1 GBP = 91.20 INR                       

BREAKING NEWS

തനി തങ്കത്തില്‍ തീര്‍ത്ത ടോയ്ലറ്റ് ഉണ്ടാക്കി ഫീസ് ഈടാക്കി ഉപയോഗിക്കാന്‍ അനുവദിച്ചു; ഓക്സ്ഫോര്‍ഡിലെ കൊട്ടാരത്തില്‍ നിന്നും കോടികളുടെ കക്കൂസ് അപ്രത്യക്ഷമായി; സ്വര്‍ണ ടോയ്ലറ്റ് മോഷണം പോയ കഥയിങ്ങനെ

Britishmalayali
kz´wteJI³

ക്സ്ഫോര്‍ഡ്ഷെയറിലെ  ബ്ലെന്‍ഹെയിം പാലസില്‍ നിന്നും തനി തങ്കത്തില്‍ തീര്‍ത്ത ടോയ്ലറ്റ് മോഷണം പോയെന്ന് റിപ്പോര്‍ട്ട്. ഫീസീടാക്കി ഉപയോഗിക്കാന്‍ അനുവദിച്ച ടോയ്ലറ്റാണ് അടിച്ച് മാറ്റപ്പെട്ടിരിക്കുന്നത്. സ്വര്‍ണ ടോയ്ലറ്റ് മോഷണം പോയ കഥ ഏവരും ഞെട്ടലോടെയാണ് ശ്രവിച്ചിരിക്കുന്നത്. ഏതാണ്ട് അഞ്ച് മില്യണ്‍ പൗണ്ട് വിലയാണിതിന് പ്രതീക്ഷിക്കുന്നത്. ഇന്നലെ അതിരാവിലെയാണ് ടോയ്ലറ്റ് മോഷണം പോയിരിക്കുന്നത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കാറ്റലന്‍ ഡിസൈന്‍ ചെയ്ത ടോയ്ലറ്റ് രണ്ട് ദിവസം മുമ്പായിരുന്നു ഏവര്‍ക്കും കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കാനാരംഭിച്ചിരുന്നത്.

ഓക്സ്ഫോര്‍ഡ്ഷെയര്‍ പാലസില്‍ നടന്ന എക്സിബിഷന്റെ ഭാഗമായിട്ടായിരുന്നു ഇത് പ്രദര്‍ശനത്തിന് വച്ചിരുന്നത്. പാലസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്ന് മിനുറ്റ് സമയം അനുവദിച്ച് ഈ ടോയ്ലറ്റ് പണം നല്‍കി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. ഈ മോഷണവുമായി ബന്ധപ്പെട്ട് 66 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് തെയിസം വാലി പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇത് വളരെ വിലയേറിയതും അപൂര്‍വവുമായി ടോയ്ലറ്റാണെന്നാണ് ബ്ലെന്‍ഹെയിം പാലസിന്റെ ചീപ് എക്സിക്യൂട്ടീവ് ഓഫീസറായ ഡൊമിനിക് ഹാരെ പ്രതികരിച്ചിരിക്കുന്നത്.

സംഭവം പോലീസില്‍ അറിയിച്ചപ്പോള്‍ അവര്‍ കുതിച്ചെത്തിയിരുന്നുവെന്നും ഹാരെ വെളിപ്പെടുത്തുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നുണ്ടെന്നാണ് ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് നിക്കോള്‍സ് പറയുന്നത്. ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍ ഗുഗ്ഗെന്‍ഹെയിം മ്യൂസിയത്തിന് വേണ്ടിയാണ് കാറ്റലന്‍ ഈ ടോയ്ലറ്റ് ഡിസൈന്‍ ചെയ്തിരുന്നത്. ഇവിടെ ഒരു ലക്ഷ്തോളം പേര്‍ ഈ ടോയ്ലറ്റ് ഉപയോഗിക്കാന്‍ ക്യൂ നിന്ന കാലമുണ്ടായിരുന്നു. കാറ്റലന്റെ ബ്രിട്ടനിലെ ആദ്യത്തോ സോളോ ഷോയ്ക്കിടെയാണ് ടോയ്ലറ്റ് മോഷണം പോയിരിക്കുന്നത്. ഈ ടോയ്ലറ്റിന് പുറമെ അദ്ദേഹത്തിന്റെ നിരവധി പ്രശസ്തമായ സൃഷ്ടികള്‍ ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാത്രിയില്‍ പാലസിലേക്ക് കടന്ന് കയറി മോഷ്ടാക്കല്‍ പുലര്‍ച്ചെ 4.50ന് സ്വര്‍ണ ടോയ്ലറ്റ് അടിച്ച്മാറ്റി സ്ഥലം വിടുകയായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. കവര്‍ച്ചക്കിടെ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കവര്‍ച്ചയില്‍ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ കവര്‍ച്ചയെക്കുറിച്ചോ ടോയ്ലറ്റിനെ കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശമുണ്ട്. 2016നും 2017നും ഇടയില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഈ ടോയ്ലറ്റ് പണം നല്‍കി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗുഗ്ഗെന്‍ഹെയിം മ്യൂസിയത്തിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category