1 GBP = 92.00 INR                       

BREAKING NEWS

ഡ്രോണ്‍ ആക്രമണം ഉണ്ടായത് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അബ്ഖൈഖില്‍; ആകാശം മുട്ടെ ഇപ്പോഴും തീയാളുന്നു; എണ്ണ ഉത്പാദനം പകുതിയായി കുറയുമെന്ന് സമ്മതിച്ച് സൗദി അറേബ്യ; ഹൂതികളുടെ അക്രമത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കയും സൗദിയും; പ്രതികരിക്കാതെ ഇറാന്‍; ഹുതികള്‍ നല്‍കുന്നത് അക്രമം തുടരുമെന്ന സൂചനകളും; ഗള്‍ഫ് പ്രതിസന്ധി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍

Britishmalayali
kz´wteJI³

റിയാദ്: സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയ്ക്കുനേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 2 എണ്ണ സംഭരണ ശാലകള്‍ക്കു തീപിടിച്ചു വന്‍ നാശനഷ്ടം ഉണ്ടാകുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ അത് സൃഷ്ടിക്കുന്നത് യുദ്ധ സമാനമായ അന്തരീക്ഷമാണ്. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളുള്ള അബ്ഖുയൈഖ്, ഖുറൈസ് എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു യെമന്‍ വിമതരായ ഹൂതികളുടെ ആക്രമണം. ഇതിന് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്നാണ് അമേരിക്കയും സൗദിയും ആരോപിക്കുന്നത്. ഇതാണ് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.

ആളപായമില്ല. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളുള്ള അബ്ഖുയൈഖ്, ഖുറൈസ് എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു യെമന്‍ വിമതരായ ഹൂതികളുടെ ആക്രമണം. തീ നിയന്ത്രണ വിധേയമാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്കിലും ഇപ്പോഴും തീ ഉയരുകയാണ്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഉത്പാദന, ശുദ്ധീകരണ, സംസ്‌കരണ സംവിധാനമുള്ള സ്ഥാപനമാണ് സൗദി ആരാംകോ. അവരുടെ അസംസ്‌കൃത എണ്ണയുടെ വലിയൊരുഭാഗം ശുദ്ധീകരണവും സംസ്‌കരണവും നടക്കുന്നത് അബ്ഖുയൈഖ് പ്ലാന്റിലാണ്. 2006-ല്‍ അല്‍ഖായിദ ഇവിടം ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ രണ്ടു സുരക്ഷാസൈനികരും രണ്ടുചാവേറുകളും കൊല്ലപ്പെട്ടിരുന്നു. ഇതേ പ്ലാന്റിലാണ് വീണ്ടും ആക്രമണം.

എണ്ണ ഉത്പാദനം പകുതിയായി കുറയ്ക്കേണ്ടി വരുമെന്ന് സൗദിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അബ്ഖൈഖിലെ ആക്രമണം ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. ഈ 2 കേന്ദ്രങ്ങളിലും 10 ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തോളം തീഗോളങ്ങള്‍ ഉയര്‍ന്നതുകൂടാതെ, പുകയും മറ്റും ജനങ്ങളെ പരിഭാന്തരാക്കി. ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയും വെടിയൊച്ചയും കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. ഇതിന് മുന്‍പും അരാംകോ എണ്ണസംഭരണ ശാലയ്ക്കുനേരെ ഹൂതി ആക്രമണം നടന്നിട്ടുണ്ട്. ആളപായമില്ലെന്നും പെട്ടെന്നുതന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. അബ്ഖുയൈഖിലെയും ഖുറൈസിലെയും ആരാംകോ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കള്‍ നിറച്ച പത്തു ഡ്രോണുകളാണ് അയച്ചതെന്ന് അല്‍ മസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവകരാര്‍ വിഷയത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷത്തിന്റെ തോത് ഉയര്‍ത്തുന്നതാണ് പുതിയ സംഭവവികാസം. സൗദി അറേബ്യയ്ക്കുള്ളില്‍ മുന്‍പും ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ഡ്രോണുകളാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുദ്ധം തുടരുകയാണെങ്കില്‍ വിമതരുടെ ആക്രമണം ശക്തമാകുമെന്നും അക്രമം അവസാനിപ്പിക്കുക മാത്രമാണ് സൗദിക്കുമുന്നിലുള്ള പോംവഴിയെന്നും ആക്രമണസന്ദേശം പുറത്തുവിട്ട ഹൂതി സൈനികവക്താവ് അല്‍ മസരിയ വാര്‍ത്താചാനലിലൂടെ വ്യക്തമാക്കി. റിയാദിന് 330 കിലോ മീറ്റര്‍ വടക്ക് കിഴക്കാണു ഡ്രോണ്‍ ആക്രമണമുണ്ടായ എണ്ണപ്പാടം.

