1 GBP = 92.00 INR                       

BREAKING NEWS

കാറുകള്‍ തകര്‍ത്ത് മോഷണം പതിവാക്കിയതിന് പിടിയിലായത് പാരമ്പര്യമായ സ്വത്തുക്കള്‍ക്ക് പുറമേ ദേശീയ പാതയില്‍ അഞ്ചേക്കര്‍ ഭൂമിയും നഗരത്തില്‍ മൂന്ന് നില ഷോപ്പിങ് കോപ്ലക്സുമുള്ള കട്ട മുതലാളി; ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും വരുമാനം കുറച്ചപ്പോള്‍ തളിപ്പറമ്പ് നഗരത്തില്‍ ഇറങ്ങി മോഷണം; കവര്‍ച്ച നടത്തി കാമുകിക്ക് വാങ്ങി കൊടുത്തത് അടിച്ചു പൊളിക്കാന്‍ ആഡംബര കാറും; നാട്ടിലെ പരമ മാന്യനായ അബ്ദുള്‍ മജീദിന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാര്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലുമായി 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളന്‍ പുതിയപുരയില്‍ അബ്ദുല്‍ മുജീബിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോടീശ്വരനായ വ്യാപാരിയാണ് ഇയാള്‍.

തളിപ്പറമ്പ് നഗരത്തില്‍ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കര്‍ ഭൂമിയും നഗരത്തില്‍ 3 നില ഷോപ്പിങ് കോംപ്ലക്സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ട്. ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു ഇയാള്‍ മോഷണം തുടങ്ങിയത്. സ്വത്തുക്കള്‍ക്കു മേല്‍ വായ്പയും മറ്റു കൂട്ടുത്തരവാദിത്തങ്ങളുമുള്ളതിനാല്‍ വില്‍പന നടത്തി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് മോഷണം തുടങ്ങിയത്. കാമുകിയുടെ അടിപൊളി ജീവിതത്തിന് കാശ് കൊടുക്കാനും മോഷണം അനിവാര്യതയായി. ഇങ്ങനെയാണ് ബണ്ടി ചോറായി മുജീബ് മാറിയത്.

ആഡംബര ജീവിതത്തിനായി കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തുള്ള മോഷണം പതിവാക്കി പിടിയിലായത് വ്യാപാരിയും സമ്പന്ന കുടുംബാംഗവും ആണെന്നത് പൊലീസിനേയും ഞെട്ടിച്ചു. നന്നായി വസ്ത്രം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത വിധം ഇടപെടുന്ന മുജീബ് സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണെന്ന് പൊലീസ് പറയുന്നു. തളിപ്പറമ്പില്‍ വ്യാപാര സ്ഥാപനവും, കച്ചവട പങ്കാളിത്തവുമുണ്ട്. മോഷണ മുതലില്‍ നിന്ന് ഇയാള്‍ അടുപ്പമുള്ള സ്ത്രീക്ക് വാഹനം വാങ്ങി നല്‍കിയതായും വിവരമുണ്ട്. തളിപ്പറമ്പ് പൊലീസ് ഓരോ കേസും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവെന്ന് സംശയിക്കപ്പെട്ടാന്‍ പോലും ഇട നല്‍കാതെ രക്ഷപ്പെട്ടു നടന്ന ഇയാളെ പിടികൂടിയത്.

പറശ്ശിനിക്കടവിലും സ്‌നേക്ക്പാര്‍ക്കിന് സമീപവും വ്യാഴാഴ്ച രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് നടത്തിയ മോഷണമാണ് അബ്ദുള്‍ മുജീബിനെ പിടികൂടാന്‍ സഹായകരമായത്. സ്‌നേക്ക്പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ചുഴലി ചാലുവയലിലെ കുറ്റിയത്ത് ഹൗസില്‍ തോമസിന്റെ മാരുതി ആള്‍ട്ടോ കാറിന്റെ വാതില്‍ തകര്‍ത്തു കൊള്ളയടിക്കാനുള്ള ശ്രമം വിഫലമായി. തുടര്‍ന്ന് വൈകിട്ട് നാലരയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട കാടാച്ചിറയിലെ പ്രവീണ്‍കുമാറിന്റെ മാരുതി കാര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രവീണ്‍കുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് വാനിറ്റി ബാഗില്‍നിന്ന് കവര്‍ന്നത്. പകല്‍ രണ്ടരയോടെ നീല ജീന്‍സും ചെക്ക് ഷര്‍ട്ടും ധരിച്ച രണ്ട് യുവാക്കള്‍ കാറിന് സമീപം നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതും ഇവരുടെ ദൃശ്യം തൊട്ടടുത്ത എം വി ആര്‍ ആയുര്‍വേദ കോളേജിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതുമാണ് മുജീബിനെ കുടുക്കിയത്.

