1 GBP = 91.20 INR                       

BREAKING NEWS

ഒരു കുപ്പി വൈനോ നാല് ക്യാന്‍ ബിയറോ മാത്രം അനുവദിക്കും; ബ്രാന്‍ഡിയും വിസ്‌കിയും അടങ്ങിയ മദ്യങ്ങള്‍ക്ക് നിരോധനം; അത്യാവശ്യക്കാര്‍ ഒരു കുപ്പിക്ക് 30 പൗണ്ട് അടയ്ക്കണം; യൂറോ സ്റ്റാറില്‍ യാത്ര ചെയ്യുന്നവര്‍ പുതിയ നിയമം അറിയുക

Britishmalayali
kz´wteJI³

യൂറോ സ്റ്റാര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മദ്യം കൊണ്ടുപോകുന്നതിലേര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരേ വ്യാപക പ്രതിഷേധം. ഒരു കുപ്പി വൈനോ നാല് ക്യാന്‍ ബിയറോ മാത്രം കൊണ്ടുപോകാനാണ് ഇ്‌പ്പോള്‍ അനുവാദമുള്ളത്. വിസ്‌കിയോ ബ്രാന്‍ഡിയോ പോലുള്ള മദ്യങ്ങള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. അവധിയാഘോഷിക്കാന്‍ പോകുന്നവര്‍ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനിലെ മദ്യനിയന്ത്രണം യാത്രക്കാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


യൂറോ സ്റ്റാര്‍ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മദ്യം വിളമ്പുന്നുണ്ടെന്നിരിക്കെയാണ് ഈ നിയന്ത്രണം കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ മദ്യം കൊണ്ടുപോകണമെങ്കില്‍ അതിന് പ്രത്യേകം ചാര്‍ജ് നല്‍കണം. ഇത്തരത്തില്‍ അധികമായി കൈവശം വെക്കുന്ന ഓരോ കുപ്പിക്കും 30 പൗണ്ട് വീതമാണ് അധികം ചാര്‍ജ് ചെയ്യുന്നത്. യാത്രക്കാര്‍ക്ക് സമാധാനപൂര്‍ണമായ യാത്ര പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ് മദ്യനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് യൂറോ സ്റ്റാര്‍ വക്താവിന്റെ വാദം.

30 പൗണ്ട് അധികം കൊടുത്താലും മദ്യം കൊണ്ടുപോകാമെന്ന ഇളവ് ചുരുക്കം റൂട്ടുകളില്‍ മാത്രമേ അനുവദിച്ചിട്ടൂള്ളൂ. ലണ്ടന്‍, പാരീസ്, ബ്രസല്‍സ്, ലീല്‍ തുടങ്ങിയ റൂട്ടുകളില്‍ ഇത്തരത്തില്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കും. ശേഷിച്ച പല റൂട്ടുകളിലും മദ്യത്തിന് കടുത്ത നിയന്ത്രണമാണുള്ളത്. യൂറോസ്റ്റാറിന്റെ ആകര്‍ഷണീയത തന്നെ ഇ്ല്ലാതാക്കുന്ന നിയന്ത്രണമാണിതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

സമ്മാനമായി കിട്ടുന്ന ചെറിയ കുപ്പി മദ്യം പോലും കൊണ്ടുപോകാന്‍ അനുവാദമില്ലാത്തത് ക്രൂരമാണെന്ന് ന്യൂകാസില്‍കാരിയായ ക്ലെയര്‍ ടെയ്റ്റ് പറയുന്നു. വിമാനയാത്രയെക്കാള്‍ ആസ്വാദ്യകരമായതിനാലാണ് യൂറോസ്റ്റാര്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍, ഭാവിയിലെ യാത്രകള്‍ക്ക് യൂറോ സ്റ്റാറിനെ ആശ്രയിക്കണമോ എന്ന കാര്യം പുനപരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

ഫുട്‌ബോള്‍ മത്സരങ്ങള്‍ പോലുള്ളവയ്ക്കുവരുന്ന ആരാധകരെ ഉദ്ദേശിച്ചുള്ളതാണ് പ്രധാനമായും ഈ നിയന്ത്രണമെന്നാണ് കരുതുന്നത്. മദ്യപിച്ച് ട്രെയിനുകളില്‍ മറ്റ് യാത്രക്കാര്‍ക്ക് പ്രശ്‌നമാകുന്ന തരത്തില്‍ യാത്ര ചെയ്യുന്ന ഇവരെ നിയന്ത്രിക്കുന്നതിനാണ് യൂറോസ്റ്റാര്‍ വിസ്‌കിയ്ക്കും മറ്റും വിലക്കേര്‍പ്പെടുത്തിയത്. കൂടുതല്‍ പണം മുടക്കി കുപ്പി കൈവശംവെക്കാമെന്ന ഇളവ് കൊണ്ടുവന്നതും ഇത്തരം അത്യാവശ്യക്കാര്‍ക്കുവേണ്ടിയാണ്. എന്നാല്‍, സാധാരണ അവധിയാഘോഷങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

എന്നാല്‍, 20 വര്‍ഷമായി സര്‍വീസ് നടത്തുന്ന യൂറോ സ്റ്റാറില്‍ ഇപ്പോള്‍ മാത്രം മദ്യത്തിന് നിയന്ത്രണം കൊണ്ടുവരേണ്ട ആവശ്യമെന്താണെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. യാത്ര പോകുന്നവര്‍, അതാത് നാട്ടിലെ മദ്യംകൂടി കൂടെക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരം ആഗ്രഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ് യൂറോ സ്റ്റാര്‍ ചെയ്തിട്ടുള്ളതെന്നും യാത്രക്കാര്‍ പരിഭവിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category