സൗദിയിലെ ജനവാസകേന്ദ്രമായ അബഹയിലെ വിമാനത്താവളം ഉള്‍പ്പെടെ അതിര്‍ത്തിമേഖലകളില്‍ കഴിഞ്ഞ ഏതാനുംമാസങ്ങളിലായി ഒട്ടേറെ ഡ്രോണ്‍ ആക്രമണങ്ങളാണ് ഹൂതിവിമതര്‍ നടത്തിവന്നിരുന്നത്. ഇവര്‍ക്ക് ഇറാന്റെ രഹസ്യപിന്തുണയുണ്ടെന്ന് സൗദി നേരത്തേതന്നെ ആരോപിക്കുന്നുണ്ട്. ആക്രമണത്തെ യു.എ.ഇ. ശക്തമായി അപലപിച്ചു. മേഖലയിലെ സുരക്ഷിതത്വവും സ്ഥിരതയും തകര്‍ക്കാന്‍ ഹൂതിവിമതര്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണമന്ത്രാലയം അപലപിച്ചു. സൗദിയുടെ സുരക്ഷിതത്വത്തിന് നേരെയുണ്ടാകുന്ന ഏതുനീക്കവും യു.എ.ഇ.യ്ക്കുകൂടി എതിരാണ്. തീവ്രവാദികള്‍ക്കുനേരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് യു.എ.ഇ. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
യെമെനിലെ ഹൂതിവിമതര്‍ക്കുനേരെ 2015 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധത്തിലാണ്. കഴിഞ്ഞമാസം ശൈബയിലെ എണ്ണക്കുഴല്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായിരുന്നു. മേയില്‍ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.

ആക്രമണം നടന്നത് 2000 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരമുള്ള പ്ലാന്റില്‍
അരാംകോയുടെ കണക്കനുസരിച്ച് 2000 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ശേഖരമുണ്ട് ഖുറൈസില്‍. പ്രതിദിനം പത്തു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പുലര്‍ച്ച 4.15നാണ് രണ്ടിടങ്ങളിലും ഡ്രോണുകള്‍ പതിച്ചത്.

കഴിഞ്ഞ മാസവും ഹൂതികള്‍ അരാംകോക്ക് നേരെ ആക്രമണശ്രമം നടത്തിയിരുന്നു.ആക്രമണത്തെ അപലപിക്കുന്നതായി സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ അബിസിദ് വ്യക്തമാക്കി. സാധാരണ ജനങ്ങളെ അപകടപ്പെടുത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുലര്‍ച്ച തുടര്‍ച്ചയായി സ്ഫോടന ശബ്ദം കേട്ട ഉടന്‍ ആളുകള്‍ ദമ്മാം മേഖലയിലേക്ക് മാറിയതായി പ്രദേശത്തെ മലയാളികള്‍ പറഞ്ഞു. ഗ്യാസ് ലീക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് സുരക്ഷയുടെ ഭാഗമായി ദമ്മാമിലേക്ക് മാറിയത്.
രാവിലെ അഞ്ചരയായപ്പോഴേക്കും അപകടഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. അബ്ഖുയൈഖ് ടൗണില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ്.

