1 GBP = 92.00 INR                       

BREAKING NEWS

ചെക്ക് കേസില്‍ നിന്ന് രക്ഷപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി നെടുമ്പാശ്ശേരിയിലെത്തി; കള്ളക്കേസില്‍ കുടുങ്ങിയ നേതാവ് അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തിയ ആവേശത്തില്‍ ബിഡിജെഎസ് എസ്എന്‍ഡിപി അണികള്‍; കൊച്ചിയിലെത്തിയ നേതാവ് കാറില്‍ കയറിയത് തിക്കിലും തിരക്കിലും ശ്വാസംമുട്ടി; തുഷാറിനെ ഷാളണിയിച്ച് വരവേല്‍ക്കാന്‍ എത്തിയവരില്‍ ബിജെപി നേതാവ് പി കെ കൃഷ്ണദാസും; യുവതിയുടെ ഫോണ്‍ വിളി കേട്ട പാടെ ദുബായില്‍ പോയി കുടുങ്ങിയ വെള്ളാപ്പള്ളിയുടെ മകന്‍ തിരിച്ചെത്തുമ്പോള്‍

Britishmalayali
kz´wteJI³

എറണാകുളം: യുവതിയുടെ ഫോണ്‍ വിളി കേട്ട പാടെ ദുബായില്‍ പോയി അജ്മാന്‍ പൊലീസിന്റെ പിടിയിലായ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തി. കള്ളക്കേസില്‍ കുടുങ്ങി പണി കിട്ടിയ ബിഡിജെഎസ് നേതാവിനെ വരവേല്‍ക്കാന്‍ എസ്എന്‍ഡിപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ വളരെ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ജയ് വിളിച്ചും പൊന്നാട അണയിച്ചും തുഷാറിനെ സ്വീകരിക്കാന്‍ ബിജെപി നേതാവ് പി കെ കൃഷ്ണദാസും എത്തി. അണികളുടെ ആവേശത്തിലും സ്നേഹത്തിലും വീര്‍പ്പ് മുട്ടിയ തുഷാര്‍ തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ് കാറില്‍ കയറിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകളില്‍ കോടതി സംശയം പ്രകടിപ്പിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞത്. കേസ് തള്ളിയതിനെ തുടര്‍ന്ന് തുഷാറിന്റെ പാസ്‌പോര്‍ട്ടും തിരിച്ചു നല്‍കുകയുണ്ടായി.

ബിഡിജെഎസിനെ ഇടതു പാളയത്തില്‍ എത്തിക്കുമോ എന്ന സംശയം കനത്ത സാഹചര്യത്തിലാണ് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് തുഷാറിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയിലെത്തിയത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. തുഷാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തില്‍ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ വന്നിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രിയെ നന്ദി അറിയിക്കലാണ് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ബിജെപി തട്ടിക്കൂട്ടിയ മുന്നണി സംവിധാനത്തെ തകര്‍ക്കുമോ എന്ന ആശങ്കയ്ക്ക് ഇടനല്‍കിയിരുന്നത്. ഇത്തരമൊരു ആശങ്കയുടെ പ്രതിഫലനമായി പി കെ കൃഷ്ണദാസിന്റെ വരവിനെ കണക്കാക്കാന്‍ സാധിക്കും.

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു ആരോപണം. ബിസിനസ് പങ്കാളിക്കു നല്‍കിയ 90 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. എഞ്ചിനീയറായ നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് തുഷാര്‍ വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത് എന്നായിരുന്നു നാസിലിന്റെ പരാതി.

നേരത്തെ ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികള്‍ വേഗത്തിലാക്കിയത്. 10 ലക്ഷം ദിര്‍ഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാല്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനായിരുന്നില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുല്ല. എന്നാല്‍ പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക ഇനി നല്‍കാനില്ലെന്നും പണമിടപാടുകള്‍ നേരത്തെ തീര്‍ത്തതാണെന്നുമായിരുന്നു തുഷാറിന്റെ വാദം.

നാസില്‍ അബ്ദുള്ള നല്‍കിയ ക്രിമിനല്‍ കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തള്ളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കിയിരുന്നു. ഇതിനിടെ, തനിക്കെതിരെ ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു ഗുരുതരമായ ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആരോപിച്ചാകും പരാതി നല്‍കുക. ഏകദേശം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാര്‍ പരാതിയില്‍ ആരോപിക്കുന്നത്. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തല്‍ക്കാലം പരാതി കൊടുക്കുന്നതിനാല്‍ പേര് പറയുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category