1 GBP = 91.20 INR                       

BREAKING NEWS

മെഡിക്കല്‍ ഡോക്ടേഴ്‌സ് ഫോറം: നവംബര്‍ രണ്ടിന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍; ഏകദിന സെമിനാറില്‍ ഡോ. ഡേവിഡ് ക്രിക് മുഖ്യപ്രഭാഷകനാകും

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നാലാം പ്രവര്‍ത്തന വര്‍ഷത്തില്‍, രൂപത നേതൃത്വം നല്‍കി സംഘടിപ്പിക്കുന്ന 'മെഡിക്കല്‍ ഡോക്ടേഴ്‌സ് ഫോറം' ശ്രദ്ധ നേടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍, വിവിധ ആശുപത്രികളില്‍ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാര്‍ വിശ്വാസ പരമ്പര്യത്തിലുള്ള ഡോക്ടര്‍മാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നവംബര്‍ രണ്ടിന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വച്ചാണ് യോഗം നടക്കുന്നത്.

ജോലി സ്ഥലങ്ങളില്‍ മതവിശ്വാസം നേരിടുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലും മൂല്യാധിഷ്ഠിത-ധാര്‍മ്മിക പ്രവര്‍ത്തന രംഗങ്ങള്‍ ഉറപ്പുവരുത്താന്‍ ഇപ്പോഴത്തെ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിലുമാണ് 'മെഡിക്കല്‍ ഡോക്ടേഴ്‌സ് ഫോറം' പ്രസക്തമാകുന്നത്. ജീവന്‍ രക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിശ്വാസത്തിലും ധാര്‍മ്മികതയിലും അടിയുറച്ച ബോധ്യങ്ങളും ദൈവദാനമായ ജീവന്റെ സംരക്ഷണത്തില്‍ പുലര്‍ത്തേണ്ട നിതാന്ത ജാഗ്രതാബോധവും വളര്‍ത്താന്‍ സഹായിക്കുക എന്ന ലക്ഷ്യമാണ് ഫോറത്തിനുള്ളത്.

ആശയതലത്തിലും പ്രായോഗികതലത്തിലും ആവിഷ്‌കരിക്കേണ്ട ധാര്‍മ്മികത ചര്‍ച്ച ചെയ്യുന്ന ഈ ഏകദിന സെമിനാറില്‍ റോയല്‍ കോളേജിലെ ഡോ. ഡേവിഡ് ക്രിക് ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യരക്ഷാധികാരിയായിരിക്കുന്ന ഫോറത്തിന് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ് - ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത), ഫാ: ജോര്‍ജ് ചേലക്കല്‍, (സിഞ്ചെല്ലൂസ്, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത), ഡോ. മാര്‍ട്ടിന്‍ ആന്റണി, ഡോ. മനോ ജോസഫ്, ഡോ. മിനി നെല്‍സണ്‍ തുടങ്ങിയവര്‍ വിവിധ രംഗങ്ങളില്‍ നേതൃത്വം നല്‍കും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 4.30ന് സമാപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category