1 GBP = 97.50 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 19

Britishmalayali
രശ്മി പ്രകാശ്

ലെക്സി, നീയിത് കേള്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങള്‍ നിന്നെ കണ്ടെത്തും. നീയും ഇസയും ഒരുമിച്ചുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പരസ്പ്പരം ആശ്വസിപ്പിക്കുക, ധൈര്യമായിരിക്കുക. നിനക്കൊരു കുഞ്ഞനിയന്‍ ഉണ്ടായി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവസാന വാചകങ്ങള്‍ വിതുമ്പലോടെയാണ് ജോണ്‍ പറഞ്ഞത്. ലെക്സി കേള്‍ക്കുന്നു എന്ന രീതിയിലുള്ള അയാളുടെ സംസാരം കൂടെ നിന്നവരുടെ പോലും കണ്ണുകളെ ഈറനണിയിച്ചു.

ലെക്സി ടിവിയിലേക്ക് നോക്കി വാവിട്ടു കരഞ്ഞു. ഇസ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതുപോലെ നിര്‍വികാരയായി ലെക്സിയെ നോക്കിയിരുന്നു.

ഇസാ, നമ്മള്‍ എങ്ങനെ ഇവിടെ നിന്ന് രക്ഷപെടും? ഫെലിക്സ് തിരികെ വരാന്‍ സമയമെടുക്കും. എന്തെങ്കിലും ഉടന്‍ ചെയ്തേ പറ്റൂ.

ലെക്സി എന്തൊക്കെ പറഞ്ഞിട്ടും ഇസ യാതൊരു രീതിയിലും പ്രതികരിച്ചില്ല. നീ വരുന്നില്ലെങ്കില്‍ വേണ്ട, എനിക്കീ നരകത്തില്‍ നിന്ന് രക്ഷപ്പെടണം.

എന്തോ തീരുമാനിച്ചുറച്ചതുപോലെ ലെക്സി, ഭക്ഷണം കൊണ്ടുവന്ന ട്രേയില്‍ നിന്ന് നൈഫും ഫോര്‍ക്കും എടുത്തു. ലോക്കിന്റെ ഭാഗത്തായി നൈഫ് ഉപയോഗിച്ച് ശക്തിയായി കുത്താന്‍ തുടങ്ങി. വാതിലിനിടയിലെ നേരിയ വിടവിലൂടെ കത്തി കടത്താന്‍ ലെക്സി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇസ കുറെ സമയം ലെക്സിയുടെ ചെയ്തികളെ നോക്കിയിരുന്നു. ഒരിക്കലും ആ വാതില്‍ തുറക്കാന്‍ കഴിയില്ല എന്നവള്‍ക്ക് ഉറപ്പായിരുന്നു.

കുറേ നേരത്തെ പരിശ്രമത്തിനൊടുവില്‍, മുങ്ങിത്താഴുന്നവന് കിട്ടിയ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ടതുപോലെ ലെക്സി തളര്‍ന്നു താഴെക്കിരുന്നു. ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ ലെക്സി വാതിലില്‍ ശക്തിയായി ചവിട്ടാനും ഇടിക്കാനും തുടങ്ങി. പെട്ടെന്നാണ് അവര്‍ ഒട്ടും പ്രതീക്ഷിക്കാതെ വാതില്‍ തുറന്നത്.

ഒരു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ടു ഫെലിക്സ് അകത്തേക്ക് കയറി.

ലെക്സി പേടിച്ചു പുറകോട്ടു മാറി.

താഴെ വീണുകിടന്ന നൈഫും ഫോര്‍ക്കും അയാള്‍ സൂക്ഷ്മതയോടെ എടുത്തു, കണ്ണുകള്‍ ഇടുക്കി അതിലേക്ക് സൂക്ഷിച്ചു നോക്കി.

മ്മ്മ് മ്മ്..... അപ്പോള്‍ ഞാന്‍ ആണ് തെറ്റുകാരന്‍ ഞാന്‍ മാത്രം അല്ലേ ലെക്സി. നിനക്ക് ആഹാരം കഴിക്കാന്‍ സ്പൂണും ഫോര്‍ക്കും തന്നപ്പോള്‍ ഈ അപകടം മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത ഞാനാണ് തെറ്റുകാരന്‍.

അയാളുടെ മുഖഭാവം പൊടുന്നനെ മാറി. ചുമരിനോട് ചേര്‍ന്ന് പേടിച്ചു വിറച്ചു നിന്ന ലെക്സിയെ അയാള്‍ ഒരു ദയയുമില്ലാതെ അടിച്ചു.

ആദ്യത്തെ അടിയില്‍ തന്നെ ലെക്സിയുടെ ചുണ്ടു പൊട്ടി ചോരവന്നു.

അയാളുടെ കൈക്കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ലെക്സി അലറിക്കരഞ്ഞു.

ഇസ തടസ്സം പിടിക്കാന്‍ നോക്കിയെങ്കിലും അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ലെക്സിയെ ആക്രമിച്ചു കൊണ്ടേയിരുന്നു.

നിന്നോടാരു പറഞ്ഞു ഇടയ്ക്കു വന്നു കയറാന്‍. ഞാനും എന്റെ ഇസയും മാത്രമുണ്ടാകേണ്ട ഈ സ്ഥലത്തേക്ക് നീ എന്തിനു വന്നു. ഇസയുടെ പുറകെ നീ ഓടി വന്നതുകൊണ്ടല്ലേ, നിന്നെയും കൂടെ കൂട്ടേണ്ടി വന്നത്. ഇനി നീ ജീവിച്ചിരിക്കാന്‍ പാടില്ല. നീ കാരണം ചിലപ്പോള്‍ എനിക്കെന്റെ ഇസയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നിരിക്കും.

ഫെലിക്സ്, ലെക്സിയുടെ കഴുത്തില്‍ ഇരുകൈകളും ശക്തിയായി അമര്‍ത്തി. ശ്വാസം കിട്ടാതെ ലെക്സി പിടഞ്ഞു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam