1 GBP = 91.20 INR                       

BREAKING NEWS

670 പൗണ്ടിന് ടെനെറൈഫില്‍ രണ്ടാഴ്ചയോ 235 പൗണ്ടിന് പാല്‍മയിലോ 332 പൗണ്ടിന് പ്രേഗിലോ ഒരാഴ്ച സുഖവാസം; 1000 പൗണ്ടിന് പത്ത് ദിവസം അര്‍ജന്റീനയില്‍; ക്രിസ്മസ് കാലത്ത് ഹോളിഡേയ്ക്ക് പോകാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ഏറ്റവും മികച്ച നിരക്ക്

Britishmalayali
kz´wteJI³

നിങ്ങള്‍ ക്രിസ്മസിന് ഹോളിഡേയ്ക്ക് പോകാന്‍ പദ്ധതിയിടുന്നുണ്ടോ.? എന്നാല്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്താല്‍ വമ്പന്‍ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇത്പ്രകാരം 670 പൗണ്ടിന് ടെനെറൈഫില്‍ രണ്ടാഴ്ചയോ 235 പൗണ്ടിന് പാല്‍മയിലോ 332 പൗണ്ടിന് പ്രേഗിലോ ഒരാഴ്ച സുഖവാസത്തിനാണ് അവസരമൊരുങ്ങുന്നത്. ഇതിന് പുറമെ 1000 പൗണ്ടിന് പത്ത് ദിവസം അര്‍ജന്റീനയില്‍ താമസിക്കാനൊരു വമ്പന്‍ ഓഫറും നിലവിലുണ്ട്.

ടെനെറൈഫില്‍ 33 ശതമാനം ഇളവ്
ക്രിസ്മസ് അവധിക്ക് മുന്‍കൂട്ടി ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ഇവിടുത്തെ എസ്‌ക്യൂലി സാന്റ് ക്രൂസ് 4 സ്റ്റാര്‍ ഹോട്ടലില്‍33 ശതമാനം ഇളവ് ലഭിക്കും. ഇതിനായി ഡിസംബര്‍ 17ന് ഗ്ലാസ്‌കോയില്‍ നിന്നും വിമാനമുണ്ട്. ഡിസംബര്‍ 31ന് തിരിച്ച് വരുകയും ചെയ്യാം. രണ്ട് പേര്‍ക്ക് പങ്ക് വയ്ക്കാവുന്ന റൂമിന് ഇവിടെ രണ്ടാഴ്ചത്തേക്ക് വരുന്ന ചെലവ് കൃത്യമായി പറഞ്ഞാല്‍ 678 പൗണ്ട് മാത്രമാണ്. കാനറി ഐലന്റിലെ ഏറ്റവും പ്രിയങ്കരമായ ഡെസ്റ്റിനേഷനാണ് ടെനെറൈഫ്. ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കായ സിയാം പാര്‍ക്ക് ഇവിടെയാണുള്ളത്. കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാന്‍ പറ്റിയ ഇടമാണിത്.ഇതിന് പുറമെ ടെയ്ഡ് നാഷണല്‍ പാര്‍ക്കും ഇവിടെയാണ്. സക്രിയമായ അഗ്‌നിപര്‍വതമായ മൗണ്ട് ടെയ്ഡ് ഇവിടെയാണുള്ളത്.

235 പൗണ്ടിന് പാല്‍മയില്‍ ഉല്ലസിക്കാം
ഇവിടുത്തെ 4 സ്റ്റാര്‍ ഹോട്ടലിലാണ് ക്രിസ്മസിന് 31 ശതമാനം ഇളവില്‍ ചെലവഴിക്കാനാവുന്നത്. ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡില്‍ നിന്നും ഡിസംബര്‍ 20ന് പുറപ്പെട്ട് ഡിസംബര്‍ 27ന് തിരിച്ചെത്താവുന്ന സ്‌കീമാണിത്. ഇതിനായി 234.50 പൗണ്ട് ചെലവാക്കി രണ്ട് പേര്‍ക്ക് പങ്ക് വയ്ക്കാവുന്ന റൂമില്‍ ഒരാഴ്ച കഴിയാം. പാല്‍മ ചരിത്ര പ്രാധാന്യമുള്ളതും നിരവധി കത്തീഡ്രലുകളുള്ളതുമായ നഗരമാണ്. കാറ്റെഡ്രാല്‍ ഡി മല്ലോര്‍ക അടക്കമുള്ള നിരവധി കാസിലുകള്‍ ഇവിടെയുണ്ട്.ഇതിന് പുറമെ കാസ്റ്റെല്‍ ഡി ബെല്‍വെര്‍, പലൗ ഡി ഐ ആമുഡൈയ്ന തുടങ്ങിയവയും ഇവിടുത്തെ ആകര്‍ഷക ഇടങ്ങളാണ്. പാല്‍മ മനോഹരമായ ബീച്ചുകളാല്‍ വലയം ചെയ്തിരിക്കുന്ന ഡെസ്റ്റിനേഷനാണ്.

പ്രാഗില്‍ 31 ശതമാനം ഇളവ്
ഇവിടുത്തെ 4 സ്റ്റാര്‍ ഹോട്ടലായ  പ്രാഗ് അപ്പാര്‍ട്ട്മെന്റ്ലില്‍ രണ്ട് പേര്‍ക്ക് പങ്ക് വയ്ക്കാവുന്ന റൂമില്‍ ഒരാഴ്ച താമസിക്കാന്‍ 331.50 പൗണ്ട് മാത്രമേ വേണ്ടി വരുന്നുള്ളൂ. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനായ പ്രാഗില്‍ ചരിത്ര പ്രാധാന്യമുള്ള ഏറെ ഇടങ്ങളുണ്ട്. നിറച്ചാര്‍ത്തണിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ ഓള്‍ഡ് ടൗണ്‍ സ്‌ക്വയര്‍, ഗോത്തിക് ചര്‍ച്ചുകള്‍, മധ്യകാലത്ത് ആസ്ട്രോണമിക്കല്‍ ക്ലോക്ക് തുടങ്ങിയവ ആരെയും ആകര്‍ഷിക്കും.

