1 GBP = 92.40 INR                       

BREAKING NEWS

കബഡി... കബഡി... ഓണക്കാലത്തു കേരളത്തിലെ ഗ്രാമങ്ങളില്‍ കേട്ട കബഡിവിളി കേള്‍ക്കാന്‍ തയ്യാറെടുത്തു സ്‌കോട്ട്ലന്റ്; യൂറോപ്യന്‍ കപ്പിലേക്കുള്ള ഇംഗ്ലീഷ് ടീമില്‍ ഇടം കണ്ടെത്തി വൂസ്റ്റര്‍ മലയാളി സജു താരമാകുന്നു; 85 കിലോ തൂക്കമുള്ള മുന്‍ കബഡി കളിക്കാര്‍ക്ക് ഇംഗ്ലീഷ് ടീമില്‍ ഇടം പിടിക്കാന്‍ സുവര്‍ണാവസരം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ആലപ്പുഴക്കാരന്‍ സജു മാത്യു കൊട്ടാരം ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ ആവേശമാണ്. യുകെ മലയാളികളില്‍ അധികം പേര്‍ക്കും അപരിചിതനും. എന്നാല്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ എത്തി നിരന്തരം കബഡി പരിശീലനം നടത്തുന്ന സജു മാത്യു ഇപ്പോള്‍ യുകെയില്‍ താരമാണ്. അടുത്തമാസം ഗ്ലാസ്‌കോയില്‍ നടക്കുന്ന യൂറോപ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടീഷ് ദേശീയ ടീമിലേക്കു സെലക്ഷന്‍ കിട്ടിയ ഏക മലയാളിയാണ് സജു മാത്യു.

കുട്ടിക്കാലത്തു നാട്ടിലെ പ്രധാന കായിക വിനോദമായ കബഡി കളിയ്ക്കാന്‍ പോയ പരിചയമാണ് ഈ ആലപ്പുഴക്കാരനെ ഇപ്പോള്‍ ദേശീയ കബഡി ടീമില്‍ എത്തിച്ചിരിക്കുന്നത്. കബഡി ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങളില്‍ ഇനിയും ഇടം പിടിക്കാത്തതിനാല്‍ ഇന്ത്യക്കാരനായ അശോക് ദേവ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് സജു ഉള്‍പ്പെടെയുള്ളവരെ ഇപ്പോള്‍ ദേശീയ ടീമില്‍ വരെ എത്തിച്ചിരിക്കുന്നത്.

യുകെയിലെ റഗ്ബി മത്സരവുമായി ഏകദേശ സാദൃശ്യമുള്ള കബഡിയെ അന്താരാഷ്ട്ര മത്സര വേദിയില്‍ എത്തിക്കാന്‍ ദീര്‍ഘനാളായി അശോക് ദേവ് നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ എത്തി നില്‍ക്കുന്നത്. ടീം രൂപീകരിക്കാന്‍ ഉള്ള നെട്ടോട്ടത്തിലാണ് യാദൃശ്ചികമായി സജു ടീം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി കബഡിക്കായി കളത്തിലിറങ്ങാത്ത സജു ഇപ്പോള്‍ രണ്ടു വര്‍ഷത്തിലധികമായി നടത്തുന്ന നിരന്തര പരിശീലനമാണ് അദ്ദേഹത്തെ ദേശീയ ടീമില്‍ എത്തിച്ചിരിക്കുന്നത്. യുകെയില്‍ കബഡിയുടെ പ്രോത്സാഹനത്തിനായി ഇതിനകം അനേകം പ്രദര്‍ശന മത്സരങ്ങളിലും അദ്ദേഹം ടീം ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.

ഷെഫീല്‍ഡ് മേള, ഗ്ലാസ്‌ഗോ മേള എന്നിവയില്‍ ഒക്കെ എത്തിയത് കളിയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ്. പ്ലസ്ടു വിദ്യാഭ്യസ ശേഷം കബഡി ഗ്രൗണ്ടില്‍ ഇറങ്ങാതെ സജു സ്വപ്നത്തില്‍ പോലും കരുതിയതല്ല താന്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങുമെന്ന്. അതും പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. എന്നാല്‍ വിധി സാജുവിനായി കരുതിയത് മറ്റൊന്നാണ്.
നഴ്സിങ് പഠിക്കാന്‍ പോയപ്പോള്‍ കബഡി കളിയും അദ്ദേഹം കേരളത്തില്‍ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ കെയറര്‍ ആയി വൂസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സജു നാഷണല്‍ ടീമിന്റെ ഭാഗമാണെന്നു അടുത്ത സുഹൃത്തുക്കള്‍ പോലും തിരിച്ചറിയുന്നില്ല. അതൊക്കെ തികച്ചും സ്വകാര്യമാണ് എന്ന് കരുതുവാന്‍ ആണ് ഈ ചെറുപ്പക്കാരന് ഇഷ്ടം.
എന്നാല്‍ തനിക്കു ലഭിച്ച സിലക്ഷന്‍ ഭാഗ്യം മറ്റാര്‍ക്കു എങ്കിലും കിട്ടുന്നത് നല്ലതു ആണല്ലോ എന്നാണ് സജു ഇപ്പോള്‍ ചിന്തിക്കുന്നത്. കബഡിയെ സജീവമായി പരിഗണിക്കുന്ന യുകെ മലയാളികള്‍ക്ക് ഇപ്പോള്‍ സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടെന്നാണ് സജു പറയുന്നത്.
തൂക്കം 85 കിലോയില്‍ കൂടരുത് എന്ന നിബന്ധന പാലിക്കണം എന്ന് മാത്രം. സിലക്ഷന്‍ ലഭിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ ഇംഗ്ലണ്ടിനു വേണ്ടി ജേഴ്‌സി അണിയാന്‍ സാധിക്കും. അതും ഒക്ടോബറില്‍ നടക്കുന്ന യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപില്‍ തന്നെ. ഇംഗ്ലണ്ട് എ ടീമിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഹാലിഫാക്‌സില്‍ കളിച്ചതോടെയാണ് സാജുവിന് ദേശീയ ടീമിലേക്കു വഴി തുറക്കുന്നത്.
ഒക്ടോബറിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കളിയ്ക്കാന്‍ ഇംഗ്ലണ്ട് സ്‌കോട്ട്ലന്റ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, ഇറ്റലി, പോളണ്ട്, ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും എന്നുറപ്പാണ്. ഇത് കൂടാതെ കോര്‍പറേറ്റുകളുടെ പിന്തുണയോടെ നാലു പ്രൊഫഷണല്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. ഇതോടെ 12 ടീമുകളുടെ വാശിയേറിയ മത്സരത്തിനാകും കബഡി ദേശീയ ചാമ്പ്യന്‍ഷിപ് വഴി തുറക്കുക.
ഏഴു കളിക്കാരുമായി കളത്തിലിറങ്ങുന്ന ടീമിന് നാലു പകരക്കാരെയാണ് അന്താരാഷ്ട്ര കളിനിയമം അനുവദിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, റൗണ്ട് എന്നീ രണ്ടു ഫോര്‍മാറ്റുകളിലാണ് കബഡി കളിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റാണ് ഇംഗ്ലണ്ടിലെ മത്സരങ്ങള്‍. ഇത്തവണ ഇംഗ്ലണ്ടും സ്‌കോട്ട്ലന്റും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category