്ങളില്‍ ഒരാളാണ് സൗബിന്‍ എന്നത് വിസ്മരിക്കരുത്. പണക്കാരനായതുകൊണ്ടും പണക്കാര്‍ക്ക് വസിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ആഡംബര വില്ലകളും ഫ്ളാറ്റുകളും സ്വന്തമാക്കിയതുകൊണ്ടും അവര്‍ എതിര്‍ക്കപ്പെടണോ എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ക്ക് അനുകൂലമായും അവരെ പിന്തുണച്ചും ചില വാര്‍ത്തകള്‍ കൊടുത്തത് പോലും ഇത്തരത്തിലുള്ള ഒരു സമീപനം മൂലമാണ്. അതായത് മരട് പഞ്ചായത്തും ഫ്ളാറ്റ് നിര്‍മ്മാണ കമ്പനികളും തട്ടിപ്പ് നടത്തിയതിന്, അഴിമതി നടത്തിയതിന് എന്തിന് സാധാരണക്കാരായ കാശ് മുടക്കിയ ഫ്ളാറ്റ് ഉടമകള്‍ വിലകൊടുക്കണം എന്ന ചോദ്യം, ആ ചോദ്യം പ്രസക്തമാണ്.

എന്നാല്‍, ആഴത്തില്‍ ഈ വിഷയത്തെ കുറിച്ച് പഠിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. ഒന്ന്, ഈ ഫ്ളാറ്റ് നിയമപരമല്ലെന്നും ഈ ഫ്ളാറ്റില്‍ താമസിച്ചാല്‍ ചിലപ്പോഴത് പൊളിച്ച് കളയേണ്ടി വരുമെന്നും ഫ്ളാറ്റുടമകള്‍ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. കാരണം ഇന്നവര്‍ അവകാശപ്പെടുന്ന അവര്‍ക്ക് ലഭിച്ച അനുമതിയില്‍ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ തീര്‍പ്പിന് അനുസരിച്ചായിരിക്കും ഈ ഫ്ളാറ്റിന്റെ ഭാവി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇവര്‍ക്ക് ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category