1 GBP = 92.40 INR                       

BREAKING NEWS

ഐടി കമ്പനി ജീവനക്കാരനായ കാമുകനും കാമുകിയും ഒരുമിച്ച് ജീവിച്ചത് വിവാഹം കഴിക്കാതെ; കല്യാണം നടക്കാനിരിക്കെ കുഞ്ഞ് പിറന്നതോടെ അങ്കലാപ്പിലായി; കുഞ്ഞിനെ കൗമാരക്കാരനായ ബന്ധുവിനെ ഏല്‍പ്പിച്ച ശേഷം കാമുകനും യുവതിയും കെട്ടു കല്ല്യാണത്തിന് കോട്ടയത്തേക്ക് പോയി; ബോട്ട് ജെട്ടിയില്‍ ചോരകുഞ്ഞിനൊപ്പം നിന്ന കൗമാരക്കാരനെ പൊക്കി പൊലീസ്; ഇന്നലെ എറണാകുളത്ത് നടന്ന ഒരു കോട്ടയം അപാരത

Britishmalayali
kz´wteJI³

കൊച്ചി: ആര്‍ക്കും വിശ്വസിക്കാനാവാത്തതാണ് ഇന്നലെ എറണാകുളത്തെ ബോട്ട് ജെട്ടിയില്‍ നടന്നത്. എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്റെ കയ്യില്‍ 10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞ് ആളുകളില്‍ കൗതുകവും അത്ഭുതവും പടര്‍ത്തി. ഈ പിഞ്ചു കുഞ്ഞിന്റെ കഥ കണ്ടെത്താന്‍ ഇറങ്ങിയ പൊലീസും പ്രണയ കഥ കേട്ട് ഞെട്ടി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പിടികൂടിയെന്ന് കരുതിയ പൊലീസ് എല്ലാം കോപ്ലിമെന്‍സുമാക്കി.

പത്ത് ദിവസം പ്രായമുള്ള കുട്ടിയുമായി നിന്ന പയ്യന്‍സിനെ നാട്ടുകാര്‍ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചുരുളഴിഞ്ഞതു ആരും പ്രതീക്ഷിക്കാത്ത കഥയാണ്. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവെന്നും വ്യക്തമായി. നഗരത്തിലെ ഐടി കമ്പനിയില്‍ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. ഇതോടെയാണ് കൈക്കുഞ്ഞ് പയ്യന്റെ കൈയിലെത്തിയത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജനു നിര്‍ദ്ദേശവും നല്‍കി. ഒരിടത്തും പോകാനില്ലാത്ത പയ്യന്‍ കുട്ടിയുമായി എത്തിയത് ബോട്ട് ജെട്ടിയിലാണ്. സംഭവത്തിന്റെ ഗൗരവവും ഈ കുട്ടിക്കും അറിയില്ലായിരുന്നു. ഇന്നലെ രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരന്‍ നവജാത ശിശുവുമായി ബസ് സ്റ്റോപ്പില്‍ എത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരില്‍ സംശയമുണര്‍ത്തി. ഇതോടെയാണ് പൊലീസ് എത്തുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

പൊലീസ് എത്തുമുമ്പ് തന്നെ പയ്യനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പ്രണയത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊന്നും ആദ്യം പയ്യന്‍ പൊലീസിനോട് പറഞ്ഞില്ല. കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും തന്റെ ജ്യേഷ്ഠനാണു കുട്ടിയുടെ അച്ഛനെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്കു പോവുകയാണെന്നും സൂചിപ്പിച്ചു.

എന്നാല്‍ കോട്ടയത്തേക്കു പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്നു ചോദിച്ചപ്പോള്‍ കാഴ്ച കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. 10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്കു പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. ഇതോടെയാണ് സംശയങ്ങള്‍ കൂടിയത്. ഏതോ ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്തതാണെന്ന് പോലും വിലയിരുത്തലെത്തി. പ്രായം ഏറെയില്ലാത്ത പയ്യനാണോ കുട്ടിയുടെ അച്ഛനെന്ന് പോലും സംശയിച്ചു.

പൊലീസുകാരന്‍ വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു. ഇതോടെയാണ് കഥ പുറത്തായത്. കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവര്‍ വൈകിട്ടോടെ സെന്‍ട്രല്‍ സ്റ്റഷന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ മുന്‍പിലെത്തി. ഇതോടെയാണ് പ്രണയവും കല്യാണവും പ്രസവവുമെല്ലാം പുറംലോകത്ത് എത്തിയത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജനു നിര്‍ദ്ദേശവും നല്‍കി. കുഞ്ഞും 'സംരക്ഷകനും' പൊലീസ് സ്റ്റേഷന്‍ കയറിയതോടെ ഇരുവരും എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുരുന്നാകട്ടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category