1 GBP = 91.20 INR                       

BREAKING NEWS

സ്മാര്‍ട്ട് മോട്ടോര്‍ വേ നടപ്പിലാക്കിയ എം40യിലും എം4ലും യാത്ര ചെയ്യുന്നവര്‍ കരുതല്‍ എടുക്കുക; ഒരു ക്യാമറയില്‍ നിന്നും വര്‍ഷം പ്രതീക്ഷിക്കുന്നത് ആറ് ലക്ഷം പൗണ്ട് പിഴ; കാറുടമകളെ പിഴിഞ്ഞെടുക്കാന്‍ പദ്ധതി തയ്യാര്‍

Britishmalayali
kz´wteJI³

റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ അത്ര ശ്രദ്ധ പുലര്‍ത്താത്ത ആളാണോ നിങ്ങള്‍? എന്നാല്‍ എം 40യിലും എം4ലും യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു. ഇവിടങ്ങളില്‍ സ്മാര്‍ട്ട് മോട്ടോര്‍വേ നടപ്പിലാക്കിയതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ നിങ്ങളുടെ നിയമലംഘനം പകര്‍ത്തപ്പെട്ടാല്‍ അതിലൂടെ 100 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ചുമത്തുമെന്ന് ഓര്‍മിച്ചാല്‍ നന്നായിരിക്കും. ഇത്തരത്തിലുള്ള ഒരു ക്യാമറയില്‍ നിന്നും പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത് ആറ് ലക്ഷം പൗണ്ടിന്റെ വരുമാനമാണ്. കാറുടമകളെ പിഴിയാനുള്ള ഈ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഈ മോട്ടോര്‍വേയിലെ സ്മാര്‍ട്ട് സെക്ഷനുകളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അധിക ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി പോലീസ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ പോലീസ് സേനകളിലൊന്നായ തെയിംസ് വാലി പോലീസാണ് ഈ ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിനായി അധികമായി 15 സിവിലിയന്‍ ജീവനക്കാരെ നിയമിക്കുന്നത്. ഈ വര്‍ഷം അവസാനം ഹൈവേസ് ഇംഗ്ലണ്ട്  എം4ലും എം40ലും സ്മാര്‍ട്ട്സെക്ഷനുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണീ അധിക നിയമനം.

പുതിയ സിസ്റ്റത്തിലൂടെ ഡ്രൈവര്‍മാരെ കറവപ്പശുക്കളാക്കി മാറ്റുകയാണെന്നാണ് പരക്കെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ഇവിടെ വ്യത്യസ്തമായ വേഗതാപരിധികളും എക്സ്ട്രാ ലൈന്‍ പോലെ ഹാര്‍ഡ് ഷോര്‍ഡറും തിരക്കേറിയ സമയത്ത് ഏര്‍പ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് മേല്‍ പിഴയും പെനാല്‍റ്റി പോയിന്റുകളും ചുമത്തപ്പെടാനിടയാക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ട്രാഫിക്കിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് മോട്ടോറിസ്റ്റുകളെ പകല്‍ക്കൊള്ളയ്ക്ക് വിധേയമാക്കുന്ന നടപടിയാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

സുരക്ഷിതമായി വണ്ടി നിര്‍ത്താന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് എം 1ല്‍ നാല് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്മാര്‍ട്ട് മോട്ടോര്‍വേകള്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇവ വ്യാപിപ്പിക്കുന്നതിനുള്ള നീക്കമുണ്ടായിരിക്കുന്നതെന്നത് കടുത്ത വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.ഇപ്പോഴുളള നിയമങ്ങള്‍ തന്നെ ഫലപ്രദമായി നടപ്പിലാക്കിയാല്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മോട്ടോറിസ്റ്റുകളെ കൊള്ളയടിക്കേണ്ടതില്ലെന്നാണ് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറയുന്നത്. പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ വേഗതാ പരിധി ലംഘിക്കുന്നതിനെ തുടര്‍ന്നും റെഡ് എക്സിനാല്‍ താല്‍ക്കാലികമായി പ്രവേശനം തടഞ്ഞ ലെയ്നുകളിലേക്ക് കടന്ന് കയറുന്നതിനെ തുടര്‍ന്നും പിടിക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ പെരുകുമെന്നാണ് തെയിംസ് വാലി പോലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category