1 GBP = 91.20 INR                       

BREAKING NEWS

എംസി റോഡില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ; ലോറിക്കും മറ്റ് വാനുകള്‍ക്കും ഇടയില്‍പ്പെട്ട് നിശേഷം തകര്‍ന്നത് കാര്‍

Britishmalayali
kz´wteJI³

കോട്ടയം: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപമാണ് അപകടം നടന്നത്. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാണ് മരിച്ചത്. അമ്മ പ്രമീളയെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് സംഭവം നടന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.

ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റു മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ടാങ്കര്‍ ലോറിക്കും മറ്റ് വാനുകള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ നിശേഷം തകരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ചങ്ങനാശേരിയില്‍ നിന്ന് പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിനാഥിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category