ബ്യൂണെസ് അയേഴ്സില്‍ 22 ശതമാനം ഇളവ്
അര്‍ജന്റീനയുടെ തലസ്ഥാനായ ബ്യൂണെസ് അയേഴ്സില്‍ ക്രിസ്മസ് അവധി ചെലവഴിക്കാന്‍ 22 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഇവിടുത്തെ 4 സ്റ്റാര്‍ ഹോട്ടലായ യുണിക് പാലസിയോ സാന്‍ ടെല്‍മോയില്‍ രണ്ട് പേര്‍ക്ക് പങ്ക് വച്ച് താമസിക്കാന്‍ പത്ത് രാത്രികള്‍ക്ക് വേണ്ടി വരുന്ന ചെലവ് 1013 പൗണ്ട് മാത്രമാണ്.1908ലെ ഒപേറ ഹൗസ് പ്രധാന ആകര്‍ഷണമാണ്. ഇവിടെ 2500 സീറ്റുകളുണ്ട്. ആധുനികമായ മാല്‍ബ മ്യൂസിയം ലാറ്റിന്‍ അമേരിക്കന്‍ ആര്‍ട്ടിന്റെ കേദാരമാണ്. ലണ്ടന്‍ ഹീത്രോവില്‍ നിന്നും ഡിസംബര്‍ 17ന് പുറപ്പെട്ട് ഡിസംബര്‍ 27ന് തിരിച്ചെത്താവുന്ന പാക്കേജാണിത്.

ബുഡാപെസ്റ്റില്‍ 22 ശതമാനം ഇളവ്
ഹംഗറിയുടെ തലസ്ഥാനായ ബുഡാപെസ്റ്റിലെ 4 സ്റ്റാര്‍ ഹോട്ടലായ ഗ്രീന്‍ ഹോട്ടല്‍ ബുഡാപെസ്റ്റില്‍ ഒരാഴ്ച രണ്ട് പേര്‍ക്ക് പങ്ക് വച്ച് താമസിക്കാവുന്ന റൂമിന് 246.50പൗണ്ട് മാത്രമേ ചെലവ് വരുന്നുള്ളൂ. ഡാന്‍ക്യൂ നദിയുടെ തീരത്തുളള മനോഹര പട്ടണമായ ബുഡാപെസ്റ്റില്‍ കാണാനേറെയുണ്ട്. ഹംഗേറിയന്‍ പാര്‍ലിമെന്റ് ബില്‍ഡിംഗ്, ബുഡാ കാസില്‍, സെന്റ് സ്റ്റീഫന്‍സ് ബസിലിക്ക തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്. ഡിസംബര്‍ 23ന് മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 30ന് തിരിച്ചെത്താവുന്ന വിധത്തിലുളള പാക്കേജാണിത്.

വാര്‍സായില്‍ 21 ശതമാനം ഇളവ്
പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സായിലെ 4 സ്റ്റാര്‍ ഹോട്ടലായ നോവോട്ടെല് വാര്‍സാ എയര്‍പോര്‍ട്ടില്‍ ഒരാഴ്ച രണ്ട് പേര്‍ക്ക് പങ്ക് വച്ച് താമസിക്കാവുന്ന ഹോട്ടലില്‍ വരുന്ന ചെലവ് 273.50 പൗണ്ടാണ്. നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളുമുള്ള ഇടമാണിത്. പോളിന്‍ മ്യൂസിയം അടക്കമുള്ള നിരവധി മ്യൂസിയങ്ങളും ഇവിടെയുണ്ട്. ഡിസംബര്‍ 23ന് എഡിന്‍ബര്‍ഗില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 30ന് തിരിച്ചെത്തുന്ന പാക്കേജാണിത്.

വിയന്നയില്‍ 19 ശതമാനം ഇളവ്
ഓസ്ട്രിയയുടെതലസ്ഥാനായ വിയന്നയിലെ 4 സ്റ്റാര്‍ ഹോട്ടലായ ഓസ്ട്രിയ ട്രെന്റ് ഹോട്ടല്‍ ബോസെയ് വിയനില്‍ ഒരാഴ്ച രണ്ട് പേര്‍ക്ക് താമസിക്കാന്‍ വരുന്ന ചെലവ് 274.50 പൗണ്ടാണ്. നിരവധി മ്യൂസിയങ്ങളും കൊട്ടാരങ്ങളുമുളള നഗരമാണിത്. ഡിസംബര്‍ 23ന് ലിവര്‍പൂളില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 30ന് തിരിച്ചെത്തുന്ന പാക്കേജാണിത്.

ക്രാകോയില്‍ 18 ശതമാനം ഇളവ്
പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാകോയിലെ 4 സ്റ്റാര്‍ ഹോട്ടലായ ഹോട്ടല്‍ ഓറിയന്റില്‍ രണ്ട് പേര്‍ക്ക് രണ്ടാഴ്ച താമസിക്കാന്‍ വരുന്ന ചെലവ് 279.50 പൗണ്ടാണ്. ഇവിടുത്തെ മ്യൂസങ്ങളും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും ആരെയും ആകര്‍ഷിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category