ഇറാന്‍ ഇഫക്ട്
ഗള്‍ഫ് മേഖലയില്‍ ആശങ്ക പെരുകുകയാണ്. ഇന്നത്തെ ഡ്രോണ്‍ ആക്രമണത്തില്‍ അരംകോയ്ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006 ഫെബ്രുവരിയില്‍ ഇവിടെ അല്‍ഖ്വയിദയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകള്‍ 2015 മുതല്‍ സംഘര്‍ഷത്തിലാണ്. ഇവിടെ ഇടയ്ക്കിടെ ഡ്രോണ്‍ ആക്രമണം ഹൂതി വിമതര്‍ നടത്താറുണ്ട്. യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. നേരത്തെ അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നേരത്തെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

നാല് വര്‍ഷം മുമ്പ് യമനില്‍ വിമത പ്രവര്‍ത്തനം നടത്തുന്ന ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവര്‍ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈല്‍ വേധ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തായിഫില്‍വെച്ച് തകര്‍ത്തിരുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. ഹൂതികളെ മറയാക്കി ഇറാന്‍ ആക്രമണം നടത്തുന്നു എന്നാണ് സൗദിയുടെ പരാതി. ഇപ്പോഴത്തെ ആക്രമണത്തിനും ഇറാന് കൈകഴുക്കാന്‍ സാധിക്കില്ലെന്നാകും സൗദി വാദിക്കുക. ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും.

നിലവില്‍ ഈ സംഘര്‍ഷത്തില്‍ സൗദി പക്ഷത്താണ് അമേരിക്ക. എന്നാല്‍, അമേരിക്കയുടെ ഭീഷണിയെ ചെറുക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് ഇറാന്‍ നിലപാട്, അടുത്തിടെ ഡ്രോണുകള്‍ക്ക് നേരെ തൊടുക്കാവുന്ന വിധത്തിലുള്ള യാസിന്‍ മിസൈലുകളാണ് ഇറാന്‍ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെന്‍സറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാന്‍ എന്ന മിസൈലാണ് മറ്റൊന്ന്. അടുത്തിടെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ അടക്കം ഇറാന്‍ പിടിച്ചെടുത്തിരുന്നു.
യെമനിലെ പ്രശ്നങ്ങളും ഹൂതികളും
യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹുതി. 1992ല്‍ 'അന്‍സാറുള്ളാ ' എന്ന പേരിലാണ് ഹുസൈന്‍ ബദ്‌റുദ്ദീന്‍ അല്‍ ഹൂതി സൈദിയുടെ നേൃത്വത്തില്‍ ഷിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.'ബിലീവ് യൂത്ത്' എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്. പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്‌കാരിക പ്രവര്‍ത്തനമാണ് ഇവര്‍ ആദ്യഘട്ടത്തില്‍ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിന്റെയും മിതവാദ ആശയത്തിന്റെയും കാഴ്ചപ്പാടുകള്‍ വിഭാഗീയത സൃഷ്ടിച്ചു. അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് ആക്രമണങ്ങള്‍ ഇവരെ സായുധ പോരാട്ടത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ആദ്യമായി ഏറ്റുമുട്ടിയത് സാലിഹ് ഭരണകൂടത്തോടായിരുന്നു. 2004ല്‍ സഅദ പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ഓപ്പറേഷനിലാണ് സ്ഥാപകന്‍ ഹുസൈന്‍ അല്‍ ഹൂഥി കൊല്ലപ്പെടുന്നത്. തുടര്‍ന്നു സഹോദരന്‍ അബ്ദുല്‍ മലിക് അല്‍ ഹൂതിയുടെ നേതൃത്വമേറ്റെടുത്തു.