ജനുവരി 17 മുതലാണു തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ കുത്തിത്തുറന്നും കവര്‍ച്ചകള്‍ പതിവായത്. 7.50 ലക്ഷത്തോളം രൂപയും 3.5 പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണു സിസിടിവി ദൃശ്യങ്ങളിലുള്ളതു മുജീബ് ആണെന്നു സംശയം തോന്നിയത്. മറ്റൊരു ദൃശ്യത്തിലും ഇയാളെ കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ തളിപ്പറമ്പിലെ ജൂവലറിയില്‍ നിന്നും വിദേശ കറന്‍സികള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്നും പൊലീസ് കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നു കവര്‍ച്ച ചെയ്ത 18000 രൂപ പ്രതിയുടെ കടയില്‍ നിന്നു കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മുജീബിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

20 കവര്‍ച്ചകളില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ നാല് കേസുകളിലാണ് മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ത്തിയിട്ട കാറുകള്‍ തകര്‍ത്ത് ലക്ഷങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. തളിപ്പറമ്പ് മന്നയില്‍ വാട്ടര്‍ അതോറിറ്റ് ഓഫീസ് റോഡിലെ വീടിന് മുന്നില്‍നിന്ന് ഡോ. ടി അബ്ദുള്‍ സമദിന്റെയും പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍നിന്ന് കമ്മാരപ്പൊതുവാളിന്റെയും 40,000 രൂപ വീതം കവര്‍ന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പറശ്ശിനിക്കടവില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതും വെളിപ്പെടുത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ് ക്ഷത്ര ദര്‍ശനത്തിനെത്തിയവരുടെ നിരവധി കാറുകളില്‍ കവര്‍ച്ച നടത്തിയതും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ പറഞ്ഞു. സിഐ എന്‍ കെ സത്യനാഥന്‍, എസ്ഐ കെ പി ഷൈന്‍, എഎസ്ഐ എം രഘുനാഥ്, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ്, സിപിഒ മാരായ സ്‌നേഹേഷ്, ബിനീഷ്, രാജീവന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മുജീബിനെ പിടികൂടിയത്.

കാറുകളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ആകെ 22 സംഭവങ്ങളുണ്ടെങ്കിലും പണം നഷ്ടപ്പെടാത്തവരും ചെറിയ തുക മാത്രം നഷ്ടപ്പെട്ടവരും കവര്‍ച്ചയ്ക്കിരയായ പ്രവാസികളുമുള്‍പ്പെടെ കേസ് അന്വേഷണത്തിന് കാത്തുനില്‍ക്കാത്തതിനാലാണിത്. ഇവര്‍ പൊലീസില്‍ പരാതിപ്പെടുകമാത്രമാണ് ചെയ്തത്. എന്നാല്‍, ഈ പരാതികളല്ലാം ഉള്‍പ്പെടുത്തിയാകും പ്രതിയുടെ പേരില്‍ തുടര്‍നടപടികളെടുക്കുകയെന്ന് ഡിവൈ.എസ്പി. പറഞ്ഞു. 2019 ജനുവരി 17-ന് രാത്രി ആലക്കോട് റോഡില്‍ സെയ്ദ് നഗറിലാണ് അബ്ദുള്‍മുജീബ് ആദ്യമായി കവര്‍ച്ച നടത്തിയത്. തളിപ്പറമ്പ് ആദിശക്തി എക്സ്‌റേ ഉടമ വി.വി.അബ്ദുള്ളയുടെ കാറിന്റെ ചില്ല് തകര്‍ത്ത് 2.25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രാത്രി 9.30-ഓടെ അബ്ദുള്ള കാര്‍ നിര്‍ത്തിയിട്ട് സമീപത്തെ സ്‌കൂളില്‍ മകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ കാണാന്‍ പോയതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ചില്ല് തകര്‍ത്ത് കവര്‍ച്ച നടത്തി. അന്നുതന്നെ നെല്ലിപ്പറമ്പിലും സമാനരീതിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് തളിപ്പറമ്പിലെ വ്യാപാരിയുടെ ടിഫിന്‍ ബോക്‌സ് മോഷ്ടിച്ചു. പണമൊന്നും നഷ്ടപ്പെട്ടില്ല. അങ്ങനെ നിരവധി കവര്‍ച്ചകള്‍.

ചില്ല് തകര്‍ക്കുന്നത് തുടര്‍ന്നാല്‍ പൊലീസിന്റെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നും സംഭവം വിവാദമാകുന്നുവെന്നും തോന്നിയതോടെ ഇയാള്‍ കവര്‍ച്ചയുടെ രീതി മാറ്റി. സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കാറിന്റെ വാതില്‍ വിദഗ്ധമായി തുറന്ന് പണവും സാധനങ്ങളുമെടുക്കുന്ന രീതിയാണ് പിന്നീട് പരീക്ഷിച്ചത്. രാജരാജേശ്വരക്ഷേത്രത്തിനു സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് പ്രവാസി സി.വി.ഹരിദാസന്റെ പണവും വിദേശ കറന്‍സികളും മൊബൈല്‍ഫോണുമടങ്ങുന്ന ബാഗ് ഇങ്ങനെ കവര്‍ന്നു. പറശ്ശിനിക്കടവില്‍നിന്ന് പണവും സ്വാര്‍ണാഭരണവും മോഷ്ടിച്ചതും കാറിന്റെ വാതില്‍ തുറന്നാണ്. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിനു സമീപം കാറിന്റെ ചില്ല് തകര്‍ത്തുവെങ്കിലും പണമൊന്നും ലഭിച്ചില്ല. പ്രതി കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലാണ് പറശ്ശിനിക്കടവില്‍ കാറുകളില്‍നിന്ന് മോഷണം നടത്തിയത്.

ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്തപ്പോള്‍ ആദ്യം കുറ്റം നിഷേധിച്ച അബ്ദുള്‍മുജീബിന് സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് സ്ഥലവും കവര്‍ച്ച രീതികളും വിവരിച്ച് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category