യെമന്‍ തലസ്ഥാനമായ സനയിലേക്ക് ആക്രമിച്ചു കയറിയ ഹൂതികള്‍ വര്‍ഷങ്ങളായി പോരാടുകയാണ്. സനായുടെ വലിയൊരു പ്രദേശം കയ്യടക്കും മുമ്പ് ദേശീയ സേനയുമായി നിരവധി ദിവസങ്ങള്‍ നീണ്ട പോരാട്ടവും അവര്‍ നടത്തി. 2011-നു ശേഷമാണ് അവര്‍ ഈ ശക്തി കൈവരിച്ചത്. ഒരു യെമന്‍ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ളാമിക ശാഖയാണ് ഹൂതികള്‍. സുന്നി ഭൂരിപക്ഷ യെമനില്‍ സയിദികള്‍ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം സായുധവത്കരിക്കപ്പെട്ടത്. 2004 മുതല്‍ പലപ്പോഴായി ഹൂതികള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണ്. നീണ്ട 20 കൊല്ലക്കാലം യെമന്‍ അടക്കിഭരിച്ച ഏകാധിപതി പ്രസിഡണ്ട് അലി അബ്ദുല്ല സലേക്കെതിരെ 2011-ല്‍ ഉയര്‍ന്നുവന്ന അറബ് വസന്ത മുന്നേറ്റങ്ങളെ ഹൂതികള്‍ വലിയതോതില്‍ പിന്തുണച്ചു. എന്നാല്‍ 2011-ല്‍ അമേരിക്കയുടെ പിന്തുണയുള്ള ധാരണയുടെ ഭാഗമായി സലേയെ മാറ്റി ഹാദിയെ ഭരണമേല്‍പ്പിച്ചതും (തെരഞ്ഞെടുപ്പ് നടത്തും വരെയുള്ള ഒരു പരിവര്‍ത്തന സര്‍ക്കാരിനെയാണ് ഹാദി നയിക്കുന്നത്) ഹൂതികളെ സംതൃപ്തരാക്കിയില്ല. ഈ സര്‍ക്കാരില്‍ ഹൂതികള്‍ക്ക് ഒരു പ്രാതിനിധ്യവും കിട്ടിയില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത പഴയ സര്‍ക്കാരില്‍ നിന്നും വിഭിന്നമല്ല പുതിയ സര്‍ക്കാരെന്നും അവര്‍ കണക്കുകൂട്ടി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളാത്ത സംവിധാനം. ഹൂതി കലാപം തുടര്‍ന്നു-ഒടുവില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കും വരെ.

2014 പകുതിയോടെ ഇന്ധന വിലയിളവ് വെട്ടിക്കുറച്ചതിനെതിരെ നിലവിലെ സര്‍ക്കാരിനെതിരായി ഹൂതികള്‍ പ്രതികരിച്ചു തുടങ്ങി. പ്രതിഷേധം പോരാട്ടമാവുകയും, സെപ്റ്റംബര്‍ 18-ഓടെ സനായിലെത്തുകയും ചെയ്തു. യെമന്‍ സേനയെ തോല്‍പ്പിച്ച ഹൂതികള്‍ സുന്നി സായുധ സംഘങ്ങളുമായി ബന്ധമുള്ള സൈനികോദ്യഗസ്ഥരെ വധിക്കുകയും ചെയ്തു. ചില സേനാവിഭാഗങ്ങള്‍ കൂറുമാറി. സെപ്റ്റംബര്‍ മുതല്‍ ഹൂതികള്‍ സനായില്‍ പിടിമുറുക്കി. ഏറ്റവും പുതിയ മുന്നേറ്റത്തോടെ ഹൂതികള്‍ സനായിലെ സര്‍ക്കാര്‍ സേനയെ പരാജയപ്പെടുത്തി. ഭരണഘടന നയങ്ങളും സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ സരക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് സൈനിക നടപടിയെന്ന് ഹൂതി നേതാവ് അബ്ദെല്‍ മാലികി അല്‍-ഹൂതി പറയുന്നു. ഹാദിയെ പുറത്താക്കാന്‍ ഉദ്ദേശമില്ലെന്ന് പറഞ്ഞ അല്‍-ഹൂതി, ഹാദി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെങ്കില്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. സര്‍ക്കാര്‍ സേനയുടെ ആക്രമണവും യു എസ് ബോംബാക്രമണവും തെക്കന്‍ യെമനിലെ വന്‍തോതില്‍ ജനാവാസമുള്ള പ്രദേശങ്ങളില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ നിരവധി ഗ്രാമപ്രദേശങ്ങളില്‍ സംഘം ഇപ്പൊഴും നിയന്ത്രണം കയ്യാളുന്നു. യെമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് സൗദിയുടെ നേതൃത്വത്തിലാണ്. ഇതാണ് സൗദിക്കെതിരെ നിരന്തര ആക്രമണത്തിന് ഹൂതികളെ പ്രേരിപ്പിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category